
വ്യക്തിത്വ അവകാശങ്ങള്‍ക്ക് സംരക്ഷണം തേടി നടന്‍ മോഹന്‍ ലാല്‍ ഡല്‍ഹി ഹൈക്കോടതിയില്‍.
തന്റെ പേര്, ശബ്ദം, ചിത്രം, ശൈലികള്‍ എന്നിവ അനുമതി ഇല്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണം എന്നും വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം എന്നും ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.
ഉത്പന്നങ്ങള്‍, അവയുടെയും സ്ഥാപനങ്ങളുടെയും പരസ്യങ്ങള്‍ എന്നിവയിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വീഡിയോ കളിലും സെലിബ്രിറ്റികളുടെ ശബ്ദവും ചിത്രങ്ങളും അവരുടെ അനുമതിയില്ലാതെ ഉപയോഗിക്കുന്നുണ്ട്.
ഇതിനു എതിരെ നിരവധി പ്രമുഖർ രംഗത്ത് വന്നിട്ടുണ്ട്. അമിതാബ് ബച്ചൻ, അനിൽ കപൂർ, സോനാക്ഷി സിൻഹ തുടങ്ങി സിനിമാ-ക്രിക്കറ്റ് മേഖലയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: amithab-bachan, controversy, mohanlal






















