ചെന്നൈ : തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിനു (ടി. വി. കെ.) തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം നല്‍കി. ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്നും എല്ലാവരും സമന്മാർ എന്ന തത്വം മുൻ നിറുത്തി ടി. വി. കെ. മുന്നോട്ട് പോകും എന്നും വിജയ് വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. പാര്‍ട്ടിയുടെ ആദ്യ സമ്മേളനം ഉടന്‍ പ്രഖ്യാപിക്കും. * Insta & Twitter
ചെന്നൈ : രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ത്തിന്‍റെ മുന്നോടി യായി രൂപീകരിച്ച ‘രജനി മക്കള്‍ മന്‍ട്രം’ പിരിച്ചു വിട്ടു. രജനി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നു 2017 ല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹ ത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്നാണ് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്.
‘ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ സമയം അതിനു സാദ്ധ്യമല്ലാത്ത തരത്തിലായി.
മാത്രമല്ല ഭാവിയിലും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തി ക്കുവാനോ അവിടെ സജീവമാകുവാനോ ആഗ്രഹി ക്കുന്നില്ല. അതിനാല്‍ ജനങ്ങളുടെ പ്രയോജന ത്തിനു വേണ്ടി രജനി മക്കള്‍ മന്‍ട്രം ഒരു ഫാന്‍ ചാരിറ്റി ഫോറം ആയി, രജനി രസികര്‍ മന്‍ട്രം എന്ന പേരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നും രജനികാന്ത് അറിയിച്ചു.
ചെന്നൈ : കൊവിഡ്-19 പ്രതിരോധ ത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു നല്‍കു വാനായി കേരളാ പൊലീസ് ഒരുക്കിയ ‘നിര്‍ഭയം’ എന്ന സംഗീത ദൃശ്യ ആവിഷ്കാര ത്തിന്ന് അഭിനന്ദനം അറിയിച്ച് കമല്‍ ഹാസന്‍.
”എക്സലന്റ്… യൂണിഫോമിലുള്ള പോലീസുകാരന്‍ പാടുന്നത് എന്നത് ഏറെ സന്തോഷം നല്‍കുന്നു. ഇത്തരം ആശയ ങ്ങള്‍ കൊണ്ടു വന്നതിന് പോലീസിലെ ഉന്നത ഉദ്യോഗ സ്ഥരെ ഞാൻ അഭിനന്ദി ക്കുന്നു. കേരളാ പോലീസിന് എന്റെ സല്യൂട്ട്”.
‘വിറച്ചതില്ല നമ്മളെത്ര യുദ്ധ ഭൂമി കണ്ടവര്‍…’ എന്ന ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയ യില്‍ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളി യാഴ്‌ച വൈകുന്നേര മാണ് കേരളാ പോലീസി ന്റെ ഫേയ്സ് ബുക്ക് – യൂ ട്യൂബ് പേജു കളിലൂടെ ഗാനം റിലീസ് ചെയ്തത്.
കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ സി. ഐ. അനന്ദ ലാല്‍ ആലാപനവും ആല്‍ബ ത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചു. ഗാന രചന : ഡോ. മധു വാസുദേവന്‍. സംഗീതം : ഋത്വിക് എസ്. ചന്ദ്.
കമലിനു നന്ദി അറിയിച്ചു കൊണ്ട് കേരളാ പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മറു പടി അയച്ചു. ഈ ദുര്‍ഘട സാഹചര്യ ത്തില്‍ വിവിധ മേഖല കളി ലായി സേവനം ചെയ്തു വരുന്ന കേരള പൊലീസിലെ ഓരോരുത്തർക്കും ആത്മ വിശ്വാസം പകരുന്നതാണ് കമല്‍ ഹാസന്‍ അയച്ച അഭിനന്ദന സന്ദേശം.
ന്യൂഡൽഹി : എ. ആർ. റഹ്മാന്‍റെ മകൾ ഖദീജ ബുർഖ ധരിച്ചു കാണു മ്പോള്‍ തനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിവാദ എഴുത്തുകാരി തസ്ലീമ നസ്റിന്‍. പൊതു സ്ഥല ങ്ങളില്‍ ബുര്‍ഖ യി ലാണ് ഖദീജ എത്താറുള്ളത്. നിഖാബ് ധരിച്ച ഖദീജ യുടെ ഫോട്ടോ സഹിതം ആയി രുന്നു തസ്ലീമ യുടെ ട്വീറ്റ്.
തസ്ലീമ യുടെ ട്വിറ്റര്പരാമര്ശത്തിന് എതിരെ കൃത്യ മായ മറുപടി ഇന്‍സ്റ്റാ ഗ്രാമി ലൂടെ പങ്കു വെച്ച് ഖദീജ യും രംഗത്ത് എത്തിയ തോടെ സംഭവം കൂടുതല്‍ ചര്‍ച്ചാ വിഷയ മായി മാറി.
തന്നെ കാണുമ്പോൾ തസ്ലീമ ക്ക് ശ്വാസം മുട്ടുന്നു എന്നതിൽ ദു:ഖമുണ്ട്. കുറച്ച് ശുദ്ധ വായു ശ്വസിക്കൂ എന്നാണ് ഖദീജ പ്രതികരിച്ചത്. എന്‍റെ ഫോട്ടോ വിലയിരുത്തു വാന്‍ വേണ്ടി നിങ്ങൾക്ക് ഞാന്‍ അയച്ചിട്ടില്ല എന്നും ഖദീജ പ്രതികരിച്ചു. ഒരു വർഷ ത്തിന് ശേഷ മാണ് വീണ്ടും ഈ വിഷയം ചർച്ച ചെയ്യുന്നത്. രാജ്യത്ത് നിരവധി കാര്യങ്ങൾ ഉണ്ടായിട്ടും ഒരു സ്ത്രീ യുടെ വസ്ത്ര ധാരണത്തെ കുറിച്ചാണോ ചർച്ച ചെയ്യാ നുള്ളത് എന്നും ഖദീജ ചോദിച്ചു. താൻ എന്തിന് വേണ്ടി നില കൊള്ളുന്നു എന്നതിൽ തനിക്ക് ശ്വാസം മുട്ടൽ അനുഭവ പ്പെടു ന്നില്ല. മറിച്ച് അഭിമാനമാണ്.
ശരിയായ ഫെമിനിസം എന്താണ് എന്നു ഗൂഗിള്‍ ചെയ്തു നോക്കുക. മാത്രമല്ല മറ്റുള്ള സ്ത്രീ കളെ താറടിച്ച് കാണി ക്കുന്നതോ അവരുടെ പിതാക്കന്മാരെ പ്രശ്ന ങ്ങളിലേക്ക് വലിച്ചിഴക്കു ന്നതോ അല്ല ഫെമിനിസം എന്നു മനസ്സി ലാക്കണം എന്നും ഖദീജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
ന്യൂഡല്‍ഹി : ചലച്ചിത്ര രംഗത്തെ പരമോന്നത ബഹു മതിയായ ദാദാ സാഹബ് ഫാല്‍ക്കെ അവാര്‍ഡ് അമി താഭ് ബച്ചന്. ഐക്യ കണ്ഠേനെയാണ് അമിതാബ് ബച്ചനെ അവാര്‍ഡിന് തെര ഞ്ഞെടു ത്തത് എന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.
The legend Amitabh Bachchan who entertained and inspired for 2 generations has been selected unanimously for #DadaSahabPhalke award. The entire country and international community is happy. My heartiest Congratulations to him.@narendramodi@SrBachchanpic.twitter.com/obzObHsbLk
1969 ൽ ഖ്വാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്ത ‘സാഥ് ഹിന്ദുസ്ഥാനി’ എന്ന സിനിമ യി ലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ അമിതാബ് ബച്ചന്‍ 50 വര്‍ഷ ത്തിനിടെ ഇരു നൂറോളം സിനിമ കളിൽ അഭിനയിച്ചു.
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നാലു തവണ ലഭിച്ച അമിതാബ് ബച്ചന്, പത്മശ്രീ (1984), പത്മ ഭൂഷണ്‍ (2001), പത്മ വിഭൂഷണ്‍ (2015) എന്നീ ബഹുമതി കള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.