തുടര്‍ച്ചയായി പതിനൊന്നു സിനിമകളുടെ പരാജയത്തിനു ശേഷം ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രം മമ്മൂട്ടിയ്ക്ക് രക്ഷയാകുന്നു. രഞ്ജിത് തിരക്കഥയെഴുതി നിര്‍മ്മിച്ച ചിത്രം ജി.എസ്.വിജയന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. കുടുമ്പ ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് രഞ്ജിത് ഒരുക്കിയ തിരക്കഥ മനോഹരമാണ്. അസ്ലീലമോ ദ്വയാര്‍ഥപ്രയോഗങ്ങളൊ ഇല്ലത്ത കുടുമ്പ സമേതം കാണാവുന്ന ചിത്രം. സാധാരണക്കാരനായ ബാവൂട്ടിയിലൂടെ നമ്മുടെ നിത്യജീവിതത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളേയും പറ്റി ഇതില്‍ അവതരിപ്പിക്കുന്നു. എ.കെ.ലോഹിതദാസിന്റെ രചകളിലെ പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളും ഈ ചിത്രത്തില്‍ ഉണ്ട്. അതിനാല്‍ തന്നെ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചു. റിലീസിങ്ങ് കേന്ദ്രങ്ങളില്‍ എല്ലാം വന്‍ ജനക്കൂട്ടമാണ് ബാവൂട്ടിയെ കാണുവാന്‍ എത്തുന്നത്. പ്രാഞ്ചിയേട്ടനും കയ്യൊപ്പുമെല്ലാം മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ടില്‍ നിന്നും വന്ന നല്ല സൃഷ്ടികളാണ്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ബാവൂട്ടിയും എത്തിയിരിക്കുന്നത്.
ഇതിനു തൊട്ട് മുമ്പ് ഇറങ്ങിയ ഫേസ് ടു ഫേസ് എന്ന മമ്മൂട്ടി ചിത്രം ഒരാഴ്ചപോലും തികയ്ക്കാതെ തീയേറ്ററുകളില്‍ നിന്നും മടങ്ങുന്ന അവസ്ഥയാണ് ഉണ്ടായത്. ഇത്തരം അവസ്ഥയ്ക്ക് കാരണം മമ്മൂട്ടി എന്ന നടന്റെ അഭിനയത്തിന്റെ കുഴപ്പമല്ല മറിച്ച് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നവരുടെ കുഴപ്പമാണെന്ന് പറയാതെ വയ്യ. ഷാജികൈലാസും-രണ്‍ജിപണിക്കരും കൈകോര്‍ത്തപ്പോള്‍ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ നിരവധി ചിത്രങ്ങള്‍ പിറന്നിട്ടുണ്ട്. മമ്മൂട്ടി നായകനായ കിങ് എന്ന ചിത്രത്തിലെയും സുരേഷ് ഗോപി നായകനായ കമ്മീഷണറിലേയും നായകര്‍ ഒത്തു ചേര്‍ന്ന കിങ്ങ് ആന്റ് കമ്മീഷണര്‍ എന്ന ചിത്രം റിലീസിങ്ങിനു മുമ്പ് പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണ് നല്‍കിയതെങ്കിലും ദുര്‍ബലമായ തിര്‍ക്കഥയുടെ ഫലമായി ചിത്രം വന്‍ പരാജയമായിരുന്നു. ഡബിള്‍സ് പോലുള്ള ചിത്രങ്ങള്‍ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മോശം ചിത്രങ്ങളുടെ മുന്‍ നിരയില്‍ സ്ഥാനം പിടിച്ചു. ഇത്തരത്തില്‍ പതിനൊന്നോളം ചിത്രങ്ങള്‍. ഇവയ്ക്കൊടുവില്‍ വന്ന ബാവൂട്ടിയാകട്ടെ ഇതിനെല്ലാം പ്രാശ്ചിത്തമായി മാറിക്കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കവരുകയാണ്.
ആദ്യ ദിവസത്തെ പ്രേക്ഷകരുടെ ആവേശം കണ്ടിട്ട് ഈ ചിത്രം മുമ്പ് വിജയിച്ച മമ്മൂട്ടി ചിത്രങ്ങളുടെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ ബേധിക്കും എന്നാണ് സൂചന.വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സംവിധായകന്‍ ജി.എസ്.വിജയന് ഒരു തിരിച്ചു വരവിനും ബാവൂട്ടി കാരണക്കാരനായി.
കനിഹ,കാവ്യാമാധവന്‍, ശങ്കര്‍ രാമകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, മാമുക്കോയ, വിനീത്, സുധീഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍. മമ്മൂട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. കാസര്‍ഗോട്ടെയും, മലപ്പുറത്തേയും പ്രാദേശിക ഭാഷയുടെ സൌന്ദര്യവും ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു. പ്രാഞ്ചിയേട്ടന്റെ തൃശ്ശൂര്‍ ഭാഷയില്‍ നിന്നും മമ്മൂട്ടി അനായാസം മലപ്പുറം ഭാഷയിലേക്ക് ചുവടു മാറുന്നു. കാവ്യാമാധവന്‍ അവതരിപ്പിക്കുന്ന കഥാപാത്രം നീലേശ്വരം ഭാഷയാണ് സംസാരിക്കുന്നത്. പ്രാഞ്ചിയേട്ടനു ശേഷം മലയാള പ്രേക്ഷകര്‍ അറിഞ്ഞാസ്വദിക്കുന്ന ഒരു മമ്മൂട്ടി ചിത്രമായി ആദ്യ ദിവസം തന്നെ ബാവൂട്ടിയുടെ നാമത്തില്‍ മാറിക്കഴിഞ്ഞു. സാറ്റ്‌ലൈറ്റ് റേറ്റു നോക്കി ചിത്രങ്ങള്‍ പലതും പരാജയമല്ലെന്ന ന്യായം നിരത്തുന്നവര്‍ ഉണ്ടാകാം. എന്നാല്‍ പ്രേക്ഷക സ്വീകാര്യത നല്‍കുന്ന വിജയം ഒരു താരത്തെ സംബന്ധിച്ച് പ്രധാനമാണ്. പതിനൊന്നു പരാജയ ചിത്രങ്ങള്‍ക്കൊടുവില്‍ ബാവൂട്ടിയും രഞ്ജിത്തും മമ്മൂട്ടിയുടെ രക്ഷകരായി മാറിയെന്ന് ഉറപ്പിച്ച് തന്നെ പറയാം.