വിട നല്‍കി കേരളം

December 21st, 2025

sreenivasan-funeral-epathram

കൊച്ചി: പ്രിയ നടന്‍ ശ്രീനിവാസന്‌ വിട നല്‍കി കേരളം. ഉദയം‌പേരൂരിലെ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഇന്ന് രാവിലെ ആയിരുന്നു സംസ്ക്കാരം. മക്കളായ വിനീതും ധ്യാനും ചിതക്ക് തീ കൊളുത്തി. ആയിരക്കണക്കിന്‌ ആളുകളാണ്‌ സംസ്ക്കാരത്തിന്‌ വീട്ടില്‍ എത്തിയത്. സം‌വിധായകന്‍ സത്യന്‍ അന്തിക്കാട് “എന്നും എല്ലാവര്‍ക്കും നന്മകള്‍ നേരുന്നു” എന്ന് എഴുതിയ ഒരു കുറിപ്പും പേനയും ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ സമര്‍പ്പിച്ചു. ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങില്‍ രാഷ്ട്രീയ പ്രമുഖരും ചലചിത്ര പ്രവര്‍ത്തകരും അടക്കം അനേകായിരങ്ങള്‍ പങ്കെടുത്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശ്രീനിവാസന്‍ ഓര്‍മ്മയായി

December 20th, 2025

sreenivasan-epathram

കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ ഹാസ്യ നടന്‍ ശ്രീനിവാസന്‍ (69) അന്തരിച്ചു. ചിരിയും ചിന്തയും ഒരു പോലെ കൈകാര്യം ചെയ്ത അതുല്യ ചലചിത്ര പ്രതിഭയായിരുന്നു. തിരക്കഥാകൃത്തും, സം‌വിധായകനും, അഭിനേതാവും എല്ലാമായിരുന്ന ശ്രീനിവാസന്‍ 225 ലേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സംസ്ഥാന സിനിമാ പുരസ്കാരങ്ങളും, ദേശീയ പുരസ്കാരവും, 2 ഫിലിം ഫെയര്‍ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പ്രമുഖ ചലചിത്ര പ്രവര്‍ത്തകരായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്‌.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഷാനവാസ് അന്തരിച്ചു

August 5th, 2025

actor-shanawas-passed-away-on-age-of-71-ePathram
നിത്യ ഹരിത നായകൻ പ്രേംനസീറിന്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു. 2025 ആഗസ്റ്റ് 4 തിങ്കളാഴ്ച രാത്രി 11.50-ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വൃക്ക-ഹൃദയ സംബന്ധ മായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിൽ ആയിരുന്നു. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ പാളയം മുസ്‌ലിം ജമാഅത്ത് ഖബര്‍ സ്ഥാനില്‍ നടക്കും.

actor-shanavas-first-movie-premageethangal-in-1981-ePathram

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത പ്രേമ ഗീതങ്ങള്‍ (1981) എന്ന സിനിമയിൽ നായകനായിട്ടാണ് ഷാനവാസ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. ആശ, മൈലാഞ്ചി, ഗാനം, ചിത്രം, കോരിത്തരിച്ച നാൾ, ഒരിക്കൽ ഒരിടത്ത്, വെളിച്ചമില്ലാത്ത വീഥി, ലാൽ അമേരിക്കയിൽ, രതി ലയം തുടങ്ങി തൊണ്ണൂറോളം സിനിമകൾ തമിഴ് – മലയാളം ഭാഷകളിലായി ഷാനവാസ് അഭിനയിച്ചു.

മണിത്താലി, ഹിമം, ഇരട്ടിമധുരം, ജസ്റ്റിസ് രാജ, പ്രശ്നം ഗുരുതരം എന്നിങ്ങനെ പിതാവ് പ്രേം നസീറുമൊത്തു നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചു.

എന്നാൽ ‘ഇവൻ ഒരു സിംഹം’ എന്ന സിനിമയിൽ പ്രേം നസീറും ഷാനവാസും അച്ഛനും മകനുമായി തന്നെ വേഷമിട്ടു. ഇതിനിടെ നിരവധി ടെലി സിനിമകളിലും സീരിയലുകളിലും ഭാഗമായി. കുമ്പസാരം, സക്കറിയ യുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ പ്രതി നായക വേഷങ്ങൾ ശ്രദ്ധേയമായിരുന്നു. 2022 ല്‍ പുറത്തിറങ്ങിയ ‘ജനഗണമന’യാണ് അവസാനമായി അഭിനയിച്ച സിനിമ.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പി. ജയചന്ദ്രൻ അന്തരിച്ചു

January 10th, 2025

veteran-singer-p-jayachandran-passed-away-ePathram

തൃശൂർ : ചലച്ചിത്ര പിന്നണി ഗായകൻ പി. ജയചന്ദ്രൻ (80) അന്തരിച്ചു. അർബുദ രോഗ ബാധിതനായി ചികിത്സ യിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ പൂങ്കുന്നത്തെ വീട്ടില്‍ കുഴഞ്ഞു വീണ ജയചന്ദ്രനെ തൃശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വെച്ചാണ് മരിച്ചത്.

ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ ആശുപത്രിയില്‍ നിന്ന് തൃശൂര്‍ പൂങ്കുന്നത്തെ തറവാട്ടു വീട്ടില്‍ എത്തിച്ചു പൊതു ദർശനത്തിനു വെച്ചു. ശനിയാഴ്ച രാവിലെ എട്ടു മണിയോടെ പറവൂര്‍ ചേന്ദ മംഗലത്തെ പാലിയം തറവാട്ടു വീട്ടിലേക്കു കൊണ്ടു പോകും. ശനിയാഴ്ച രാവിലെ 9 മുതല്‍ ചേന്ദമംഗലം പാലിയം തറവാട്ടില്‍ പൊതു ദര്‍ശനം. വൈകുന്നേരം നാല് മണിയോടെ സംസ്കാരം നടക്കും.

ഭാവഗായകൻ എന്ന വിശേഷണമുള്ള പി. ജയചന്ദ്രൻ, മലയാളം കൂടാതെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിത്യ ഹരിതങ്ങളായ പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം, കേരളാ തമിഴ്‌നാട് സംസ്ഥാന പുരസ്‌കാരങ്ങള്‍, തമിഴ്നാട് സർക്കാരിന്റെ കലൈമാ മണി ബഹുമതി, ജെ. സി. ഡാനിയൽ പുരസ്കാരം തുടങ്ങിയവ ഭാവ ഗായകനെ തേടി എത്തി. നഖക്ഷതങ്ങൾ അടക്കം ഏതാനും ചിത്രങ്ങളിൽ അഭിനേതാവായും എത്തി.

1944 മാർച്ച് മൂന്നിനു എറണാകുളം രവിപുരത്ത് രവി വർമ്മ കൊച്ചനിയൻ തമ്പുരാൻ -പാലിയത്ത് സുഭദ്രക്കുഞ്ഞമ്മ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമത്തെ മകനായാണ് ജയചന്ദ്രന്റെ ജനനം.

1965 ൽ കുഞ്ഞാലി മരക്കാർ എന്ന സിനിമയിലെ ‘മുല്ലപ്പൂ മാലയുമായ്’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് പി. ജയചന്ദ്രൻ സിനിമാ ഗാന ആലാപന രംഗത്തേക്ക് കടന്നു വന്നത്.

അടുത്ത വർഷം പുറത്തിറങ്ങിയ കളിത്തോഴൻ എന്ന സിനിമയിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി…’ എന്ന ഗാന ത്തിലൂടെ ചലച്ചിത്ര പിന്നണി ഗാന ശാഖയിൽ അദ്ദേഹത്തിന് സ്വന്തമായി ഒരു ഇടം നേടി എടുക്കാൻ സാധിച്ചു. പിന്നീടുള്ളത് ചരിത്രം.

* Image Credit : WiKiPeDia

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംവിധായകൻ മോഹൻ അന്തരിച്ചു

August 27th, 2024

film-director-mohan-passed-away-ePathram
മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച സംവിധായകൻ മോഹൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ് മോഹൻ. പ്രമുഖ നർത്തകിയും അദ്ദേഹത്തിൻ്റെ ‘രണ്ടു പെൺ കുട്ടികൾ’ എന്ന സിനിമയിലെ നായികയും ആയിരുന്ന പഴയ കാല അഭിനേത്രി അനുപമയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

പ്രേക്ഷക പ്രശംസയും നിരൂപക ശ്രദ്ധയും നേടിയ നിരവധി സിനിമകൾ ഒരുക്കി. മലയാള സിനിമയിലെ സുവർണ്ണ കാലമായ എൺപതു കളിലെ മുൻ നിര സംവിധായകനാണ് മോഹൻ. 1978 ൽ റിലീസ് ചെയ്ത വാടക വീട് എന്ന ചിത്രത്തിലൂടെയാണ് മോഹൻ സംവിധാന രംഗത്ത് സജീവമായത്.

തുടർന്ന്, ശാലിനി എൻ്റെ കൂട്ടുകാരി (1978), രണ്ടു പെൺ കുട്ടികൾ (1978), സൂര്യദാഹം (1979), കൊച്ചു കൊച്ചു തെറ്റുകൾ (1979), കഥയറിയാതെ (1981), വിട പറയും മുമ്പേ (1981), നിറം മാറുന്ന നിമിഷങ്ങൾ (1982), ഇളക്കങ്ങൾ (1982), ഇടവേള (1982), ആലോലം (1982), രചന (1983), മംഗളം നേരുന്നു (1984), ഒരു കഥ ഒരു നുണക്കഥ (1986), തീർത്ഥം (1987), ശ്രുതി (1987), ഇസബല്ല (1988), മുഖം (1990), പക്ഷേ (1994), സാക്ഷ്യം (1995), അങ്ങനെ ഒരു അവധിക്കാലത്ത് (1999), ദ കാമ്പസ് (2005) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.

director-mohan-ePathram

സംസ്ഥാന – ദേശീയ തലങ്ങളിൽ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു ഇവയിൽ പലതും. വിടപറയും മുമ്പേ, മുഖം, ശ്രുതി, ആലോലം, അങ്ങനെ ഒരു അവധിക്കാലത്ത് എന്നീ അഞ്ചു സിനിമകൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്.

മോഹൻ സംവിധാനം ചെയ്ത സിനിമകളിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ നിരവധി പ്രതിഭകൾ ഇന്നും സജീവമാണ്. (മഞ്ജു വാര്യർ -സാക്ഷ്യം-, ഇടവേള ബാബു തുടങ്ങിയവരുടെ ആദ്യ സിനിമകൾ). മറ്റു ഭാഷകളിലെ ശ്രദ്ധേയരായ അഭിനേതാക്കളും അദ്ദേഹത്തിൻറെ ചിത്രങ്ങളിലൂടെ മലയാളത്തിൽ സാന്നിദ്ധ്യം അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 25123...1020...Last »

« Previous « അഭിനയിക്കാന്‍ സുരേഷ് ഗോപിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകില്ല
Next Page » മോഹൻ ലാൽ രാജി വെച്ചു : A M M A എക്സിക്യൂട്ടീവ് കമ്മിറ്റിയും പിരിച്ചു വിട്ടു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine