ഷാര്‍ജ : 2009 ലെ അമ്മ ( AMMA – Annual Malayalam Movie Awards – 2009 ) ആനുവല്‍ മലയാളം മൂവി അവാര്‍ഡ്സ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വമ്പിച്ച ചടങ്ങില്‍ വെച്ച് വിതരണം ചെയ്തു. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്ക്കാരം – അടൂര്‍ ഗോപാല കൃഷ്ണന്‍, മികച്ച നടന്‍ – മോഹന്‍ ലാല്‍ (ഭ്രമരം), നടി – കനിഹ (പഴശ്ശി രാജ, ഭാഗ്യ ദേവത), സംവിധായകന്‍ – ഹരിഹരന്‍ (പഴശ്ശി രാജ), തിരക്കഥ – എം. ടി. വാസുദേവന്‍ നായര്‍ (പഴശ്ശി രാജ), ഗായകന്‍ – ശങ്കര്‍ മഹാദേവന്‍ (പിച്ച വെച്ച നാള്‍ മുതല്‍ – പുതിയ മുഖം), ഗായിക – കെ. എസ്. ചിത്ര (കൊന്നത്തെ കൊന്നയ്ക്ക് – പഴശ്ശി രാജ, സ്വപ്നങ്ങള്‍ കണ്ണെഴുതി – ഭാഗ്യ ദേവത), സംഗീതം – ഇളയ രാജ (പഴശ്ശി രാജ), പശ്ചാത്തല സംഗീതം – മോഹന്‍ സിത്താര (ഭ്രമരം), ഗാന രചന – വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ (ഭാഗ്യ ദേവത, കാണാ കണ്മണി), ഡബ്ബിംഗ് – വിമ്മി മറിയം, ഛായാഗ്രഹണം – അജയന്‍ വിന്‍സന്റ് (ഭ്രമരം), ശബ്ദ മിശ്രണം – റെസൂല്‍ പൂക്കുട്ടി, അമൃത് പ്രീതം ദത്ത (പഴശ്ശി രാജ), കുടുംബ സിനിമ – ഭാഗ്യ ദേവത (സത്യന്‍ അന്തിക്കാട്), കലാമൂല്യമുള്ള സിനിമ – ഭ്രമരം (ബ്ലെസ്സി), ജനപ്രിയ സിനിമ – 2 ഹരിഹര്‍ നഗര്‍ (ലാല്‍), സാമൂഹിക പ്രതിബദ്ധത – പാസഞ്ചര്‍ (രെഞ്ചിത്ത് ശങ്കര്‍), കഥ – രാജേഷ് ജയരാമന്‍ (ഭാഗ്യ ദേവത), ബാല താരം – നിവേദിത (ഭ്രമരം, കാണാ കണ്മണി), പുതുമുഖം – റീമാ കല്ലിങ്ങല്‍ (ഋതു), സ്വഭാവ നടന്‍ (ശശി കുമാര്‍ – ലൌഡ് സ്പീക്കര്‍), മികച്ച പ്രകടനം – കെ. പി. എ. സി. ലളിത, സഹ നടന്‍ – മനോജ് കെ. ജയന്‍ (പഴശ്ശി രാജ, ഒരു പെണ്ണും രണ്ടാണും, സാഗര്‍ ഏലിയാസ് ജാക്കി), സഹ നടി – മീരാ നന്ദന്‍ (പുതിയ മുഖം), വില്ലന്‍ – ജഗതി ശ്രീകുമാര്‍ (പാസഞ്ചര്‍, പുതിയ മുഖം), ഹാസ്യ നടന്‍ – ജഗദീഷ് (2 ഹരിഹര്‍ നഗര്‍), ഈ വര്‍ഷത്തെ വാഗ്ദാനം – ജയ സൂര്യ, അഭിനയ മികവിനുള്ള പ്രത്യേക പുരസ്ക്കാരം – പദ്മ പ്രിയ (പഴശ്ശി രാജ) എന്നീ പുരസ്ക്കാരങ്ങളാണ് സമ്മാനിച്ചത്.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
രഞ്ജിനി ഹരിദാസ്, കിഷോര്‍ സത്യ എന്നിവരാണ് പരിപാടികള്‍ നിയന്ത്രിച്ചത്.
ഷാര്‍ജാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ചടങ്ങിനു സാക്‍ഷ്യം വഹിക്കാന്‍ എത്തിയ വമ്പിച്ച ജനാവലി പുരസ്ക്കാരം ലഭിച്ചവര്‍ക്കുള്ള മറ്റൊരു ബഹുമതി കൂടിയായി.
പുരസ്ക്കാര ദാന ചടങ്ങിനോടനുബന്ധിച്ച് ബെന്നി ദയാല്‍, സയനോറ, റിമി ടോമി, സ്റ്റീഫന്‍ ദേവസ്സി, ദേവാനന്ദ്, ആന്‍ ആമി, യാസിര്‍ സാലി, നിസ്സാര്‍ വയനാട്, ഇഷാന്‍ ഷൌക്കത്ത്, കണ്ണൂര്‍ ഷെറീഫ് എന്നിവരടങ്ങുന്ന ഒട്ടേറെ കലാകാരന്മാര്‍ അണി നിരക്കുന്ന കലാ സംഗീത നൃത്ത പ്രകടനങ്ങളും, കലാഭവന്‍ ട്രൂപ്പിന്റെ നൃത്ത സംഘവും, ഹാസ്യ പ്രകടനവും അരങ്ങേറി.
പ്രവാസി മലയാളികള്‍ എസ്. എം. എസ്. ഇലൂടെയും, ഇന്റര്‍നെറ്റ് വഴിയും, ബാലറ്റ് പേപ്പര്‍ മുഖേനയും, ഫാക്സ് ആയും തങ്ങളുടെ വോട്ട് രേഖപ്പെടുത്തി തെരഞ്ഞെടുക്കുന്ന AMMA പുരസ്ക്കാരങ്ങള്‍ ഗള്‍ഫ് മേഖലയിലെ ഏറ്റവും ജനപ്രിയമായ സിനിമാ പുരസ്ക്കാരമാണ്. 2006ല്‍ ആരംഭിച്ച ഈ പുരസ്ക്കാരം പേര് സൂചിപ്പിക്കുന്നത്പോലെ തന്നെ പുരസ്ക്കാരങ്ങളുടെ അമ്മ എന്നാണ് അറിയപ്പെടുന്നത്. ഗള്‍ഫിലെയും ഇന്ത്യയിലെയും പ്രമുഖ മാധ്യമങ്ങളുടെ പിന്തുണയോടെ നടത്തുന്ന ഈ പുരസ്ക്കാര ദാനം സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രമുഖ സ്പോണ്‍സര്‍മാരുടെയും സഹകരണത്തോടെ എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത് ഏഷ്യാ വിഷന്‍ അഡ്വര്‍ടൈസിംഗ് ആണ്. മലയാള സിനിമയുടെ ഗുണ നിലവാരം മെച്ചപ്പെടുത്താനുള്ള ഉദ്ദേശവുമായി നടത്തപ്പെടുന്ന ഈ പുരസ്ക്കാരം പൊതു ജന പങ്കാളിത്തത്തിലൂടെയുള്ള മലയാളത്തിലെ ഓസ്ക്കര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.