ആശാ ഭോസ്‌ലെ അന്തരിച്ചു

April 12th, 2026

singer-asha-bhosle-passes-away-ePathram
പ്രശസ്ത ഗായികയും ദേശീയ അവാർഡു ജേതാവുമായ ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസ്സുണ്ടായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്‌ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് (ഞായർ) ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച.

80 വർഷക്കാലം നീണ്ടു നിന്ന സംഗീത സപര്യ യിൽ ഇരുപതോളം ഭാഷകളിലായി പന്ത്രണ്ടായിരത്തിൽ അധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

മലയാളത്തിൽ സുജാത (1977) എന്ന ചിത്രത്തിലെ ‘സ്വയം വര ശുഭദിന മംഗളങ്ങൾ’ എന്ന ഗാനം ഏറെ ശ്രദ്ധേയമാണ്.

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം രണ്ടു പ്രാവശ്യം അവരെ തേടി എത്തി. 2000 ല്‍ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008 ല്‍ പത്മ വിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.

ലോകത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ 2011 ൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചു. ഗ്രാമി അവാര്‍ഡിന് നാമ നിര്‍ദേശം ചെയ്യപ്പെട്ട ആദ്യത്തെ ഇന്ത്യന്‍ ഗായികയാണ് ആശാ ഭോസ്‌ലെ.

മറാഠാ നാടക രംഗത്ത് പ്രവർത്തിച്ചിരുന്ന ഗായകൻ ആയിരുന്നു ദീന നാഥ് മങ്കേഷ്‌കറുടെ മകളായി 1933 സെപതംബര്‍ എട്ടിന് ഇന്‍ഡോറിൽ ജനിച്ചു.

മാതാവ്: ശുദ്ധമാതി. ലതാ മങ്കേഷ്‌കര്‍, ഹൃദ്യ നാഥ് മങ്കേഷ്‌കര്‍, ഉഷാ മങ്കേഷ്‌കര്‍, മീനാ മങ്കേഷ്‌കര്‍ എന്നിവര്‍ സഹോദരങ്ങളാണ്. Imge Credit : WiKiPeDiA

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

പി. ജയചന്ദ്രൻ അന്തരിച്ചു

January 10th, 2025

veteran-singer-p-jayachandran-passed-away-ePathram

തൃശൂർ : ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സ യിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണ ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരിച്ചത്.

ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വീട്ടില്‍ എത്തിച്ചു പൊതു ദർശനത്തിനു വെച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദ മംഗലത്തെ പാലിയം തറവാട്ടു വീട്ടിലേക്കു കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതു ദര്‍ശനം. വൈകുന്നേരം നാല് മണിയോടെ സംസ്കാരം നടക്കും.

ഭാവഗായകൻ എന്ന വിശേഷണമുള്ള പി. ജയചന്ദ്രൻ, മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിത്യ ഹരിതങ്ങളായ പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, കേരളാ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങള്‍, തമിഴ്നാട് സർക്കാരിന്റെ കലൈമാ മണി ബഹുമതി, ജെ. സി. ഡാനിയൽ പുരസ്കാരം തുടങ്ങിയവ ഭാവ ഗായകനെ തേടി എത്തി. നഖക്ഷതങ്ങൾ അടക്കം ഏതാനും ചിത്രങ്ങളിൽ അഭിനേതാവായും എത്തി.

1944 മാർച്ച് മൂന്നിനു എറണാകുളം രവിപുരത്ത് രവി വർമ്മ കൊച്ചനിയൻ തമ്പുരാൻ -പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെ മകനായാണ് ജയചന്ദ്രന്റെ ജനനം.

1965 ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് പി. ജയചന്ദ്രൻ സിനിമാ ഗാന ആലാപന രംഗത്തേക്ക് കടന്നു വന്നത്.

അടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴൻ എന്ന സിനിമയിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന ഗാന ത്തിലൂടെ ചലച്ചിത്ര പിന്നണി ഗാന ശാഖയിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ഇടം നേടി എടുക്കാൻ സാധിച്ചു. പിന്നീടുള്ളത് ചരിത്രം.

* Image Credit : WiKiPeDia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കെ. എസ്. ചിത്ര എക്കാലത്തേയും മികച്ച ഇന്ത്യൻ ഗായിക

June 17th, 2024

ks-chithra-award-british-parliament-epathram

ബർമിംഗ്ഹാം: “എക്കാലത്തെയും മികച്ച ഇന്ത്യൻ ഗായിക” എന്ന പുരസ്കാരം മലയാളത്തിൻ്റെ സ്വന്തം വാനമ്പാടി കെ. എസ്. ചിത്രയ്ക്ക് ബ്രിട്ടീഷ് പാർലമെൻ്റ് സമ്മാനിച്ചു. ലിംഗ ഭേദമന്യേ ‘ഗ്രെയിറ്റസ്റ്റ് ഇന്ത്യൻ സിംഗർ ഓഫ് ആൾ ടൈംസ്” എന്നാണ് പുരസ്കാരത്തിൻ്റെ പേര് എന്നത് ഈ പുരസ്‌കാരത്തിൻ്റെ മാറ്റ് കൂട്ടുന്നു. ഈ കഴിഞ്ഞ ആഴ്ച ജൂൺ 12ന് ബ്രിട്ടീഷ് പാർലമെൻ്റിൽ നടന്ന ചടങ്ങിൽ പർലമെൻ്റ് അംഗമായ സാറാ ജോൺസ് പുരസ്കാരദാനം നിർവഹിച്ചു.

ks-chithra-british-parliament-award-epathram

Greatest-Indian-Singer-Of-All-Times-KS-Chithra

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പങ്കജ് ഉദാസ് അന്തരിച്ചു

February 28th, 2024

gazal-singer-pankaj-udhas-ePathram

വിഖ്യാത ഗസൽ ഗായകൻ പങ്കജ് ഉദാസ് (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. അദ്ദേഹത്തിൻ്റെ മകൾ നയാബ് ഉദാസ്, ഇൻസ്റ്റാ ഗ്രാമി ലൂടെയാണ് വിയോഗ വാർത്ത അറിയിച്ചത്.

1980 ൽ ‘ആഹത്’ എന്ന ആദ്യ ആൽബത്തിലൂടെ പങ്കജ് ഉദാസ് സംഗീത ആസ്വാദകരുടെ മനം കവർന്നു. പിന്നീട് മുഖരാർ, തറന്നം, മെഹ്ഫിൽ തുടങ്ങിയവയും ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് 1986 ൽ റിലീസ് ചെയ്ത ‘നാം’ എന്ന ഹിന്ദി സിനിമയിലെ ‘ചിട്ടി ആയീ ഹേ… ആയീ ഹേ… വതൻ സെ ഛിട്ടി’ എന്ന എവർ ഗ്രീൻ ഹിറ്റ് ഗാനത്തിലൂടെ പങ്കജ് ഉദാസ് സിനിമാ മേഖലക്കും പ്രിയപ്പെട്ട ഗായകനായി മാറി. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന ‘നാം’ എന്ന സിനിമയുടെ വൻ വിജയത്തിന്‌ ഈ ഗാനം കാരണമായി എന്ന് പറയാം.

വിദേശങ്ങളിൽ അടക്കം നിരവധി സംഗീത വേദി കളിലും ധാരാളം സിനിമകളിലും പാടി. ‘എന്നുമീ സ്വരം’ എന്ന മലയാള ആൽബത്തിൽ പാടിയിട്ടുണ്ട്. 2006 ൽ പത്മശ്രീ പുരസ്കാരം നേടിയിരുന്നു.

* Image Credit : Kamal Kassim 

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

February 4th, 2023

play-back-singer-vani-jairam-ePathram
പ്രശസ്‌ത ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, മറാത്തി, ഒഡിയ, ബംഗാളി, തുളു തുടങ്ങി 19 ഇന്ത്യൻ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ച ഗായികയാണ്.

ഭക്തി ഗാനങ്ങളും സ്വകാര്യ ആൽബങ്ങളും ഉൾപ്പെടെ 10,000 ത്തില്‍ അധികം ഗാനങ്ങൾ വാണി ജയറാം ആലപിച്ചിട്ടുണ്ട്. 1971 ൽ പുറത്തുവന്ന ഗുഡ്ഡി എന്ന ഹിന്ദി സിനിമയിലെ’ബോലേ രേ പപ്പി’ ആയിരുന്നു ആദ്യ സിനിമാ ഗാനം.

സ്വപ്നം എന്ന സിനിമയിലെ ‘സൗരയൂഥത്തിൽ വിടർന്നോരു കല്യാണ സൗഗന്ധികമാണീ ഭൂമീ…’ എന്നു തുടങ്ങുന്ന ഗാനവുമായി സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിലേക്ക് കൊണ്ടു വരുന്നത്.

പിന്നീട് ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വെച്ചൂ (അയലത്തെ സുന്ദരി), വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി (പിക്നിക്), നാടൻ പാട്ടിലെ മൈന (രാഗം), ആഷാഢ മാസം ആത്മാവില്‍ മോഹം (യുദ്ധഭൂമി), നാദാപുരം പള്ളിയിലെ ചന്ദന കുടത്തിന് (തച്ചോളി അമ്പു), ഏതോ ജന്മ കൽപനയിൽ (പാളങ്ങള്‍), സീമന്തരേഖയിൽ ചന്ദനം ചാർത്തിയ (ആശീർ വാദം), തിരുവോണപ്പുലരിതൻ (തിരുവോണം), മനസ്സിൻ മടിയിലെ മാന്തളിരിൻ (മാനത്തെ വെള്ളിത്തേര്) തുടങ്ങി ഒട്ടനവധി ഹിറ്റ് ഗാനങ്ങൾ വാണി ജയറാമിന്‍റെ സ്വര മാധുരിയില്‍ മലയാള സിനിമാ സംഗീത ശാഖ ധന്യമായി.

ഒരു നീണ്ട ഇടവേളക്കു ശേഷം ‘1983’ എന്ന സിനിമ യിലെ ‘ഓലഞ്ഞാലി കുരുവി…’ എന്ന ഗാനം പാടി  വാണി ജയറാം മലയാളത്തില്‍ വീണ്ടും എത്തി. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയില്‍ ‘പൂക്കൾ… പനിനീര്‍ പൂക്കള്‍, പുലിമുരുകന്‍ എന്ന സിനിമയിലെ ‘മാനത്തെ മാരിക്കുറുമ്പേ…’ തുടങ്ങിയ പാട്ടുകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു.

പിന്നണി ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം മൂന്ന് തവണ അവരെ തേടിയെത്തി. 1975 ൽ തമിഴ് ചിത്രമായ അപൂർവ്വ രാഗത്തിലെ ഏഴു സ്വരങ്ങളുക്കുൾ എന്ന ഗാനത്തിനും 1980 ൽ ശങ്കരാഭരണം സിനിമ യിലെ ഗാനാലാപനത്തിനും 1991ൽ സ്വാതി കിരണം സിനിമയിലെ ആലാപന ത്തിനുമാണ് ദേശീയ പുരസ്കാരം കരസ്ഥമാക്കിയത്.

തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാന ങ്ങളിൽ നിന്നും മികച്ച ഗായികക്കുള്ള പുരസ്‌കാര ജേതാവ് കൂടിയാണ്. പത്മഭൂഷൺ നൽകി രാജ്യം അവരെ ആദരിച്ചു. Face Book

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « കെ. വിശ്വനാഥ് അന്തരിച്ചു
Next Page » മാമുക്കോയ വിട വാങ്ങി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine