കല്‍പ്പന അന്തരിച്ചു

January 25th, 2016

actress-kalpana-ePathram
ഹൈദരബാദ് : പ്രശസ്ത അഭിനേത്രി കല്‍പ്പന (51) അന്തരിച്ചു. ഹൃദയാഘാത മാണ് മരണ കാരണം. തമിഴ് – തെലുങ്ക് സിനിമ യുടെ ഷൂട്ടിം ഗിനായി ഹൈദര ബാദില്‍ എത്തിയ കല്‍പ്പനയെ, താമസി ച്ചിരുന്ന ഹോട്ടലില്‍ തിങ്കളാഴ്ച രാവിലെ ബോധ രഹിത യായി കണ്ടെത്തുക യായി രുന്നു. ഉടന്‍ തന്നെ ആശുപത്രി യില്‍ എത്തിച്ചു എങ്കിലും മരണം സംഭവിച്ചു.

നാടക പ്രവര്‍ത്തകരാ യിരുന്ന ചവറ വി. പി. നായരു ടേയും വിജയ ലക്ഷ്മി യുടേയും മകളാണ്. കലാരഞ്ജിനി, ഉര്‍വശി എന്നിവര്‍ സഹോദരി കളാണ്. അരവിന്ദന്‍ സംവിധാനം ചെയ്ത ‘പോക്കു വെയില്‍’ എന്ന സിനിമ യിലൂടെ ബാല നടിയായി അഭിനയ രംഗത്ത് സജീവമായ കല്പന, തെന്നിന്ത്യ യിലെ പ്രമുഖ നടീ നടന്മാ രോടൊ പ്പം വിവിധ ഭാഷ കളി ലായി മുന്നൂറില്‍ പരം സിനിമ കളില്‍ അഭിനയിച്ചു.

‘തനിച്ചല്ല ഞാന്‍’ എന്ന സിനിമ യിലെ പ്രകടനത്തിന് മികച്ച സഹ നടി ക്കുള്ള ദേശീയ പുരസ്‌കാരം നേടി യിട്ടുണ്ട്‌. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാര്‍ലി’ യാണ് കല്പന യുടെ റിലീസ് ചെയ്ത അവസാന ചിത്രം. തമാശ വേഷ ങ്ങള്‍ ഏറെ തന്മയത്വ ത്തോടെ അവതരി പ്പിച്ച കല്പന, ജഗതി ശ്രീകുമാറി നൊപ്പം ചെയ്ത റോളു കള്‍ അവി സ്മര ണീയ ങ്ങ ളാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആരതി അഗര്‍വാള്‍ അമേരിക്കയില്‍ അന്തരിച്ചു

June 7th, 2015

ന്യൂജേഴ്സി:പ്രശസ്ത തെന്നിന്ത്യന്‍ നായിക ആരതി അഗര്‍വാള്‍(31) അമേരിക്കയില്‍ അന്തരിച്ചു. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുവാന്‍ നടത്തിയ ശസ്ത്രക്രിയയില്‍ വന്ന പിഴവാണ് മരണ കാരണെമെന്ന് പറയപ്പെടുന്നു. ആരതിയ്ക്ക് ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും ഹൃദയ സ്തംഭനം മൂലം മരണം സംഭവിച്ചതായി സ്ഥിതീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ബാങ്ക് ഉദ്യോഗസ്ഥനായ ഉജ്ജ്വല്‍ കുമാറാണ് ആരതിയുടെ ഭര്‍ത്താവ്. നടി അദിതി അഗര്‍വാള്‍ സഹോദരിയാണ്.

അമേരിക്കയിലെ ന്യൂജേഴ്സിയില്‍ ജനിച്ച ആരതി അഗര്‍വാളിനെ ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടിയാണ് സിനിമാലോകത്തേക്ക് കൊണ്ടുവന്നത്. പാഗല്‍പ്പന്‍ ആണ് ആദ്യചിത്രം. തുടര്‍ന്ന് തെലുങ്കില്‍ വെങ്കിടേഷ്, ചിരഞ്ജീവി, നാഗാര്‍ജ്ജുന, ജൂനിയര്‍ എന്‍‌ടിആര്‍ എന്നിവരുടെ നായികയായി അഭിനയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യൂസഫലി കേച്ചേരി അന്തരിച്ചു

March 21st, 2015

poet-yusafali-kechery-ePathram
തൃശൂര്‍ : കവിയും ഗാന രചയിതാവും സംവിധായകനു മായ യൂസഫലി കേച്ചേരി (81) അന്തരിച്ചു.

രോഗ ബാധിതനായി ചികിത്സയിൽ ആയിരുന്നു. കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചര മണി യോടെ ആയിരുന്നു അന്ത്യം. ഖബറടക്കം തൃശൂര്‍ പട്ടിക്കര ജൂമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

1934ല്‍ തൃശൂര്‍ ജില്ല യിലെ കേച്ചേരി യില്‍ ആയിരുന്നു ജനനം. നിയമ ത്തില്‍ ബിരുദം നേടി കുറച്ചു കാലം അഭിഭാഷകന്‍ ആയി പ്രാക്ടീസ് ചെയ്തു.

സൈനബ, ആയിരം നാവുള്ള മൗനം, അഞ്ചു കന്യകള്‍, നാദബ്രഹ്മം, അമൃത്, കേച്ചേരി പ്പുഴ, അനുരാഗ ഗാനം പോലെ, ആലില തുടങ്ങി പന്ത്രണ്ടോളം കൃതികള്‍ പ്രസിദ്ധീ കരി ച്ചിട്ടുണ്ട്.

1963 ല്‍ രാമുകാര്യാട്ട് സംവിധാനം ചെയ്ത ‘മൂടുപടം’ എന്ന സിനിമ യില്‍ എം. എസ്. ബാബു രാജ് ഈണം നല്‍കിയ “മൈലാഞ്ചി ത്തോപ്പില്‍ മയങ്ങി നില്‍ക്കണ മൊഞ്ചത്തി” എന്ന ഗാനം രചിച്ചു കൊണ്ടാണ് സിനിമാ രംഗത്തേക്ക് കടന്നു വന്നത്.

നൂറ്റിയമ്പതോളം ചലച്ചിത്ര ഗാനങ്ങളും ഇരുന്നൂറോളം ചലച്ചിത്രേതര ഗാനങ്ങളും രചി ച്ചിട്ടുണ്ട്. പ്രമുഖ നടന്‍ മധു സംവിധാനം ചെയ്ത ‘സിന്ദൂരച്ചെപ്പ്’ എന്ന സിനിമ യുടെ തിരക്കഥ യൂസഫലി യുടെ തായിരുന്നു.

മരം, വന ദേവത, നീലത്താമര എന്നീ മൂന്ന് ചിത്ര ങ്ങളുടെ സംവിധാനം ചെയ്തിട്ടുണ്ട്.

മഴ എന്ന ചിത്ര ത്തിലെ ഗാന ങ്ങള്‍ക്ക് മികച്ച ഗാന രചന യ്ക്കുള്ള ദേശീയ അവാര്‍ഡ് ഒരു തവണയും സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ യും ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റും കേരള സംഗീത നാടക അക്കാദമി യുടെ അസിസ്റ്റന്റ് സെക്രട്ടറി യുമായിരുന്നു.

ഓടക്കുഴല്‍ അവാര്‍ഡ്, വള്ളത്തോള്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

December 30th, 2014

film-director-madhu-kaithapram-ePathram
കണ്ണൂര്‍ : ദേശീയ പുരസ്കാര ജേതാവായ ചലച്ചിത്ര സംവിധായകന്‍ മധു കൈതപ്രം (45) അന്തരിച്ചു. ഹൃദ്രോഗ ബാധയെ ത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി യില്‍ വെച്ചായിരുന്നു അന്ത്യം.

ദേശീയ പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ കരസ്ഥ മാക്കിയ ഏകാന്തം, മധ്യവേനല്‍, ഓര്‍മ മാത്രം, വെള്ളി വെളിച്ചത്തില്‍ എന്നീ ചിത്ര ങ്ങള്‍ സംവിധാനം ചെയ്തു.

2006 ലെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാര ത്തിന് ‘ഏകാന്തം’ എന്ന സിനിമ യിലൂടെ അര്‍ഹനായി. 2006ല്‍ ഇന്ത്യന്‍ പനോരമ യിലേക്കു തെരഞ്ഞെ ടുക്ക പ്പെട്ട ഏകാന്തം അതേ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജൂറി യുടെ പ്രത്യേക പരാമര്‍ശവും നേടി.

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേള യുടെ മത്സര വിഭാഗ ത്തില്‍ ഇന്ത്യ യില്‍ നിന്നുള്ള സിനിമ കളില്‍ ഒന്നായി ’മധ്യവേനല്‍ തെരഞ്ഞെടുക്ക പ്പെട്ടിരുന്നു.

പയ്യന്നൂര്‍ കൈതപ്രത്ത് കെ. പി. കുഞ്ഞിരാമ പൊതുവാളുടെയും വി. കെ. നാരായണി യുടെയും മകനാണ്. ഭാര്യ: രാഖി. മകന്‍: ശ്രീരാം.

- pma

വായിക്കുക: ,

Comments Off on സംവിധായകന്‍ മധു കൈതപ്രം അന്തരിച്ചു

ചലച്ചിത്രനടന്‍ എന്‍. എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു

December 26th, 2014

nl-balakrishnan-epathram

പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും നടനുമായ എന്‍. എല്‍. ബാലകൃഷ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹ രോഗത്തെ തുടര്‍ന്ന് ഇരു കാലുകളും ശസ്ത്രക്രിയ ചെയ്തിരുന്നു. ഇതോടൊപ്പം അര്‍ബുദ രോഗവും ഹൃദ്‌രോഗവും അദ്ദേഹത്തിന്റെ ആരോഗ്യ നില കൂടുതല്‍ വഷളാക്കുകയായിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടരയോടെ പ്രൌഡിക്കോണത്തെ ആവുകുളം ശിവാലയം വീട്ടുവളപ്പില്‍ നടത്തും.

1943-ല്‍ തിരുവനന്തപുരം ജില്ലയിലെ പൌഡിക്കോണത്താണ് നാരായണന്‍ ലക്ഷ്മി ബാലകൃഷ്ണന്‍ എന്ന എന്‍. എല്‍. ബാലകൃഷ്ണന്റെ ജനനം. 1965-ല്‍ മഹാരാജാസ് സ്കൂള്‍ ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് പെയ്ന്റിംഗില്‍ ഡിപ്ലോമ നേടി. പിന്നീട് ഫോട്ടോഗ്രാഫിയിലേക്ക് തിരിഞ്ഞു. കേരള കൌമുദിയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. നിരവധി സിനിമാ മാസികകള്‍ക്ക് വേണ്ടിയും അദ്ദേഹം സ്വതന്ത്ര ഫോട്ടോഗ്രാഫറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിശ്ചല ഛായാഗ്രാഹകനായിട്ടാണ് സിനിമാ രംഗത്ത് പ്രവേശിച്ചത്. ജി. അരവിന്ദന്‍, ജോണ്‍ എബ്രഹാം, പത്മരാജന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ഭരതന്‍ തുടങ്ങിയ പ്രശസ്തരായ നിരവധി സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. 300-ല്‍ പരം ചിത്രങ്ങളുടെ നിശ്ചല ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാജീവ് അഞ്ചലിന്റെ ‘അമ്മാനം കിളി’ എന്ന കുട്ടികള്‍ക്കായുള്ള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു. തന്റെ ആകാരവും താടിയും എല്ലാം എന്‍. എല്‍. ബാലകൃഷ്ണനെ സിനിമയില്‍ ശ്രദ്ധേയനാക്കി. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, കൌതുക വാര്‍ത്തകള്‍, ഡോ. പശുപതി, തിരക്കഥ തുടങ്ങി 170 ഓളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. പ്രേക്ഷകരില്‍ ചിരി ഉണര്‍ത്തി യവയായിരുന്നു മിക്ക വേഷങ്ങളും. സത്യന്‍ അന്തിക്കാടിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലെ പക്ഷി നിരീക്ഷകന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012-ല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്ര പ്രതിഭാ പുരസ്കാരവും കേരള ലളിതകലാ അക്കാദമിയുടെ ശ്രേഷ്ഠ കലാകാരനുള്ള പുരസ്കാരവും അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

ബ്ലാക്ക് ആന്റ് വൈറ്റ് എന്ന പുസ്തകം രചിച്ചിട്ടുള്ള എൻ. എല്‍. ബാലകൃഷ്ണന്റെ ഷാപ്പു കഥകള്‍ ഏറെ പ്രശസ്തമാണ്. കള്ളു ഷാപ്പിലെ കറികളുടെ രുചിക്കൂട്ടിന്റെ കടുത്ത ആരാധകന്‍ ആയിരുന്നു എന്‍. എല്‍. മാധ്യമ  ചര്‍ച്ചകളില്‍ മദ്യപാനികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പലപ്പോഴും വാദിച്ചിരുന്നു. സിനിമയ്ക്കകത്തും പുറത്തുമായി വലിയ ഒരു സൌഹൃദ വലയത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ബാലണ്ണന്‍ എന്നാണ് അദ്ദേഹത്തെ സുഹൃത്തുക്കള്‍ സ്നേഹപൂര്‍വം വിളിച്ചിരുന്നത്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 24« First...91011...20...Last »

« Previous Page« Previous « പത്മശ്രീ കെ. ബാലചന്ദര്‍ അന്തരിച്ചു
Next »Next Page » അനൂപ് മേനോന്‍ വിവാഹിതനായി »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine