Sunday, October 20th, 2013

കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി

music-director-k-raghavan-master-ePathram
തലശ്ശേരി : സംഗീത സംവിധായകനും ഗായകനുമായ കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി. ഒക്ടോബര്‍ 19 ശനിയാഴ്ച പുലര്‍ച്ചെ ആയിരുന്നു അന്ത്യം. നാടോടി സംഗീതവും മാപ്പിളപ്പാട്ടിന്റെ ഇശലു കളും ശാസ്ത്രീയ സംഗീത ത്തിന്‍െറ ശുദ്ധിയും മലയാള സിനിമാ സംഗീത ശാഖക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കിയ സംഗീതജ്ഞന്‍ ആയിരുന്നു രാഘവന്‍ മാസ്റ്റര്‍.

99 വയസ്സായ അദ്ദേഹത്തെ ശ്വാസ തടസ്സം അനുഭവ പ്പെട്ടതിനാല്‍ തലശ്ശേരി സഹകരണ ആശുപത്രി യില്‍ പ്രവേശി പ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 4. 15 ഓടെ ആയിരുന്നു മരണം.

തമിഴ്, ഹിന്ദി ചലച്ചിത്ര ഗാന ങ്ങളുടെ നിഴലില്‍ ആയിരുന്ന മലയാള സിനിമാ ഗാന ശാഖയ്ക്ക് കെ. രാഘവന്‍ മാസ്റ്റര്‍ ആണ് തന്റെ ലാളിത്യ മാര്‍ന്ന സംഗീത ശൈലി യാല്‍ പുതു ജീവന്‍ നല്‍കിയത്. ആകാശ വാണി യില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം1954 ല്‍ പുറത്തിറങ്ങിയ ‘നീല ക്കുയില്‍’ എന്ന സിനിമ യിലൂടെ യാണു ചലചിത്ര രംഗത്തേക്ക് എത്തി യത്.

ആദ്ദേഹം തന്നെ ആലപിച്ച ”കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ..” ഇന്നും മലയാളി കളുടെ ഇഷ്ട ഗാനമാണ്. ജാനമ്മ ഡേവിഡ്‌ പാടിയ എല്ലാരും ചൊല്ലണ്.. എല്ലാരും ചൊല്ലണ്.. കല്ലാണ് നെഞ്ചിലെന്ന്‍…, കുയിലിനെ ത്തേടി…കുയിലിനെ ത്തേടി കുതിച്ചു പായും മാരാ…, കോഴിക്കോട് അബ്ദുല്‍ ഖാദര്‍ ആലപിച്ച എങ്ങനെ നീ മറക്കും കുയിലേ… മെഹബൂബ്‌ പാടിയ മാനെന്നും വിളിക്കില്ല… മയിലെന്നും വിളിക്കില്ല… അടക്കം ഇതിലെ ഒമ്പത് ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളാണ്.

പാമ്പു കള്‍ക്ക് മാളമുണ്ട്… പറവകള്‍ക്കാകാശമുണ്ട്, തലയ്ക്കു മീതെ ശൂന്യാകാശം… തുടങ്ങി നിരവധി നാടക ഗാനങ്ങള്‍ രാഘവന്‍ മാസ്റ്ററു ടെ സംഗീത സംവിധാന ത്തില്‍ ഇറങ്ങി. കടമ്പ എന്ന സിനിമ യിലെ ‘അപ്പോളും പറഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന്‍…’ രാഘവന്‍ മാസ്റ്ററുടെ ആലാപന മികവിന് മറ്റൊരു ഉദാഹരണമാണ്.

ആകാശ വാണിയുടെ മദ്രാസ്, ദല്‍ഹി, കോഴിക്കോട് നിലയ ങ്ങളില്‍ ജോലി ചെയ്തിരുന്നു. 1976ല്‍ കോഴിക്കോട് നിലയ ത്തില്‍നിന്ന് പ്രൊഡ്യൂസര്‍ തസ്തികയില്‍ വിരമിച്ചു. ആകാശ വാണി യില്‍ ജോലി ചെയ്യുമ്പോള്‍ കെ. രഘുനാഥ്, മോളി എന്നീ പേരു കളിലും ചില ഗാന ങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി ഗായകരെ നാടക – സിനിമാ രംഗത്തേക്ക്‌ അദ്ദേഹം കൈ പിടിച്ചുയര്‍ത്തി.

1973ല്‍ നിര്‍മ്മാല്യം എന്ന സിനിമ യിലൂടെയും 1977ല്‍ പുറത്തിറങ്ങിയ പൂജയ്‌ക്കെടുക്കാത്ത പൂക്കള്‍ എന്ന ചിത്ര ത്തിലൂടെയും മികച്ച സംഗീത സംവിധായക നുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് രണ്ടു തവണ ലഭിച്ചു. 1986ല്‍ കെ. പി. എ. സി. യുടെ ‘പാഞ്ചാലി’ എന്ന നാടക ത്തിലെ സംഗീത ത്തിന് സംസ്ഥാന അവാര്‍ഡ് നേടി യിരുന്നു. ഈ വര്‍ഷം ആഗസ്റ്റില്‍ കണ്ണൂര്‍ സര്‍വ്വ കലാ ശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ അവാര്‍ഡ്, കമുകറ അവാര്‍ഡ്, സിനി മ്യുസിഷ്യന്‍ അവാര്‍ഡ് എന്നിവയും നേടി. 1998 ല്‍ സമഗ്ര സംഭാവന യ്ക്കുള്ള ജെ. സി. ഡാനിയേല്‍ അവാര്‍ഡ് മാസ്റ്റര്‍ക്ക് ലഭിച്ചു. 2010ല്‍ പത്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഭാര്യ : പരേത യായ യശോദ മക്കള്‍ : വീണാധരി, മുരളീധരന്‍ , കനകാംബരന്‍, ചിത്രാംബരി, വാഗീശ്വരി. മരുമക്കള്‍ : റീന, ലിന്റ, ത്യാഗരാജന്‍, സുരേഷ് കെ. ദാസ്, മുരളീധരന്‍ എന്നിവര്‍.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • കൊവിഡ്-19 പ്രതിരോധം: കേരള ത്തിന്റെ നേട്ട ത്തിന്ന് ആധാരം ആരോഗ്യ പ്രവർത്തകരുടെ മികവ്
 • സംസ്ഥാനത്ത് 1316 സാമൂഹിക അടുക്കളകള്‍
 • സൗജന്യറേഷന്‍ ബുധനാഴ്ച മുതല്‍ – വിതരണം കാർഡ് നമ്പർ അനുസരിച്ച്
 • ധനകാര്യ വർഷം നീട്ടിവയ്ക്കില്ല; പ്രതിപക്ഷ ആവശ്യം തള്ളി ധനമന്ത്രി തോമസ് ഐസക്
 • പി. എസ്. സി. വഴി 276 ഡോക്ടർ‍‍മാരെ നിയമിച്ചു
 • വൈറസ് വ്യാപനം തടയാന്‍ പൂര്‍ണ്ണ അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചു
 • നിരീക്ഷണത്തില്‍ ഉളളവര്‍ പുറത്ത് ഇറങ്ങി നടന്നാല്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യും
 • പരിശോധന കൂടുതൽ ഫല പ്രദമാക്കും : മുഖ്യമന്ത്രി
 • കൊവിഡ്-19 : പ്രതിരോധം ഊർജ്ജിതമാക്കി കടപ്പുറം പഞ്ചായത്ത്
 • സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവന ങ്ങൾ പുനരാരംഭിക്കുന്നു
 • കൊവിഡ് 19; കൊച്ചിയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി
 • രാമചന്ദ്രന്റെ വിലക്ക് നീക്കി – നിയന്ത്രണ ങ്ങളോടെ എഴുന്നള്ളിക്കാൻ അനുമതി
 • ലൈഫ് പദ്ധതി: രണ്ട് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം
 • ഇനി മുതല്‍ ‘ഭിന്ന ശേഷിക്കാർ’ എന്ന പദം ഉപയോഗിക്കണം
 • കെ. എസ്. ആര്‍. ടി. സി. ബസ്സും ലോറി യും കൂട്ടിയിടിച്ച് 20 മരണം
 • എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങള്‍ കോഴിക്കോട്ടേക്ക് തിരിച്ചെത്തി
 • പന്തീരങ്കാവ് യു.എ.പി.എ കേസിലെ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം വൈകി വന്ന വിവേകമെന്ന് ചെന്നിത്തല
 • ചക്ക : കീമോ തെറാപ്പി യുടെ പാർശ്വ ഫല ങ്ങൾ ഇല്ലാതാക്കും എന്നു പഠനം
 • പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ല’; പിണറായി വിജയന്‍
 • പൗരത്വ ഭേദഗതി നിയമ ത്തിന്ന് എതിരെ ‘മനുഷ്യ മഹാ ശൃംഖല’ തീര്‍ത്തു • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
  ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
  ഗുണ നിലവാരം ഇല്ലാത്ത വെളി...
  വിദ്യാർത്ഥി കൾക്ക് സ്കൂളി...
  പഴങ്ങളില്‍ നിന്നും വീര്യം...
  സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine