പവിഴമല്ലി ത്തറയില്‍ മേളപ്പൂമഴ തീര്‍ത്ത് ജയറാം

September 30th, 2014

jayaram-drums-epathram

തൃപ്പൂണിത്തുറ: ഒട്ടേറെ സിനിമകളില്‍ നായകനായിട്ടുള്ള ജയറാം മേള പ്രമാണിയായി മാറിയപ്പോള്‍ മേളക്കമ്പക്കാരും ഒപ്പം ആരാധകരും തിങ്ങിക്കൂടി. പതികാലത്തില്‍ തുടങ്ങി മെല്ലെ മെല്ലെ കൊട്ടിക്കയറിയ ജയറാമും സംഘവും അക്ഷരാര്‍ത്ഥത്തില്‍ പവിഴ മല്ലിത്തറയില്‍ മേളത്തിന്റെ മറ്റൊരു പൂമഴ തീര്‍ക്കുകയായിരുന്നു. അതില്‍ ആരാധകരുടെ മനസ്സ് കുളിര്‍ത്തു. പെരുവനത്തെയും, മട്ടന്നൂരിനേയും പോലുള്ള മേള കുലപതികള്‍ താള വിസ്മയം തീര്‍ത്ത വേദിയിലാണ് മലയാള സിനിമയിലെ നായകന്റെ മേള പ്രാമാണ്യം. നവരാത്രി ആഘോഷങ്ങളുടെ ആറാം ദിവസമായ തിങ്കളാഴ്ച രാവിലെ 8.15 നു ശീവേലി എഴുന്നള്ളിപ്പിനാണ് ജയറാമിന്റെ നേതൃത്വത്തില്‍ 147-ഓളം കലാകാരന്മാരുടെ സംഘം പഞ്ചാരി മേളം അവതരിപ്പിച്ചത്.

പതികാലത്തില്‍ തുടക്കമിട്ട് ജയറാം ചെണ്ടയില്‍ കോല്‍ തൊട്ടു. ഇടം തലയില്‍ ചോറ്റാനിക്കര സത്യ നാരായണ മാരാരും, തിരുമറയൂര്‍ രാജേഷും ഉള്‍പ്പെടെ 15 മേളക്കാര്‍ വലം തലയില്‍ കുഴൂര്‍ ബാലനും പള്ളിപ്പുറം ജയനും തിരുവാങ്കുളം രണ്‍ജിത്തും ഉള്‍പ്പെടുന്ന 45 കലാകാരന്മാര്‍. ചോറ്റാനിക്കര സുകുമാര മാരാരും ചോറ്റാനിക്കര സുനിലും ചാലക്കുടി രവിയുമടങ്ങുന്ന സംഘം. ഇലത്താളവും കുഴല്‍ വാദ്യം കൊടകര ശിവരാമന്‍ നായരും വെളപ്പായ നന്ദനും അടങ്ങുന്ന 20 കലാകാരന്മാര്‍. കൊമ്പു വാദ്യത്തിനു ചെങ്ങമനാട് അപ്പുനായരും കുമ്മത്ത് ഗിരീശനും ഉള്‍പ്പെടെ 29 പേര്‍. പ്രശസ്തരും പ്രഗല്‍ഭരുമായ കലാകാരന്മാരുടെ സംഘം ഒത്തു ചേര്‍ന്നപ്പോള്‍ അത് ചോറ്റാനിക്കര അമ്മയുടെ മുമ്പില്‍ താള വിസ്മയത്തിന്റെ അമൃത വര്‍ഷം തീര്‍ത്തു. സത്യന്‍ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തില്‍ ജയറാം ചെണ്ട കൊട്ടുന്നത് കണ്ടിട്ടുള്ള പ്രേക്ഷകര്‍ക്ക് ഈ കാഴ്ച തികച്ചും അവിസ്മരണീയമായിരുന്നു.

പതികാലത്തില്‍ തുടങ്ങി അഞ്ചു കാലങ്ങളില്‍ 96 അക്ഷരകാലങ്ങളും പൂര്‍ത്തിയാക്കി ക്ഷേത്രാങ്കണം വലം വച്ച് കിഴക്കേ നടപ്പുരയില്‍ എത്തി കലാശം കൊട്ടിയവസാനിപ്പിച്ചപ്പോള്‍ തിങ്ങിക്കൂടിയ പുരുഷാരം മേളകലയില്‍ മറ്റൊരു സൂപ്പര്‍ താരോദയത്തിനു സാക്ഷ്യം വഹിച്ചു. ചെറുപ്പം മുതലേ മേളക്കമ്പക്കാരനായ ജയറാം പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം മുമ്പും കൊട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്രയും വലിയ ഒരു മേളത്തിനു പ്രാമാണ്യം വഹിക്കുന്നത് ഇത് ആദ്യം. മേള പ്രമാണിയാകുവാന്‍ നല്ല കൈത്തഴക്കവും അണുവിട തെറ്റാത്ത മനസ്സാന്നിധ്യവും ആവശ്യമാണ്. നോട്ടം കൊണ്ടും ആംഗ്യം കൊണ്ടും കലാകാന്മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ട് ഒരു തികഞ്ഞ മേള പ്രമാണിയെ പോലെ ജയറാം മേളം നിയന്ത്രിച്ചു. മേളത്തിനൊപ്പം മുഖ ഭാവങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ക്ക് കീഴിലെ ശിക്ഷണത്തിന്റെ ഗുണം ജയറാമിന്റെ പ്രകടനത്തില്‍ വ്യക്തമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകന്‍

December 6th, 2012

jayaram-epathram

സത്യന്‍ അന്തിക്കാടിന്റെ സഹോദരന്റെ മകന്‍ ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാം നായകനാകുന്നു. ലക്കിസ്റ്റാര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കുടുംബ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. ജയറാമിനോടൊപ്പം മുകേഷ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രചന നാരായണന്‍ കുട്ടിയാണ് ചിത്രത്തില്‍ നായിക. നായകന്റേയും നായികയുടേയും ജീവിതത്തില്‍ ഒരു ആണ്‍കുട്ടി വരുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ലക്കിസ്റ്റാറില്‍ പറയുന്നത്. ബാല താരത്തെ ഇനിയും നിശ്ചയിച്ചിട്ടില്ല. വിഷു റിലീസായാണ് ചിത്രം ഒരുക്കുന്നത്. ഷാജി കൈലാസിന്റെ മദിരാശിയാണ് ജയറാമിന്റെ അടുത്ത റിലീസ് ചിത്രം. തുടര്‍ച്ചയായ പരാജയങ്ങള്‍ നേരിടുന്ന ജയറാമിന് ലക്കിസ്റ്റാര്‍ ഒരു മാറ്റം വരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

കമലിന് സംവിധാന കലയില്‍ രജത ജൂബിലി

August 14th, 2011

kamal-epathram

മലയാളത്തിന്റെ പ്രിയ സംവിധായകന്‍ കമലിന് രജത ജൂബിലി ‘മിഴിനീര്‍ പൂവുകളി’ല്‍തുടങ്ങി ‘സ്വപ്ന സഞ്ചാരി’യിലെത്തിയ കമലിന് സംവിധാനകലയില്‍ രജത ജൂബിലിയുടെ നിറവിലാണ്. ഇതിനിടയില്‍ ഒട്ടേറെ നല്ല സിനിമകള്‍ ഇദ്ദേഹം മലയാളത്തിനു സമ്മാനിച്ചു. കമലിന്റെ 42-ാമത്തെ സിനിമയായ ‘സ്വപ്ന സഞ്ചാരി’
രജത ജൂബിലി ചിത്രമാണ്. ഈ ചിത്രത്തിനു വേണ്ടി 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജന്മനാടായ കൊടുങ്ങല്ലൂരില്‍ കമല്‍ സെറ്റൊരുക്കുന്നത്. കൊടുങ്ങല്ലൂരിലെ ഏറ്റവും പഴക്കം ചെന്ന ശില്പി തിയ്യറ്ററിന് മുന്നിലെ സെറ്റില്‍ നില്‍ക്കുമ്പോള്‍ കമല്‍ വികാര നിര്‍ഭരനായിരുന്നു. സ്വപ്നസഞ്ചാരിയില്‍ ജയറാമും സംവൃത സുനിലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പന്ത്രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയറാം കമല്‍ ചിത്രങ്ങളില്‍ മടങ്ങിയെത്തുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സത്യന്‍ അന്തിക്കാടിന്റെ കഥ തുടരുന്നു

May 1st, 2010

സത്യന്‍ അന്തിക്കാടിന്റെ അമ്പതാമത്തെ ചിത്രമാണ് കഥ തുടരുന്നു. ചിരിയും ചിന്തയും ഇഴ ചേര്‍ത്ത് ഗ്രാമീണ പശ്ചാത്ത ലത്തില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ ചിത്രങ്ങള്‍ ഒരുക്കുന്ന സത്യന്‍ അന്തിക്കാട് ഇത്തവണ പതിവില്‍ നിന്നും വ്യത്യസ്ഥമായി നഗര ജീവിതത്തിന്റെ കഥയു മായാണ് എത്തുന്നത്. പശ്ചാത്തലം മാറുന്നു എങ്കിലും കുടുംബ പ്രേക്ഷകരെ മുന്നില്‍ കണ്ടു കൊണ്ടു തന്നെ ആണ് ചിത്രം ഒരുക്കി യിരിക്കുന്നത്. ജയറാം ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തില്‍ മമതയാണ് നായിക. ഇന്നസെന്റ്, മാമുക്കോയ, കെ. പി. ഏ. സി. ലളിത, രശ്മി സോമന്‍ തുടങ്ങി സത്യന്‍ ചിത്രങ്ങളിലെ സ്ഥിരം താരങ്ങള്‍ ഈ ചിത്രത്തിലും ഉണ്ട്. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ രചന നിര്‍വ്വഹി ച്ചിരിക്കുന്ന ഗാനങ്ങള്‍ക്ക് ഇളയരാജ യാണ് ഈണം നല്‍കി യിരിക്കുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ബേബി നിവേദിത : പ്രവാസ ലോകത്തെ പുരസ്കാര ജേതാവ്‌

April 8th, 2010

nivedithaഅബുദാബി: ഭ്രമരം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാല താരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചതിലൂടെ നിവേദിത വീണ്ടും സഹൃദയ ലോകത്തിന്റെ ശ്രദ്ധ നേടുന്നു. മമ്മുട്ടി നായകനായി അഭിനയിച്ച പളുങ്ക് ആയിരുന്നു നിവേദിത യുടെ ആദ്യ സിനിമ. അതിനു മുന്‍പേ നിവേദിതയുടെ ചേച്ചിയായ നിരഞ്ജന, സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിച്ചു കൈയ്യടി വാങ്ങി ക്കഴിഞ്ഞിരുന്നു (അവന്‍ ചാണ്ടിയുടെ മകന്‍, തന്‍മാത്ര, കാക്കി, ഭരത് ചന്ദ്രന്‍ ഐ. പി. എസ്, പ്രജാപതി, രാജമാണിക്യം തുടങ്ങിയവ)

ഇവിടുത്തെ കലാ സാംസ്കാരിക വേദികളില്‍ കുഞ്ഞു പ്രായത്തില്‍ തന്നെ സജീവമായി, എല്ലാവരുടെയും സ്നേഹാദരങ്ങള്‍ ഏറ്റു വാങ്ങിയ രണ്ടു മിടുക്കി ക്കുട്ടിളാണ് നിരഞ്ജന യും നിവേദിത യും.

niranjana-niveditha

നിരഞ്ജനയും നിവേദിതയും
അബുദാബി സെന്‍റ് ജോസഫ്‌സ് സ്കൂളിലെ വിദ്യാര്‍ഥിനി യായ നിവേദിത രണ്ടാം ക്ലാസ്സില്‍ പഠിക്കു മ്പോഴായിരുന്നു പളുങ്കില്‍ അഭിനയിച്ചത്. പിന്നീട് തമിഴില്‍ വിജയ്‌ നായകനായി അഭിനയിച്ച ‘അഴകിയ തമിഴ്‌ മകന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചു.

niveditha-padmapriya-jayaram

കാണാകണ്മണിയില്‍ നിവേദിത

പ്രിഥ്വിരാജ് നായകനായ കാക്കി, മോഹന്‍ ലാലിന്‍റെ കൂടെ ‘ഇന്നത്തെ ചിന്താ വിഷയം’, ജയറാമിന്‍റെ കൂടെ ‘കാണാ കണ്മണി’ തുടങ്ങിയവയും ഈ കുഞ്ഞു താരത്തിന്‍റെ അഭിനയ മികവ് കാണിച്ചു തരുന്നു.

പ്രശസ്തമായ വ്യാപാര സ്ഥാപനങ്ങളുടെ പരസ്യ ചിത്രങ്ങളിലും, നിവേദിത യുടെ സാന്നിദ്ധ്യം കാണാം.

കണ്ണൂര്‍ തളിപ്പറമ്പ്‌ സ്വദേശി വിജയന്‍ – പ്രസീത ദമ്പതികളുടെ മക്കളാണ് നിരഞ്ജന യും നിവേദിത യും. വിജയന്‍ അബുദാബി ഇലക്ട്രിസിറ്റി വകുപ്പില്‍ ജോലി ചെയ്യുന്നു.

അഭിനയത്തിലെ ഈ മികവ് പാരമ്പര്യമായി കിട്ടിയതാണെന്ന് പറയാം. നിവേദിത യുടെ അമ്മ പ്രസീത ഒരു കലാകാരിയാണ്. വീട്ടമ്മയുടെ റോളിലെ ത്തിയതോടെ കലാ തിലക മായിരുന്ന അവര്‍ രംഗം വിടുകയായിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« പാലേരി മാണിക്യം മികച്ച ചിത്രം, മമ്മുട്ടി മികച്ച നടന്‍, ശ്വേത മികച്ച നടി
ജൂറി സംഗീതവും ശബ്ദവും തിരിച്ചറിയാത്തവര്‍ – റസൂല്‍ പൂക്കുട്ടി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine