ചെന്നൈ : രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശന ത്തിന്‍റെ മുന്നോടി യായി രൂപീകരിച്ച ‘രജനി മക്കള്‍ മന്‍ട്രം’ പിരിച്ചു വിട്ടു. രജനി സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്നു 2017 ല്‍ പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹ ത്തിന്റെ ആരാധക സംഘടനകള്‍ ചേര്‍ന്നാണ് രജനി മക്കള്‍ മന്‍ട്രത്തിന് രൂപം നല്‍കിയത്.
‘ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിച്ചിരുന്നു. എന്നാല്‍ ഈ സമയം അതിനു സാദ്ധ്യമല്ലാത്ത തരത്തിലായി.
മാത്രമല്ല ഭാവിയിലും രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തി ക്കുവാനോ അവിടെ സജീവമാകുവാനോ ആഗ്രഹി ക്കുന്നില്ല. അതിനാല്‍ ജനങ്ങളുടെ പ്രയോജന ത്തിനു വേണ്ടി രജനി മക്കള്‍ മന്‍ട്രം ഒരു ഫാന്‍ ചാരിറ്റി ഫോറം ആയി, രജനി രസികര്‍ മന്‍ട്രം എന്ന പേരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും എന്നും രജനികാന്ത് അറിയിച്ചു.
NEWS Twitter
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, തമിഴ്നാട്, വിവാദം, സിനിമ