ബോളിവുഡിലെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി (69) അന്തരിച്ചു. രോഗ ബാധിതനായി മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം.
1973 മുതൽ സിനിമാ പിന്നണി ഗാന രംഗത്ത് സജീവമായ ബപ്പി ലാഹിരി, ഡിസ്കോ ഡാന്‍സര്‍ (1982) എന്ന മിഥുന്‍ ചക്രവര്‍ത്തി സിനിമയുടെ സംഗീത സംവിധാനത്തിലൂടെ ബോളിവുഡിലെ മുഖ്യധാരയില്‍ എത്തി.
എണ്‍പതുകളില്‍ ഡിസ്കോ സംഗീതം ജന പ്രിയമാക്കി മാറ്റിയ സംഗീത സംവിധായകന്‍ കൂടിയാണ് ബപ്പി ലാഹിരി. ബംഗാളി, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ക്ക് ഏറെ ആരാധകരുണ്ട്.
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് 2022 ജനുവരി 8 മുതൽ ചികില്‍സയില്‍ ആയിരുന്നു. ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. വൈകുന്നേരം 6 മണി യോടെ മുംബൈ ദാദറിലെ ശിവജി പാർക്കില്‍ സംസ്കാരം നടക്കും. ലതാജിയോടുള്ള ബഹുമാന സൂചകമായി രാജ്യത്ത് രണ്ടു ദിവസം ദു:ഖാചരണം ഉണ്ടാവും.
സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകളാണ് ലതാ മങ്കേഷ്കര്‍. മധ്യ പ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28 നാണ് ലത ജനിച്ചത്. 5 വയസ്സു മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.
1942 ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. പിന്നീട് ആലാപന രംഗത്തെ നിറ സാന്നിദ്ധ്യം ആവുക യായിരുന്നു.
മറാത്തി, മലയാളം, തമിഴ് തുടങ്ങി 36 പ്രാദേശിക ഭാഷ കളിലും ഹിന്ദിയിലുമായി 40,000 ത്തില്‍ അധികം ഗാന ങ്ങള്‍ക്ക് ഏഴു പതിറ്റാണ്ടില്‍ ഏറെ നീണ്ട സംഗീത ജീവിതത്തില്‍ ലതാജി ശബ്ദം നല്‍കി.
രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് (1974) എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺ കദളി ചെങ്കദളി പൂ വേണോ’ എന്ന സർവ്വ കാല ഹിറ്റ് ഗാനം മലയാള സിനിമക്കും ലതാജിയുടെ ശബ്ദ സാന്നിദ്ധ്യം നൽകി.
രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം ‘ഭാരതരത്നം’ നൽകി 2001 ൽ ലതാജിയെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് (1993) അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.
കൊല്ലം : ഗായകൻ സോമദാസ് ചാത്തന്നൂർ (42) അന്തരിച്ചു. കൊവിഡ് ബാധിച്ച് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
കൊവിഡ് ബാധയെ തുടര്‍ന്നാണ് സോമ ദാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയെ തുടർന്ന് കൊവിഡ് രോഗമുക്തൻ ആവുകയും ചെയ്തിരുന്നു. തീവ്ര പരി ചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റാന്‍ ഇരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചത്.
ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ എന്ന മ്യൂസിക് റിയാലിറ്റി ഷോ യിലെ മത്സരാർത്ഥി എന്ന നിലയി ലാണ് സോമദാസ് ശ്രദ്ധിക്ക പ്പെട്ടത്. ഗാനമേള കളി ലൂടെ വിദേശ രാജ്യ ങ്ങളിലും പ്രശസ്തനായി. പിന്നണി ഗാന രംഗത്തും തിളങ്ങി.
ഏഷ്യാനെറ്റിലെ തന്നെ ബിഗ്‌ബോസ്സ് റിയാലിറ്റി ഷോ യിൽ കഴിഞ്ഞ സീസണില്‍ സോമദാസ് പങ്കാളി ആയി. ഭാര്യയും നാലു പെൺ മക്കളും ഉണ്ട്.
സംഗീത പ്രേമികള്‍ എന്നും ഓർമ്മിക്കുന്ന നിരവധി ഹിറ്റു കള്‍ മലയാള ചലച്ചിത്ര ഗാന ശാഖ യിലേക്ക് സമ്മാനിച്ച ശ്രദ്ധേയ സിനിമകള്‍ ഒരുക്കിയ ചലച്ചിത്ര സംവിധായകൻ പി. ഗോപി കുമാർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശു പത്രി യില്‍ ചികിത്സ യില്‍ ആയിരുന്നു. തിങ്കളാഴ്‌ച രാത്രി യായി രുന്നു അന്ത്യം.
ഗാന രചയിതാവും സംവിധായകനു മായിരുന്ന പി. ഭാസ്കരന്റെ സഹായി യായി ചലച്ചിത്ര രംഗത്ത് പ്രവേശിച്ചു. അദ്ദേഹത്തിന്റെ നിരവധി സിനിമ കള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 1977 ല്‍ കമല്‍ ഹാസന്‍, വിധുബാല ജോഡികളെ അണി നിരത്തി ‘അഷ്ട മംഗല്യം’ എന്ന ചിത്ര ത്തിലൂടെ സ്വതന്ത്ര സംവിധായകന്‍ ആയി.
കെ. ജെ. യേശുദാസ് പാടി അഭിനയിച്ച (ആയിരം കാതം അകലെ യാണെങ്കിലും മായാതെ മക്കാ മനസ്സിൽ നിൽപ്പൂ) ‘ഹര്‍ഷ ബാഷ്പം'(1977) ശ്രദ്ധിക്കപ്പെട്ടു.
മനോരഥം, പിച്ചിപ്പൂ (1978), ഇവള്‍ ഒരു നാടോടി, കണ്ണുകള്‍ (1979), തളിരിട്ട കിനാക്കള്‍, (1980), കാട്ടുപോത്ത്, അരയന്നം (1981) എന്നിവയായിരുന്നു പിന്നീട് റിലീസ് ചെയ്ത ചിത്രങ്ങള്‍.
മനോരഥം, പിച്ചിപ്പൂ എന്നീ സിനിമ കളിൽ ഗുരുനാഥന്‍ കൂടി യായ പി. ഭാസ്കരൻ മാസ്റ്റർ അഭിനയി ക്കുകയും ചെയ്തിരുന്നു. സൌദാമിനി (2003) എന്ന സിനിമ യോടെ പി. ഗോപി കുമാർ ചലച്ചിത്ര രംഗത്ത് നിന്നും മാറി നിന്നു.
പ്രമുഖ സംവിധായകന്‍ പി. ചന്ദ്രകുമാര്‍, ക്യാമറാ മാനും സംവിധായകനു മായ പി. സുകുമാര്‍, പി. വിജയ കുമാർ (നടൻ), രാജ കുമാർ, പി. മോഹൻ കുമാർ എന്നിവര്‍ സഹോദരങ്ങളാണ്.
ചലച്ചിത്ര ലോകത്തെ ഇതിഹാസ ഗായകനും സംഗീത സംവിധായകനും അഭിനേതാവുമായ എസ്. പി. ബാല സുബ്രഹ്‍മണ്യം (74) അന്തരിച്ചു. ചെന്നെയിൽ ചികിത്സ യിൽ ആയിരുന്നു. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് 54 വർഷം നീണ്ടു നിന്ന സംഗീത സപര്യക്ക് ഉച്ചയ്ക്ക് (25 09 2020) ഒരു മണി യോടെ യാണ് അന്ത്യം കുറിച്ചത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നിങ്ങനെ പതിനാല് ഇന്ത്യൻ പ്രാദേശിക ഭാഷ കളിലും നിരവധി വിദേശ ഭാഷകളി ലുമായി നാൽപതിനായിരത്തോളം പാട്ടുകൾ പാടി. ഏഴുപതോളം സിനിമ കൾക്ക് സംഗീത സംവിധാനം നിർവഹിച്ച ഈ ബഹുമുഖ പ്രതിഭ വിവിധ ഭാഷകളിലായി 45 സിനിമ കളിൽ അഭിനയിച്ചു.
കൊറോണ ബാധിച്ചു ചികിത്സയിൽ ആയിരുന്നു എങ്കിലും ഈ മാസം നെഗറ്റീവ് ആയി റിസൾട്ട് വന്നു. അതോടെ ജീവിതത്തിലേക്ക് തിരിച്ചു വരും എന്ന പ്രതീക്ഷ യില് ആയിരുന്നു ബന്ധുക്കളും ആരാധകരും.
കൊറോണ പ്രതിരോധ പ്രവർത്തന ങ്ങൾക്ക് ഊർജ്ജം നൽകി വിവിധ ഭാഷ കളിൽ അദ്ദേഹം ആലപിച്ച ഗാന ങ്ങൾ സോഷ്യൽ മീഡിയ കളിൽ വൈറൽ ആയി മാറി യിരുന്നു.
ഏറ്റവും കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ പാടിയ ഗായ കന്‍ എന്ന ബഹുമതി എസ്. പി. ബി. ക്കു സ്വന്തം. ഈ ബഹുമതിക്ക് അര്‍ഹയായ ഗായിക ലതാ മങ്കേഷ്ക റുടെ കൂടെ ഇദ്ദേഹം പാടിയ കമല്‍ ഹാസന്റെ ‘സത്യ’ എന്ന തമിഴ് സിനിമ യിലെ “വളയോസൈ…” എന്നു തുടങ്ങുന്ന ഗാനം സര്‍വ്വകാല ഹിറ്റ് ആയി മാറി.