തന്നെ ഇനിയാരും ‘ഉലക നായകൻ’ എന്ന് വിളിക്കരുത് എന്ന് കമൽ ഹാസൻ. സോഷ്യൽ മീഡിയ പേജു കളി ലൂടെയാണ് അദ്ദേഹം ഈ അഭ്യർത്ഥന പങ്കു വെച്ചിരിക്കുന്നത്.
ആരാധകർ, മാധ്യമങ്ങൾ, സുഹൃത്തുക്കൾ, പാർട്ടി അംഗങ്ങൾ എന്നിങ്ങനെ തന്നെ ഇഷ്ടപ്പെടുന്നവർ ആരും ഇനി ഉലക നായകൻ എന്ന് വിളിക്കേണ്ടതില്ല. കമൽ ഹാസൻ എന്നോ കമൽ എന്നോ കെ. എച്ച്. എന്നോ അഭി സംബോധന ചെയ്താൽ മതി എന്നും കമൽ അറിയിച്ചു.
നർത്തകൻ, നടൻ, ഗായകൻ, എഴുത്തുകാരൻ, നിർമ്മാതാവ് സംവിധായകൻ എന്നിങ്ങനെ സിനിമയുടെ ഏറെക്കുറെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭയെ ആദ്യം ‘സകല കലാ വല്ലഭൻ’ എന്നും എന്നും പിന്നീട് ‘ഉലക നായകൻ’ എന്നുമാണ് സ്നേഹ ത്തോടെയും ആരാധന യോടെയും ആരാധകർ വിശേഷിപ്പിക്കുന്നത്.
എന്നോടുള്ള സ്‌നേഹം കൊണ്ടാണ് നിങ്ങൾ എന്നെ ‘ഉലക നായകൻ’ എന്നതുൾപ്പെടെയുള്ള പ്രിയപ്പെട്ട പല പേരുകളും വിളിച്ചത്. സഹ കലാകാരന്മാരും ആരാധകരും നൽകുകയും സ്വീകരിക്കുകയും ചെയ്യുന്ന അത്തരം അഭിനന്ദന വാക്കുകളിൽ ഞാൻ സന്തുഷ്ടനാണ്. നിങ്ങളുടെ സ്നേഹത്തിന് ഞാൻ എന്നേക്കും നന്ദിയുള്ളവനാണ്.
ഏതൊരു വ്യക്തിയേക്കാളും വലുതാണ് സിനിമ എന്ന കല. കൂടുതൽ പഠിക്കാനും കലയിൽ വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിയാണ് ഞാൻ. മറ്റ് കലകളെപ്പോലെ സിനിമയും എല്ലാവർക്കും വേണ്ടിയുള്ളതാണ്. കഴിവുള്ള കലാ കാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും നല്ല പ്രേക്ഷകരുടെയും കൂട്ടായ്മയായാണ് സിനിമ രൂപപ്പെടുന്നത്. കലാകാരൻ കലയേക്കാൾ വലുതല്ല എന്നാണ് എൻ്റെ വിശ്വാസം.
എൻ്റെ അപൂർണ്ണതകളെ മെച്ചപ്പെടുത്തുവാൻ ഉള്ള എൻ്റെ കടമയെക്കുറിച്ചും നിരന്തരം ബോധവാനായി നില കൊള്ളാൻ ഞാൻ ആഗ്രഹിക്കുന്നു. അതു കൊണ്ടാണ് ഏറെ ആലോചിച്ച ശേഷം ഒരു തീരുമാനം എടുക്കേണ്ടി വന്നത്. മേൽപ്പറഞ്ഞ ശീർഷകങ്ങളും വിശേഷണങ്ങളും മാന്യമായി നിരസിക്കാൻ ഞാൻ നിർബന്ധതനാകുന്നു.
നിങ്ങളുടെ ദയക്ക് വീണ്ടും നന്ദി. ഈ തീരുമാനം വിനയത്തിൻ്റെയും എൻ്റെ വേരുകളിലും ലക്ഷ്യത്തിലും വിശ്വസ്തത പുലർത്താനുള്ള ആഗ്രഹത്തിൽ നിന്നാണ് വരുന്നതെന്ന് ദയവായി അറിയുക. എന്നാണു കമൽ സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചത്. Twitter & FaceBook
- കമൽ ഹാസന് യു. എ. ഇ. ഗോൾഡൻ വിസ
- കേരളാ പോലീസിന് എൻ്റെ സല്യൂട്ട് : കമല്‍ ഹാസന്
- മക്കള്‍ നീതി മയ്യം : കമല്‍ ഹാസൻ്റെ രാഷ്ട്രീയ പാര്‍ട്ടി
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, filmmakers, kamal hassan