കോഴിക്കോട് : സിനിമകളേക്കാള്‍ തന്റെ ബോഹെമിയന്‍ ജീവിത ശൈലിയും വ്യത്യസ്തമായ ചിന്തയും കൊണ്ട് നമ്മുടെ മനസ്സുകളില്‍ ഒരു മിത്തായി മാറിയ ജോണ്‍ അബ്രഹാം ഓര്‍മ്മയായിട്ട് ഇന്നേക്ക് 25 വര്ഷം കഴിഞ്ഞു. ജീവിതത്തിലും കലയിലുമുള്ള എല്ലാ വ്യവസ്ഥാപിത ശൈലികളോടും പ്രതിഷേധിച്ച ജോണ്‍ മലയാള സിനിമയിലെ ഒറ്റയാനായ ഒരു ജീനിയസ് ആയാണ് അറിയപ്പെടുന്നത്. അരാജകത്വം ജീവിതത്തില്‍ തന്നെ ഒരു കലയാക്കിയ ജോണ്‍ പക്ഷെ തന്റെ അമിത മദ്യപാനം മൂലം 1987 മെയ് 31നു രാത്രി കോഴിക്കോട്ടെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ് കൊല്ലപ്പെടുകയായിരുന്നു. വേഷത്തിലും രൂപത്തിലും, മദ്യപിച്ചു കാല്‍ തെറ്റി വീണു മരിച്ച ഏതോ തെരുവ് തെണ്ടിയാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട ജോണ്‍, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഏറെ നേരം ആരാലും തിരിച്ചറിയപ്പെടാതെ കിടന്നു. സത്യത്തില്‍ ജോണ്‍ അത് തന്നെയായിരുന്നു. മറ്റൊരാള്‍ക്കും അനുകരിക്കാനാവാത്ത അരാജകത്വത്തിന്റെ പ്രതീകമായിരുന്നു എന്നും ജോണ്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: john-abraham, remembrance
ജീവിച്ചിരുന്നെങ്കിൽ ജോണിനെ വിലക്കുവാൻ ഉണ്ണികൃഷ്ണനും പടയും ഒരുപക്ഷെ മുന്നോട്ടുവന്നേനെ.
മാടമ്പിമാരും പോക്കിരിമാരും അരങ്ങുവാഴുന്ന മലയാളസിനിമയെ നോക്കി ചെറിയ മുതൽമുടക്കിൽ എടുത്ത കലാമൂല്യം ഉള്ള ജോണിന്റെ സിനിമകൾ കൊഞ്ഞനം കുത്തുന്നു.