തിരുവനന്തപുരം : ജയന്‍. 1980 നവംബര്‍ 16 ന് പൊലിഞ്ഞു പോയ താരകം. ജയനു പകരം വെക്കാന്‍ ജയന്‍ മാത്രം. ഈ നിത്യ ഹരിത ആക്ഷന്‍ ഹീറോ അഭിനയിച്ച് മലയാള സിനിമാ ചരിത്ര ത്തില്‍ ‘കോളിളക്കം’ ആയി മാറിയ സിനിമ യുടെ രണ്ടാം ഭാഗം വരുന്നു. അതും ഒരു പകര ക്കാരന്‍റെ സമര്‍പ്പണം.
ജയന്‍റെ ചേതനയറ്റ ശരീരത്തിന് കാവലായി, ഇളകിമറിഞ്ഞ ജനക്കൂട്ടത്തിന് ഇടയിലൂടെ കൊല്ലത്തെ വീട്ടില്‍ എത്തുകയും പിന്നീട് ജയന്‍റെ പകരക്കാരന്‍ ആവുകയും ചെയ്ത നടന്‍ ഭീമന്‍ രഘു ഒരുക്കുന്നതാണ് ഈ ഓര്‍മ്മച്ചിത്രം.
‘കാഹളം’ എന്ന സിനിമ യില്‍, ജയന്‍റെ വേഷ വിധാനങ്ങളും രൂപ ഭാവങ്ങളുമായി പ്രത്യക്ഷപ്പെട്ടിരുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ ജയന്‍റെ ആരാധകര്‍ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് ‘ഭീമന്‍’ എന്ന സിനിമ യിലെ നായകനായി. ‘കോളിളക്ക’ ത്തിന്‍റെ ചിത്രീകരണ ത്തിനിടെ കോപ്റ്റര്‍ അപകട ത്തില്‍ ജയന്‍ മരിക്കുമ്പോള്‍ തിരുവനന്ത പുരം എയര്‍പോര്‍ട്ടില്‍ സുരക്ഷാ വിഭാഗം സബ് ഇന്‍സ്‌പെക്ടറായിരുന്നു രഘു.
ഇന്ന് ജയന്‍റെ വേര്‍പാടിന് 31 വര്‍ഷം തികയുമ്പോള്‍, ഭീമന്‍ രഘു തന്നെ മുന്നിട്ടിറങ്ങിയാണ് ‘കോളിളക്കം – 2’ എന്ന ഈ സിനിമ ഒരുക്കുന്നത്. മരണ ത്തിന് കാരണമായ ‘കോളിളക്ക’ ത്തിലെ ഹെലികോപ്റ്റര്‍ രംഗം ഉള്‍പ്പടെ യുള്ളവ പുനര്‍ചിത്രീകരി ക്കുക യാണ് ഈ സിനിമ യില്‍. ഹെലികോപ്റ്റര്‍ അപകട ദൃശ്യങ്ങളും പഴയ കോളിളക്ക ത്തില്‍ അഭിനയിച്ച മധു, കെ. ആര്‍. വിജയ ഉള്‍പ്പടെ യുള്ള താരങ്ങളും കോളിളക്കം രണ്ടാം ഭാഗത്തിലും ഉണ്ടാകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, jayan, remembrance