മധുര : കമല്‍ ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാ പിച്ചു. മക്കള്‍ നീതി മയ്യം (ജനങ്ങളുടെ നീതി കേന്ദ്രം) എന്നാണ് പാര്‍ട്ടി യുടെ പേര്. ബുധ നാഴ്ച വൈകുന്നേരം മധുര യിലെ ഒത്തക്കട മൈ താനത്ത് വൻ ജനാ വലി യെ സാക്ഷി യാക്കി യാണു ‘മക്കൾ നീതി മയ്യം’പ്രഖ്യാപനം നടന്നത്.
വെള്ള യില്‍ കറുപ്പു പശ്ചാത്തല ത്തിൽ നക്ഷത്ര വും ചുവപ്പും വെളുപ്പും നിറ ങ്ങളി ലുള്ള ആറു കൈ കളും ചേര്‍ത്തു പിടിച്ച അടയാള വു മായി പാര്‍ട്ടി പതാകയും പുറത്തി റക്കി. പതാക യിലെ കൈകള്‍ ദക്ഷിണേ ന്ത്യന്‍ സംസ്ഥാന ങ്ങളെ സൂചി പ്പിച്ചു കൊണ്ടുള്ളതാണ് എന്നറി യുന്നു.
‘‘ഇത്രയും കാലം എന്നെ നിങ്ങൾ താര മായി കണ്ടു. ഇനി മുതൽ വീട്ടിലെ വിളക്കായി കാണണം. ആ വിളക്ക് അണ യാതെ കാക്കണം… ഇത്രയും കാലം അനീതിയെ നിശ്ശബ്ദം സഹിച്ചു. ഇന്നു നമ്മൾ സംസാ രി ക്കുന്ന ദിവസ മാണ് നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. എട്ടു ഗ്രാമങ്ങളെ ദത്ത് എടുത്തു വികസന ത്തിന്റെ മാതൃക കാണിച്ചു കൊടുക്കും’’ ജനങ്ങൾക്കു വേണ്ടി രൂപീകരിച്ച പാർട്ടിയാണിത്. ഇൗ കക്ഷിയിൽ മുഴുവൻ പ്രവർത്തകരും നേതാക്കള്‍ ആണെന്നും പാര്‍ട്ടി പ്രഖ്യാപനം നിർവ്വ ഹിച്ചു കൊണ്ട് കമല്‍ ഹാസന്‍ പറഞ്ഞു.
വോട്ട് ചെയ്യാൻ ജനങ്ങൾക്കു പണമോ സമ്മാന ങ്ങളോ നൽകില്ല. ഇനിയാരും പണം വാങ്ങി വോട്ട് ചെയ്യരുത്. ഇടതോ വലതോ എന്നതല്ല, ജന നന്മക്ക് വേണ്ടി നില കൊള്ളുക എന്നതാണു കാര്യം. ജാതി മത സംഘർഷ ങ്ങൾ അവസാനി പ്പിക്കുവാൻ സമയ മായി എന്നും അദ്ദേഹം തന്റെ പാര്‍ട്ടി പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺ ഫറൻസി ലൂടെ റാലിയെ അഭി സംബോധന ചെയ്തു. കമലിന്റെ പാർട്ടി മത നിര പേക്ഷതക്കും ബഹു സ്വരതയ്ക്കും വേണ്ടി നില കൊള്ളുമെന്നു പ്രത്യാ ശി ക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ് രിവാള്‍, ഡൽഹി മുൻ നിയമ മന്ത്രിയും എം. എൽ. എ. യുമായ സോമനാഥ് ഭാരതി, തമിഴ്നാട് കർഷക സംഘം നേതാവ് പി. ആർ. പാണ്ഡ്യന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kamal-hasan, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തമിഴ്നാട്, പ്രതിഷേധം, സിനിമ