Saturday, November 26th, 2011

പ്രണയം : മലയാളിയുടെ ലൈംഗിക കപട നാട്യത്തിന്റെ ഇര

innocence-paul-cox-epathram

നാല്‍പ്പതു വര്‍ഷങ്ങള്‍ക്കേറെ കാലത്തിനു ശേഷം പരസ്പരം കണ്ടു മുട്ടുന്ന കമിതാക്കള്‍. കാലം ഏറെ കഴിഞ്ഞിട്ടും ജീവിതത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടും ഏറെയൊന്നും മാറിയിട്ടില്ല എന്ന തിരിച്ചറിവില്‍ തങ്ങളുടെ പ്രണയത്തിന് പുതിയ ജീവനും മാനവും നല്‍കുകയാണിവര്‍ “ഇന്നസെന്‍സ്” എന്ന ഓസ്ട്രേലിയന്‍ ചലച്ചിത്രത്തില്‍. ബ്ലെസിയുടെ “പ്രണയം” ഈ പോള്‍ കോക്സ് ചിത്രത്തിന്റെ പകര്‍പ്പാണ് എന്ന കാരണത്താലാണ് ഇന്ത്യന്‍ പനോരമയില്‍ നിന്നും പുറംതള്ളപ്പെട്ടത്.

innocence-epathram

ചിത്രത്തില്‍ നായികയായി ജൂലിയ ബ്ലേക്ക്‌ വേഷമിടുമ്പോള്‍ ഇവരുടെ കാമുകനായി ചാള്‍സ് ടിംഗ് വെലും നായികയുടെ ഭര്‍ത്താവായി ടെറി നോറിസും അഭിനയിച്ചിരിക്കുന്നു.

innocence-movie-epathram

യുവത്വത്തിന്റെ നിറവില്‍ അനുഭവിച്ച രതി ഇരുവരുടെയും ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പരമ്പരാഗത സദാചാര ബോധത്തിന്റെ വിലക്കുകള്‍ തൃണവല്‍ ഗണിച്ച് സ്വന്തം മനസിനൊപ്പം സഞ്ചരിക്കാന്‍ ഇവര്‍ തീരുമാനിക്കുന്നു. വാര്‍ദ്ധക്യത്തിലെ ഈ പ്രണയത്തില്‍ അമ്പരക്കുന്ന ഇരുവരുടെയും മക്കള്‍ ഇവരുടെ പ്രണയത്തിന്റെ തീവ്രത മനസ്സിലാക്കുന്നു. അപ്രതീക്ഷിതമായി തിരികെ ലഭിച്ച തീവ്രമായ പ്രണയത്തില്‍ ഇവര്‍ ജീവിതത്തിന്റെ നിറവ് അനുഭവിക്കുകയും, പ്രായത്തിന്റെ പരിമിതികള്‍ അറിയാതെ ഇവരുടെ ജീവിതം രതിയുടെ വന്യമായ ആഘോഷമാകുകയും ചെയ്യുന്നു.

എഴുപതുകാരിയായ താന്‍ തന്റെ കാമുകനോടൊപ്പം ഒരു രാത്രി പങ്കിട്ടുവെന്ന് ഭര്‍ത്താവിനോട്‌ അടുത്ത ദിവസം ചെന്ന് പറയുന്ന ഭാര്യയും, താന്‍ കാമുകനുമായി രതിയില്‍ ഏര്‍പ്പെട്ടുവെന്ന് വിശ്വസിക്കാന്‍ തയ്യാറാവാത്ത ഭര്‍ത്താവിനോട്‌ താന്‍ ആദ്യമായി സ്വയം തിരിച്ചറിഞ്ഞു എന്ന് പറയുന്ന ഭാര്യയെ ഒരു അപരിചിതയെ കാണുന്നത് പോലെ നോക്കി നില്‍ക്കുന്ന ഭര്‍ത്താവും, തന്റെ ചെറുപ്പത്തിലെ കാമുകിയെ തനിക്ക് വീണ്ടും ലഭിച്ചുവെന്നും തങ്ങള്‍ വീണ്ടും പ്രണയത്തിലായി എന്നും ചുറുചുറുക്കോടെ മകളോട് പറയുന്ന എഴുപതുകാരനായ നായകനും, ചിരിച്ചു കൊണ്ട് അച്ഛന്റെ പ്രണയം ചര്‍ച്ച ചെയ്യുന്ന മകളും, അച്ഛനെ വഞ്ചിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ല എന്നും എന്നാല്‍ നിയമങ്ങള്‍ അനുസരിക്കുകയും സ്വയം നിയന്ത്രിച്ച് ജീവിതത്തില്‍ ശരിക്കും പ്രധാനമായ കാര്യങ്ങളെ വേണ്ടെന്ന് വെയ്ക്കാനും എപ്പോഴും കഴിയില്ല എന്നും, തന്നെ മനസ്സിലാക്കണം എന്നും മകനോട്‌ പറയുമ്പോള്‍ തനിക്ക് മനസ്സിലാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കിക്കൊണ്ട് ഇനിയും ഒന്നും പറയേണ്ട എന്ന് പറഞ്ഞ് അമ്മയെ മാറോട്‌ ചേര്‍ത്ത് സമാധാനിപ്പിക്കുന്ന മകനും – ഇതൊന്നും ഇന്നസെന്‍സ് എന്ന ചിത്രം മലയാളത്തിലേക്ക് മാറ്റി എടുത്തവര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ ആവുന്നതിലും അപ്പുറമായിരിക്കാം.

pranayam-blessy-epathram

അതാവാം പരമ്പരാഗത സദാചാര മൂല്യങ്ങള്‍ക്ക്‌ അകത്തു തന്നെ എല്ലാം ഒതുങ്ങണം എന്ന് “പ്രണയം” മാറ്റി എഴുതുമ്പോള്‍ ഇവര്‍ തീരുമാനിച്ചത്‌. ഇതിനു വേണ്ടിയാവണം പ്രണയം ഉത്സവമാക്കിയവരെ വിവാഹം കഴിപ്പിച്ചതും വിവാഹ മോചനം ചെയ്യിപ്പിച്ചതും. മകനോട്‌ അമ്മ ഉപേക്ഷിച്ചു പോയതാണ് എന്ന് പറഞ്ഞ് പ്രേക്ഷകരുടെ സെന്റിമെന്റ്സ് ഉറപ്പാക്കുകയും ചെയ്തു. അച്ഛനമ്മമാരുടെ വയസു കാലത്തെ പ്രേമം തങ്ങള്‍ക്ക് നാണക്കേടാണ് എന്നൊക്കെ മക്കളെ കൊണ്ട് പറയിപ്പിക്കുക കൂടി ചെയ്തത് മലയാളി സമൂഹം ദുഷിച്ചു തന്നെ ഇരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയോടു കൂടി തന്നെയാവണം. മനസും ശരീരവും വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അടുത്തറിഞ്ഞ ഇവര്‍ ആദ്യമായൊരു ഇടിമിന്നലിന്റെ സഹായത്തോടെയാണ് പരസ്പരം സ്പര്‍ശിക്കുന്നത്. വിലക്കപ്പെട്ട സ്പര്‍ശനം ആയതിനാലാവാം നായികയ്ക്ക് ഹൃദയസ്തംഭനം വന്ന് നിമിഷങ്ങള്‍ക്കകം നായകന്റെ കൈകളില്‍ തന്നെ മരണമടയുകയും ചെയ്യുന്നു. സദാചാര മതിലുകള്‍ക്കൊന്നും ഇളക്കം തട്ടാത്ത ഒരു ബ്ലെസി മോഡല്‍ പര്യവസാനം.

സായിപ്പിന്റെ ചിന്താഗതി മലയാളിക്ക്‌ ദഹിക്കില്ല എന്ന് പറയാന്‍ വരട്ടെ. കൈകാര്യം ചെയ്യാന്‍ തന്റേടമില്ലെങ്കില്‍ എന്തിന് സമൂഹത്തെ ദുഷിപ്പിക്കുന്ന ഇത്തരം തട്ടിപ്പിന് മുതിരണം എന്നതാണ് രണ്ടു ചിത്രങ്ങളും കണ്ടു കഴിയുമ്പോള്‍ മനസ്സില്‍ ഉയരുന്ന ചോദ്യം.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

3 അഭിപ്രായങ്ങള്‍ to “പ്രണയം : മലയാളിയുടെ ലൈംഗിക കപട നാട്യത്തിന്റെ ഇര”

  1. kayyil katha illenkil pani nirthanam. athanu manyanmarkku chernna pani…….. padmarajan ingane kattittalla pereduthathu……….. mind it 5 padam cheyyumbozhekkum craft theernnu alle ? aanungalkashtapettu kandethiya katha kattedukkunnathil enthu manyathayado ullathu blessy peru super

  2. lekha says:

    പ്രണയം എന്ന ബ്ലസ്സി ചിത്രം തന്നെ സദാചാരപരമായി അങ്ങീകരിക്കാന്‍ തയ്യാറാവത്ത മലയാളികളുള്ള നാട്ടില്‍ “ഇന്നസെന്‍സ്” എങ്ങനെയാണു സ്വീകരിക്കപ്പെടുക?

    പ്രണയത്തെ അങ്ങീകരിക്കാന്‍ ഒരിക്കലെങ്കിലും ആത്മാര്‍ത്ഥമായി പ്രണയിച്ചിട്ടുള്ളവര്‍ക്കേ കഴിയൂ..

  3. anu says:

    അതെയ്..ഒരുപാഡു കാദു കയരി ചിന്തിക്കാതെ വളരെ നോര്‍മലായി പ്രനയം എന്ന സിനിമ കാണുക. ഇത്ര മനോഹരമായ ചിത്രം വെരെ ഇല്ല എന്നു തന്നെ പറയാം.അല്ല പിന്നെ….

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine