ചെന്നൈ : വിജയ് നായകനായി അഭിനയിച്ച ‘മെര്‍സല്‍’ എന്ന ചിത്രം വിവാദ ങ്ങള്‍ കൊണ്ട് സമ്പന്ന മായി. സിനിമ യില്‍ കേന്ദ്ര സര്‍ക്കാര്‍ നയ ങ്ങളെ വിമര്‍ശി ക്കുന്നു എന്ന ആക്ഷേപ വുമായി ബി. ജെ. പി. രംഗത്തു വന്നതോടെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
ചരക്കു സേവന നികുതി (ജി. എസ്. ടി.) യെ വിമര്‍ശിച്ചു കൊണ്ട് വിജയ് പറയുന്ന ‘‘ഏഴു ശതമാനം ജി. എസ്. ടി. യുള്ള സിംഗപ്പൂരിൽ ചികിത്സ സൗജന്യം. 28 ശതമാനം ജി. എസ്. ടി. യുള്ള നമ്മുടെ നാട്ടിൽ അതല്ല സ്ഥിതി. അമ്മ മാരുടെ താലി അറുക്കുന്ന ചാരായ ത്തിനു ജി. എസ്. ടി. ഇല്ല. ജീവൻ രക്ഷാ മരുന്നു കൾക്ക് 12 ശതമാനമാണ് ജി. എസ്. ടി. കോവിലു കളല്ല, ആശുപത്രി കളാണ് ഇവിടെ വരേണ്ടത്…..’’ എന്ന ഡയ ലോഗാണ് ബി. ജെ. പി. യെ ചൊടി പ്പിച്ചത്.
മാത്രമല്ല ഡിജിറ്റല്‍ ഇന്ത്യ, ആശു പത്രി കളിലെ ശിശു മരണം എന്നിവയും പ്രതിപാദ്യ വിഷയ മാണ്. ഇതെല്ലാം നീക്കം ചെയ്യണം എന്നായി രുന്നു ബി. ജെ. പി. ഉന്നയിച്ച ആവശ്യം.
എന്നാൽ ഈ വിവാദ ഡയലോഗു കൾ സമൂഹ മാധ്യമ ങ്ങളിൽ വ്യാപക മായി ഷെയർ ചെയ്താണ് വിജയ് ആരാധകർ സിനിമ യെ ആഘോഷി ച്ചത്. ബി. ജെ. പി. യുടെ വിമര്‍ശന ങ്ങള്‍ക്ക് എതിരെ തമിഴ് സിനിമാ ലോക വും രാഷ്ട്രീയ പ്രമുഖരും അണി നിരന്നു.
അഭി നേതാ ക്കളായ കമല്‍ ഹാസൻ, വിജയ് സേതു പതി, അരവിന്ദ് സ്വാമി, ശ്രീപ്രിയ, നടികർ സംഘം ജനറൽ സെക്രട്ടറി യും നിർമ്മാ താക്കളുടെ സംഘടനാ പ്രസി ഡണ്ടു മായ വിശാൽ, സംവിധായകൻ പാ രഞ്ജിത് തുട ങ്ങിയവർ ബി. ജെ. പി. എതിരെ രംഗത്തു വന്നു.
ഭരണകൂട ത്തിനെ എതിര്‍ക്കുവാന്‍ ജനാധിപത്യ വ്യവ സ്ഥിതി യില്‍ പൗരന് അവകാശം ഉണ്ട് എന്ന് വിജയ് യുടെ പിതാവും സംവി ധായ കനു മായ എസ്. എ. ചന്ദ്ര ശേഖര്‍ പ്രതികരിച്ചു.
സ്വകാര്യ ആശുപത്രി കളിലെ ചൂഷണ മാണ് സിനിമ യിലെ പ്രമേയം. ഇതിൽ ഡോക്ടർ മാരെ മോശ മായി ചിത്രീ കരിക്കുന്നു എന്ന ആരോ പണ വുമായി ഇന്ത്യൻ മെഡിക്കൽ അസോ സ്സി യേഷനും രംഗ ത്തു വന്നിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, actor-vijay, cinema-politics, controversy, filmmakers, tamil