കൊച്ചി : നടന്‍ ശ്രീനാഥ് ഭാസിയെ അഭിമുഖം നടത്തുമ്പോള്‍ അവതാരകയെ അപമാനിച്ചു എന്ന പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷന്‍ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ മമ്മൂട്ടി.
‘ചലച്ചിത്ര നിര്‍മ്മാതാക്കളുടെ തീരുമാനം ശരിയല്ല. തൊഴില്‍ നിഷേധിക്കുന്നത് തെറ്റാണ്. ആരെയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ല’. മമ്മൂട്ടി അഭിനയിക്കുന്ന പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളന ത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ‘ശ്രീനാഥ് ഭാസിക്ക് എതിരായ വിലക്ക് പിന്‍വലിച്ചു എന്നാണ് മനസ്സിലാക്കുന്നത്. അങ്ങനെ അല്ലെങ്കില്‍ അത് തിരുത്തണം’ എന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.
അവതാരകയെ അപമാനിച്ചു എന്ന പരാതിയിൽ ശ്രീനാഥ് ഭാസിക്ക് എതിരെ പോലീസ് കേസ് എടുത്തതിനു പിന്നാലെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസ്സോസിയേഷൻ നടനെ വിളിച്ചു വരുത്തി വിശദീകരണം തേടുകയും പുതിയ സിനിമകളില്‍ നിന്നും വിലക്കുകയും ചെയ്തു. ഇപ്പോൾ ശ്രീനാഥ് ഭാസി ചെയ്തു കൊണ്ടിരിക്കുന്ന സിനിമകളുടെ ഷൂട്ടിംഗും ഡബ്ബിംഗും പൂർത്തിയാക്കാൻ അനുവദിക്കും എന്നും തൽക്കാലം പുതിയ പടങ്ങൾ നൽകില്ല എന്നുമാണ് ശിക്ഷാ നടപടികള്‍ എന്ന് സംഘടന അറിയിച്ചിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, controversy, mammootty