ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചു

April 29th, 2020

actor-irfan-khan-passed-away-ePathram

മുബൈ : പ്രമുഖ അഭിനേതാവ് ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചു. വൻ കുടലിലെ അണു ബാധയെ ത്തുടർന്ന് ആശുപത്രി യിൽ തീവ്ര പരിചരണ വിഭാഗ ത്തിൽ ചികിത്സ യില്‍ ആയിരുന്നു. ബോളി വുഡിലും ഹോളി വുഡിലും ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച അഭിനേതാവാണ് ഇര്‍ഫാന്‍ ഖാന്‍.

‘ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖം’ എന്നായി രുന്നു ഇർഫാനെ കുറിച്ച് മാധ്യമ ങ്ങള്‍ വിശേഷി പ്പിക്കുക. അഭിനയത്തിലെ അടക്കവും കഥാപാത്ര ങ്ങള്‍ അവതരി പ്പിക്കു ന്നതിലെ വൈവിധ്യവും ആയിരുന്നു അദ്ദേഹത്തെ പെട്ടെന്നു ശ്രദ്ധേയനാക്കിയത്.

രാജസ്ഥാന്‍ സ്വദേശിയായ ഇർഫാൻ ഖാൻ, ഡല്‍ഹി യിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ യിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തി യാക്കി. മുബൈ യില്‍ ചേക്കേറുകയും നിരവധി ടെലി വിഷൻ പരമ്പര കളില്‍ വേഷമിടുകയും ചെയ്തു.

മീരാ നായരുടെ സലാം ബോംബെ യാണ് ആദ്യ ചിത്രം. ‘പാൻസിംഗ് തോമര്‍’ എന്ന സിനിമ യിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2011 -ല്‍ പദ്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

‘ദി മെസ്സേജ്​’ സൗദി അറേബ്യ യില്‍ പ്രദര്‍ശി പ്പിക്കുന്നു

June 11th, 2018

moustapha-akkad-film-the-message-ePathram
ജിദ്ദ : പ്രമുഖ ചലച്ചിത്ര കാരന്‍ മുസ്തഫ അക്കദ് സംവി ധാനം ചെയ്ത  ‘ദി മെസ്സേജ്’ സൗദി അറേബ്യ യില്‍ പ്രദര്‍ ശിപ്പിക്കുവാന്‍ അനുമതി ലഭിച്ചു.  ഇൗദുൽ ഫിത്വര്‍ ദിന മായ ജൂണ്‍ 15 വെള്ളി യാഴ്ച റിയാദിലെ വോക്സ് സിനിമാസ് തിയ്യേറ്ററില്‍ ആദ്യ പ്രദര്‍ ശനം നടക്കും.

ഹോളിവുഡ് താരം ആന്റണി ക്വിന്‍ മുഖ്യ വേഷം അഭി നയിച്ച ‘ദി മെസ്സേജ്’ 1976 ലാണ് റിലീസ് ചെയ്തത്. പ്രവാ ചകന്‍ മുഹമ്മദ് നബി യുടെ ജീവിത വും ഇസ്ലാം മത ത്തി ന്റെ ആദ്യ നാളുകളും പരാ മർ ശി ക്കുന്ന ചിത്ര ത്തിൽ പ്രവാചകന്റെ രൂപ മോ ശബ്ദമോ ചിത്രീ കരി ച്ചിട്ടില്ല. വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ച ഈ സിനിമ റിലീസ് ചെയ്ത് നാലു പതിറ്റാ ണ്ടു കള്‍ക്കു ശേഷമാണ് സൗദി അറേബ്യ യില്‍ പ്രദര്‍ ശിപ്പി ക്കുന്നത് എന്നത് ശ്രദ്ധേയ മാണ്.

മികച്ച സംഗീത ത്തിനുള്ള ഒാസ്കാര്‍ (1977) നോമി നേഷന്‍ അടക്കം നിരവധി അംഗീ കാര ങ്ങൾ തേടിയെ ത്തിയ ‘ദി മെസ്സേജ്’ അത്യാധുനിക സാങ്കേതിക വിദ്യ കളിലൂടെ പുനര്‍ സൃഷ്ടിച്ചു കൊണ്ടാണ് റിലീസ് ചെയ്യു ന്നത്.

hollywood-movie-the-message-show-in-saudi-arabia-ePathram

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഏറ്റവും അടുത്ത അനുചരനും ബന്ധുവുമായ ഹംസ ബിൻ അബ്ദുൽ മുത്തലിബ് ആയിട്ടാണ് ആന്റണി ക്വിന്‍ വേഷമിടുന്നത്. അബൂ സുഫിയാന്റെ ഭാര്യ ഹിന്ദ് ബിൻത് ഉത്ബ യായി ഗ്രീക്ക് ഗായികയും അഭിനേത്രി യുമായ ഐറീന്‍ പാപാസ്, പ്രവാച കന്റെ ദത്തു പുത്രന്‍ സെയ്ദ് ആയി ബ്രിട്ടീഷ് നടൻ ഡാമിയൻ തോമസ്, ബിലാല്‍ ആയി ജോണി സെക്ക എന്നിവരും അഭിനയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സി​നി​മാ നി​രോ​ധ​നം പി​ൻ​ വ​ലി​ച്ചു : ഏപ്രില്‍ 18 നു സൗദി അറേബ്യ യില്‍ ബ്ലാക്ക് പാന്ഥര്‍ റിലീസ്

April 8th, 2018

saudi-arabia-lifts-cinema-ban-with-holly-wood-movie-black-panther-ePathram
റിയാദ് : മൂന്നര പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യ യിൽ സിനിമാ പ്രദർശന ത്തിന് അംഗീകാരം. സൗദി യിൽ പ്രദർശി പ്പി ക്കുന്ന ആദ്യ ഹോളി വുഡ് സിനിമ ‘ബ്ലാക്ക് പാന്ഥര്‍’ ഏപ്രില്‍ 18 നു റിയാദ് കിംഗ് അബ്ദുല്ല ഫിനാൻ ഷ്യൽ സെന്റ റിലെ തിയ്യേറ്റ റില്‍ റിലീസ് ചെയ്യും.

അമേരിക്കൻ മൾട്ടി സിനിമ എന്‍റർ ടെയ്ൻ മെന്‍റ് (എ. എം. സി.) കമ്പനി വിപു ല മായ സൗകര്യ ങ്ങളോടെ ലോകോ ത്തര നില വാര ത്തില്‍ ഒരു ക്കുന്ന ഇൗ തിയ്യേറ്റ റില്‍ വര്‍ണ്ണാഭമായ ചടങ്ങു കളോടെ സിനിമ യുടെ ആദ്യ ദിവസത്തെ പ്രദർശനം നടക്കും.

ഷാഡ്വിക് ബോസ് മാന്‍ മുഖ്യ വേഷ ത്തില്‍ എത്തുന്ന സൂപ്പർ ഹീറോ സിനിമ യായ ‘ബ്ലാക്ക് പാന്ഥര്‍’ അമേരി ക്ക യിൽ 2018 ഫെബ്രു വരി 16 ന് റിലീസ് ചെയ്തിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ തിയ്യേറ്റർ ഗ്രൂപ്പായ എ. എം. സി. യുടെ നൂറാം വാർഷിക ത്തിലെ ഏറ്റവും പ്രധാന പദ്ധതി യാണ് സൗദി അറേ ബ്യ യിലെ 40 തിയ്യേ റ്റര്‍ ശൃംഖല. ഇതി നുള്ള കരാര്‍ കഴിഞ്ഞ ദിവസം ലോസ് ആഞ്ചല സിൽ വെച്ചു നടന്ന ചടങ്ങില്‍ സൗദി കിരീട അവ കാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എ. എം. സി. യു മായി ഒപ്പു വെച്ചി രുന്നു. ഇതനുസരിച്ച് സൗദി യിലെ 15 നഗര ങ്ങളി ലായി അടുത്ത അഞ്ചു വർഷത്തിനിടെ എ. എം. സി. എന്‍റർ ടെയ്ൻ മെന്‍റ് 40 തിയ്യേറ്ററു കള്‍ തുറക്കും.

രാജ്യത്ത് സാംസ്കാരിക മൂല്യച്യുതി ഉണ്ടാക്കും എന്ന കാരണത്താൽ സൗദി അറേബ്യ യിൽ തിയ്യേറ്ററു കള്‍ക്ക് വിലക്കു വരുന്നത് എണ്‍ പതു കളി ലാണ്.

അമീർ മുഹമ്മദ് ബിൻ സൽമാൻ രാജ കുമാരൻ പ്രഖ്യാ പിച്ച ഉദാര വത്ക്കരണ നടപടി കളുടെ ഭാഗ മായാണ് സൗദി അറേബ്യ യിലും സിനിമാ പ്രദര്‍ശനം പുനരാ രംഭി ക്കുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു

June 7th, 2014

edward-snowden-epathram

ലണ്ടന്‍: അമേരിക്കയുടെ ഇന്‍റര്‍നെറ്റ് ചാരവൃത്തിയെക്കുറിച്ച് വെളിപ്പെടുത്തിയതിലൂടെ ലോകശ്രദ്ധയിൽ പെട്ട എഡ്വേഡ് സ്നോഡന്റെ ജീവിതം സിനിമയാകുന്നു. ‘സ്നോഡന്‍ ഫയല്‍സ്: ദി ഇന്‍സൈഡ് സ്റ്റോറി ഓഫ് ദി വേള്‍ഡ്സ് മോസ്റ്റ് വാണ്ടഡ് മാന്‍’ എന്നാണ് സിനിമയുടെ പേര്. മുന്‍ നാഷനല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍. എസ്. എ.) ജീവനക്കാരനായ സ്നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ താല്‍കാലിക രാഷ്ടീയ അഭയം തേടിയിരിക്കുകയാണ്.

പത്ര പ്രവര്‍ത്തകന്‍ ലൂക് ഹാര്‍ഡിങിന്‍റെയാണ് രചന. 30 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് സ്നോഡനെതിരെ അമേരിക്ക ചുമത്തിയിട്ടുള്ളത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘നോഹ’ക്ക് അറബ് രാജ്യങ്ങളില്‍ വിലക്ക്

March 12th, 2014

ദുബായ് : ബൈബിളിനെ ആധാരമാക്കി നിര്‍മ്മിച്ച “നോഹ” എന്ന ഹോളിവൂഡ് സിനിമക്ക് ഗള്‍ഫ് രാജ്യ ങ്ങളില്‍ വിലക്ക്.

മത വികാരം വ്രണപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന കാരണ ത്താലാണ് “നോഹ” യുടെ പ്രദര്‍ശനം യു. എ. ഇ., ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിട ങ്ങളില്‍ നിരോധിച്ചത്.

ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത് എന്നിവിട ങ്ങളിലും ചിത്ര ത്തിന് നിരോധന ഭീഷണിയുണ്ട്. ഈ സിനിമ യില്‍ പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും ഇസ്‌ലാമിക വിശ്വാസ ത്തിന് എതിരാണ് എന്നാണ് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യ ങ്ങളുടെ നിലപാട്.

ഓസ്‌കര്‍ ജേതാവ് റസല്‍ ക്രോ, ആന്‍റണി ഹോപ്കിന്‍സ് എന്നിവര്‍ അഭിനയിച്ച നോഹ, മാര്‍ച്ച് 28 നു അമേരിക്ക യില്‍ പ്രദര്‍ശന ത്തിന് എത്തുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

1 of 5123...Last »

« Previous « ഫ്ളാറ്റില്‍ യുവതിയെ കടന്നു പിടിച്ച ന്യൂജനറേഷന്‍ തിരക്കഥാകൃത്ത് അറസ്റ്റില്‍
Next Page » പെരുച്ചാഴിയില്‍ പൂനം ബജ്‌വയുടെ ഐറ്റംഡാന്‍സ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine