അനധികൃത സ്വത്ത് സമ്പാദന കേസ് റിപ്പോർട്ട് ചെയ്ത മനോരമ വാർത്തയിൽ പ്രതിക്കു പകരം തന്‍റെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് എതിരെ പരാതിയുമായി നടൻ മണികണ്ഠൻ ആചാരി. കണക്കിൽ പ്പെടാത്ത 1.90 ലക്ഷം രൂപ പിടിച്ചെടുത്തതിന് പിന്നാലെ നടനും മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനുമായ കെ. മണി കണ്ഠനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്ത വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.
ഈ വാർത്തയിലാണ് മണികണ്ഠന്‍ ആചാരിയുടെ ചിത്രം അച്ചടിച്ചത്. തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്തതിന്ന് എതിരെ നിയമ നടപടി സ്വീകരിക്കും എന്നും മണികണ്ഠൻ വ്യക്തമാക്കി.
തൻ്റെ ഫോട്ടോ ദുരുപയോഗം ചെയ്തത് വളരെയധികം ബാധിച്ചു. നിങ്ങള്‍ അറസ്റ്റിലായി എന്ന് കേരളത്തിലെ ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞു എന്നാണ് തമിഴ് സിനിമയുടെ കണ്‍ട്രോളര്‍ വിളിച്ചു ചോദിച്ചത്. അടുത്ത മാസം ചെയ്യാനുള്ള സിനിമയായിരുന്നു. അവര്‍ക്ക് വിളിക്കാന്‍ തോന്നിയത് കൊണ്ട് മനസിലായി അത് ഞാനല്ലെന്ന്- മണികണ്ഠന്‍ ആചാരി സോഷ്യൽ മീഡിയയിൽ പങ്കു വച്ച വീഡിയോ യിൽ വ്യക്തമാക്കി.
‘അയാള്‍ അറസ്റ്റിലായി, വേറൊരാളെ കാസ്റ്റ് ചെയ്യാം എന്ന് അവര്‍ ആലോചിച്ചിരുന്നു എങ്കിൽ എന്‍റെ അവസരവും നഷ്ടപ്പെട്ടേനെ. ഇനിയെത്ര അവസരം നഷ്ടപ്പെടും എന്നും അറിയില്ല. നിയമ പരമായി മുന്നോട്ടു പോകും. ജീവിത ത്തില്‍ ഇതു വരെ ഒരു ചീത്തപ്പേരും ഉണ്ടാക്കിയിട്ടില്ല’.
“ചീത്തപ്പേര് ഉണ്ടാവാതെ ഇരിക്കാനുള്ള ജാഗ്രത ജീവിതത്തിലെ ഓരോ നിമിഷത്തിലും ഉണ്ട്. വളരെ എളുപ്പത്തില്‍ ഒരു ചീത്തപ്പേര് ഉണ്ടാക്കി ത്തന്നവർക്ക് ഒരിക്കല്‍ കൂടി ഒരു നല്ല നമസ്‌കാരവും നന്ദിയും അറിയിക്കുന്നു” എന്നും വീഡിയോയിൽ മണികണ്ഠന്‍ പറഞ്ഞു.
തമിഴിൽ അടക്കം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മണി കണ്ഠൻ ആചാരി സംസ്ഥാന സർക്കാരിൻറെ പുരസ്‌കാര ജേതാവ് കൂടിയാണ്.
Image Credit : F B PAGE
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, controversy, manikandan, social-media