ചലച്ചിത്ര സംഗീത സംവിധായകൻ കെ. ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ജനുവരി 15 തിങ്കളാഴ്ച പുലർച്ചെ രണ്ടര മണിയോടെ ആയിരുന്നു അന്ത്യം. പക്ഷാഘാതത്തെ കിടപ്പിൽ ആയിരുന്നു.
സംഗീത സംവിധായകൻ എം. എസ്. വിശ്വ നാഥൻ്റെ പാട്ടുകൾക്ക് അക്കോർഡിയൻ വായിച്ച് കൊണ്ടാണ് കെ. ജെ. ജോയ് ചലച്ചിത്ര സംഗീത രംഗത്ത് സജീവമായത്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീ ബോര്‍ഡ് ഉപയോഗിച്ചത് ഇദ്ദേഹമാണ്.
1975 ല്‍ ലൗ ലെറ്റര്‍ എന്ന ചിത്രത്തിലൂടെ ആയിരുന്നു സംഗീത സംവിധായകൻ ആയി അരങ്ങേറുന്നത്. മലയാള ത്തിലെ ആദ്യ ടെക്‌നോ മ്യുസീഷ്യന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട സംവിധായകനും കൂടിയാണ് ഇദ്ദേഹം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയായ കെ. ജെ. ജോയ് നിരവധി ഹിറ്റ് ഗാനങ്ങൾ ഒരുക്കി
എൻസ്വരം പൂവിടും ഗാനമേ (അനുപല്ലവി), അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശ തീരും (ഇതാ ഒരു തീരം) കസ്തൂരി മാൻ മിഴി മലർ ശരമെയ്തു (മനുഷ്യമൃഗം), മറഞ്ഞിരുന്നാലും മനസ്സിൻ്റെ കണ്ണിൽ മലരായ് വിടരും നീ (സായൂജ്യം), സ്വർണ്ണ മീനിൻ്റെ ചേലൊത്ത (സർപ്പം) തുടങ്ങിയവ എല്ലാം ഇന്നും ഏറ്റു പാടുന്ന ഗാനങ്ങളാണ്.
കൂടാതെ ഇവൻ എൻ്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹ യമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, ശക്തി, ഹൃദയം പാടുന്നു തുടങ്ങി ഇരുനൂറോളം ചിത്രങ്ങൾക്ക് സംഗീതം ഒരുക്കി. ദാദ എന്ന ചിത്രത്തിനു വേണ്ടിയാണ് അവസാനമായി (1994) ഈണം നൽകിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: death, music, remembrance