Monday, November 16th, 2009

ജയന്‍ കടന്നു പോയിട്ട് 29 വര്‍ഷം

jayanമലയാള സിനിമയിലെ പൌരുഷത്തിന്റെ പ്രതീകമായിരുന്ന ജയന്‍, കോളിളക്കം സൃഷ്ടിച്ച് കടന്നു പോയിട്ട് 29 വര്‍ഷം തികയുന്നു. 1980 നവംബര്‍ 16 ന് ‘കോളിളക്കം’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തി ലായിരുന്നു ജയന്റെ അന്ത്യം.
 
സംഘട്ടന രംഗങ്ങള്‍ക്ക് പുതിയ മാനം നല്കിയ ജയന്‍, സിനിമാ പ്രേക്ഷക ര്‍ക്ക്, വിശിഷ്യാ യുവ ജനങ്ങള്‍ ക്ക് ഹരമായി തീര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. ഘന ഗാംഭീര്യമാര്‍ന്ന ശബ്ദത്തില്‍ ആകര്‍ഷകമായ സംഭാഷണ ശൈലിയും വശ്യതയാര്‍ന്ന ചിരിയും സാഹസിക രംഗങ്ങളിലെ മെയ് വഴക്കവും ഇതിന് ആക്കം കൂട്ടി. സിനിമയില്‍ അന്നു വരെ കാണാത്ത വിധത്തിലുള്ള സംഘട്ടന രംഗങ്ങള്‍ അവതരിപ്പി ക്കുന്നതില്‍ ജയനെ ഉപയോ ഗിച്ചിരുന്ന സംവിധായകരും ശ്രദ്ധിച്ചിരുന്നു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ജേസിയുടെ ‘ശാപ മോക്ഷം’ എന്ന സിനിമയിലൂടെ യാണ് ജയന്‍ സിനിമയില്‍ സജീവമാകുന്നത്. അതിനു മുന്‍പ് ‘പോസ്റ്റു മാനെ കാണാനില്ല’ എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.
 
എന്നാല്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ‘ശര പഞ്ജരം’ അദ്ദേഹത്തിനു വഴിത്തിരിവായി.
 

 
പഞ്ചമി, മൂര്‍ഖന്‍, ബെന്‍സ് വാസു, അവനോ അതോ അവളോ, വേനലില്‍ ഒരു മഴ, ഏതോ ഒരു സ്വപ്നം തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങള്‍ ജയനെ ശ്രദ്ധേയനാക്കി.
 

 
നിത്യ ഹരിത നായക നായിരുന്ന പ്രേം നസീര്‍ അഭിനയിച്ച ചിത്രങ്ങളില്‍ അദ്ദേഹ ത്തോടൊപ്പം ജയന്‍ പ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്തതോടെ ജയന്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി മാറുകയാ യിരുന്നു. നായാട്ട്, ഇത്തിക്കര പക്കി, കരി പുരണ്ട ജീവിതങ്ങള്‍, പാലാട്ട് കുഞ്ഞി ക്കണ്ണന്‍, തച്ചോളി അമ്പു, മാമാങ്കം, ഇരുമ്പഴികള്‍, ചന്ദ്രഹാസം എന്നിവ അതില്‍ ചിലതു മാത്രം. ശക്തി, ദീപം, മനുഷ്യ മ്യഗം, കാന്ത വലയം, പുതിയ വെളിച്ചം, തടവറ, ഇടിമുഴക്കം, കരിമ്പന, അന്തപ്പുരം, മീന്‍, അങ്ങാടി എന്നീ സിനിമകള്‍ ജയനെ താരമാക്കി മാറ്റി. പ്രമുഖരായ എല്ലാ സംവിധാ യകരുടേയും ചിത്രങ്ങളില്‍ ജയന്‍ സഹകരിച്ചു.
 

 
അങ്ങാടിയിലെ പ്രശസ്തമായ ഇംഗ്ലീഷ് ഡയലോഗ്, പ്രേക്ഷകര്‍ കയ്യടി യോടെയാണ് സ്വീകരിച്ചത്. ഇന്നും കാമ്പസ്സുകളില്‍ ചെറുപ്പക്കാര്‍ ഈ ഡയലോഗ് ഏറ്റു പറയുന്നത് ജയന്‍ എന്ന നടന്റെ താര പരിവേഷം വ്യക്തമാക്കുന്നു.
 
മലയാള സിനിമയില്‍ കോളിളക്കം ഉണ്ടാക്കിയ ജയന്റെ മരണം, സിനിമാ പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കി. പല സിനിമകളുടേയും പ്രവര്‍ത്തനം നിലച്ച മട്ടിലായിരുന്നു. അഭിനയം, സഞ്ചാരി, ആക്രമണം, അറിയപ്പെടാത്ത രഹസ്യം തുടങ്ങിയ സിനിമകളില്‍ ആലപ്പി അഷ്റഫ് ആയിരുന്നു ജയനു വേണ്ടി ശബ്ദം നല്കിയത്.
 
മരണ ശേഷം ജയന്റെ രൂപ സാദൃശ്യ മുള്ള പലരും അഭിനയ രംഗത്തേക്കു വന്നെങ്കിലും ആരും ശ്രദ്ധിക്കപ്പെട്ടില്ല. ‘കാഹളം’ എന്ന സിനിമയില്‍, ജയന്റെ വേഷ വിധാനങ്ങളോടെ ഒരു രംഗത്തു പ്രത്യക്ഷപ്പെട്ടിരുന്ന തിരുവനന്ത പുരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥനെ, ജയന്റെ ആരാധകര്‍ സഹര്‍ഷം സ്വീകരിച്ചു. പിന്നീട് ‘ഭീമന്‍’ എന്ന സിനിമയിലെ നായകന്‍ ആയി അഭിനയിച്ചു പ്രശസ്തനായ രഘു ആയിരുന്നു ആ പോലീസ് ഓഫീസര്‍. സൂര്യന്‍ എന്ന സിനിമയില്‍ ജയന്റെ സഹോദരന്‍ നായകനായി വന്നു. പക്ഷെ അദ്ദേഹവും പിന്നീട് രംഗം വിടുകയായിരുന്നു.
 
യശഃ ശ്ശരീരനായ ഈ കലാകാരന്‍ അരങ്ങൊഴിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടുകള്‍ക്കു ശേഷവും മലയാളി യുവത്വം അദ്ദേഹത്തെ അനുകരിച്ച് വേഷ വിധാനങ്ങളുമായി നടക്കുന്നത് ഒരു പക്ഷേ ജയനു മാത്രം ലഭിച്ച ഒരു അംഗീകാരം ആയിരിക്കും. തമിഴ് സിനിമയിലും ജയന്‍ അഭിനയിച്ചിരുന്നു (പൂട്ടാത്ത പൂട്ടുകള്‍). പിന്നീട് ‘ഗര്‍ജ്ജനം’ എന്ന സിനിമയില്‍ അഭിനയിച്ചു എങ്കിലും ഇത് പൂര്‍ത്തിയാ ക്കാനായില്ല. ഇതിലെ ഒരു ഗാന രംഗവും, സംഘട്ടന രംഗവും ഈ സിനിമ പുറത്തിറ ങ്ങിയപ്പോള്‍ ഉള്‍ക്കൊള്ളിച്ചു. രജനീകാന്ത് ആയിരുന്നു ഈ സിനിമയിലെ നായകന്‍.
 
ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ ജയന്‍ സിനിമകള്‍ ഹിറ്റുകള്‍ ആയി. ജയന്‍ മരിച്ചിട്ടില്ല, ജയന്‍ അമേരിക്കയില്‍, ജയന്‍ തിരിച്ചു വരും തുടങ്ങിയ പേരുകളില്‍ ജയന്റെ ആരാധകരെ ലക്ഷ്യം വെച്ച് പല പുസ്തകങ്ങളും അക്കാലത്ത് പ്രസിദ്ധീകരി ക്കുകയുണ്ടായി. ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ട ജയന്‍ മരിച്ചിട്ടില്ല എന്നും, പ്ലാസ്റ്റിക് സര്‍ജറിക്കായി അമേരിക്കയിലേക്ക് കൊണ്ടു പോയിരിക്ക യാണെന്നും വാര്‍ത്ത പരന്നിരുന്നു.
 
ജയന്റെ ശവ ശരീരം വഹിച്ചു കൊണ്ടുള്ള വിലാപ യാത്രയും അപകട രംഗങ്ങളും, പൂര്‍ത്തിയാ ക്കാത്ത സിനിമകളിലെ രംഗങ്ങളും ഉള്‍പ്പെടു ത്തിയാണ് പിന്നീട് റിലീസ് ചെയ്ത പല സിനിമകളും പണം വാരിയത് .
 
ഇപ്പോള്‍ ജയന്‍ ജീവിച്ചി രുന്നെങ്കില്‍ എഴുപത് വയസ്സുണ്ടാ കുമായിരുന്നു. 1939 ജൂലായില്‍ കൊല്ലം തേവള്ളി പൊന്നയ്യന്‍ വീട്ടില്‍ മാധവന്‍ പിള്ള – ഭാരതിയമ്മ ദമ്പതികളുടെ മകനായ കൃഷ്ണന്‍ നായര്‍, സിനിമയില്‍ വന്നപ്പോള്‍ ജയന്‍ എന്ന പേര്‍ സ്വീകരിച്ചു. പിന്നീടു ള്ളതെല്ലാം ഒരു സിനിമാ ക്കഥ പോലെ, ജയന്‍ മലയാള സിനിമയുടെ ചരിത്ര ത്തിന്റെ ഭാഗമായി മാറുകയായിരുന്നു…!
 

jayan-statue

 
29 വര്‍ഷം മുന്‍പ് അരങ്ങൊഴിഞ്ഞ ജയന്റെ സ്മരണക്കായി ജന്മനാടായ കൊല്ലം തേവള്ളിയില്‍ ഒരു ശില്പം സ്ഥാപിച്ചത് ഈ അടുത്ത നാളിലായിരുന്നു. എട്ടടിയോളം ഉയരമുള്ള ജയന്റെ പൂര്‍ണ്ണകായ പ്രതിമ, നടന്‍ മുകേഷ് കലാ കേരളത്തിനു സമര്‍പ്പിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ to “ജയന്‍ കടന്നു പോയിട്ട് 29 വര്‍ഷം”

  1. Anonymous says:

    Jayan's Super Song Scene: "KASTHOORI MAAN MIZHI MALAR"http://www.youtube.com/watch?v=J-JXexlqPWI&feature=relatedBY ANEESH

  2. […] ജയന്‍റെ വേര്‍പാടിന് 31 വര്‍ഷം  തികയുമ്പോള്‍, ഭീമന്‍ രഘു തന്നെ […]

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine