ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ ഓര്‍മ്മയായി

February 6th, 2022

latamangeshkar_epathram

ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന ഇതിഹാസ ഗായിക ലതാ മങ്കേഷ്കര്‍ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് 2022 ജനുവരി 8 മുതൽ ചികില്‍സയില്‍ ആയിരുന്നു. ഫെബ്രുവരി 6 ഞായറാഴ്ച രാവിലെ 8 മണിയോടെ ആയിരുന്നു അന്ത്യം. വൈകുന്നേരം 6 മണി യോടെ മുംബൈ ദാദറിലെ ശിവജി പാർക്കില്‍ സംസ്കാരം നടക്കും. ലതാജിയോടുള്ള ബഹുമാന സൂചകമായി രാജ്യത്ത് രണ്ടു ദിവസം ദു:ഖാചരണം ഉണ്ടാവും.

സംഗീതജ്ഞനും നാടകനടനുമായ ദീനാനാഥ് മങ്കേഷ്‌കറുടെയും ശിവന്തിയുടെയും അഞ്ചു മക്കളില്‍ മൂത്ത മകളാണ് ലതാ മങ്കേഷ്കര്‍. മധ്യ പ്രദേശിലെ ഇന്ദോറിൽ 1929 സെപ്റ്റംബർ 28 നാണ് ലത ജനിച്ചത്. 5 വയസ്സു മുതൽ പിതാവിന്റെ സംഗീത നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി.

1942 ൽ മറാത്തി, ഹിന്ദി സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. പിന്നീട് ആലാപന രംഗത്തെ നിറ സാന്നിദ്ധ്യം ആവുക യായിരുന്നു.

മറാത്തി, മലയാളം, തമിഴ്  തുടങ്ങി 36 പ്രാദേശിക ഭാഷ കളിലും ഹിന്ദിയിലുമായി 40,000 ത്തില്‍ അധികം ഗാന ങ്ങള്‍ക്ക് ഏഴു പതിറ്റാണ്ടില്‍ ഏറെ നീണ്ട സംഗീത ജീവിതത്തില്‍ ലതാജി ശബ്ദം നല്‍കി.

രാമു കാര്യാട്ട് സംവിധാനം ചെയ്‌ത നെല്ല് (1974) എന്ന ചിത്രത്തിൽ വയലാർ എഴുതി സലിൽ ചൗധരി ഈണം പകർന്ന ‘കദളി കൺ കദളി ചെങ്കദളി പൂ വേണോ’ എന്ന സർവ്വ കാല ഹിറ്റ് ഗാനം മലയാള സിനിമക്കും ലതാജിയുടെ ശബ്ദ സാന്നിദ്ധ്യം നൽകി.

രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ പുരസ്കാരം ‘ഭാരതരത്നം’ നൽകി 2001 ൽ ലതാജിയെ ആദരിച്ചു. പത്മഭൂഷണ്‍ (1969), പത്മവിഭൂഷണ്‍ (1999), ദാദാസാഹബ് ഫാല്‍ക്കെ അവാര്‍ഡ് (1989) ഫിലിംഫെയർ ലൈഫ് ടൈം അച്ചീവ്മെൻറ് (1993) അവാര്‍ഡ് എന്നിവ നല്‍കി ആദരിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ലതാ മങ്കേഷ്കറിനെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

November 12th, 2019

latamangeshkar_epathram

ഗായിക ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ തിങ്കളാഴ്ച പുലർച്ചെ പ്രവേശിപ്പിച്ചു.

സെപ്റ്റംബർ 28 ന് 90 വയസ്സ് തികഞ്ഞ ഗായികയുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു. പുലർച്ചെ രണ്ടുമണിയോടെയാണ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലാണെന്നും ഐസിയുവിലാണെന്നും വിവരം.

ഹിന്ദിയിൽ മാത്രം ആയിരത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകിയ മങ്കേഷ്കറിന് 2001 ൽ രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരത് രത്‌ന അവാർഡ് ലഭിച്ചു.

ഇന്ത്യയിലെ ഏറ്റവും ആദരണീയനായ ബാക്ക്ബാക്ക് ഗായകരിലൊരാളായ ലതാ മങ്കേഷ്കർ 1929 സെപ്റ്റംബർ 28 നാണ് ജനിച്ചത്. ദാദാസാഹേബ് ഫാൽക്കെ അവാർഡ് ജേതാവായ ലത മഗേഷ്കറിനെ ഭാരത് രത്‌ന ബഹുമതി നൽകിയും രാജ്യം ആദരിച്ചിട്ടുണ്ട്. എം‌.എസ്. സുബ്ബലക്ഷ്മിക്ക് ശേഷം ഇത് സ്വീകരിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലത. ഫ്രാൻസ് 2007 ൽ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് (ഓഫീസർ ഓഫ് ദി ലെജിയൻ ഓഫ് ഓണർ) അവർക്ക് നൽകി ആദരിച്ചു.

- അവ്നി

വായിക്കുക: ,

അഭിപ്രായം എഴുതുക »


« രജനികാന്ത് ചിത്രത്തിൽ മഞ്ജു വാര്യര്‍
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ്വ ചലച്ചിത്ര മേള »ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine