കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെ നടന്‍ സലീംകുമാര്‍ രംഗത്ത് വന്നു. ഓസ്‌ട്രേലിയന്‍ സംവിധായകനായ പീറ്റര്‍ കോക്സിന്റെ ഇന്നസെൻസ് എന്ന ചിത്രത്തിന്റെ പകര്‍പ്പാണ് പ്രണയം. എന്നിട്ടും ബ്ലെസ്സിക്ക് മികച്ച സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണ് പല അവാര്‍ഡുകളും പ്രഖ്യാപിച്ചത്. ലാബ് ലെറ്റര്‍ ഇല്ലെന്ന പേരില്‍ തന്റെ ‘പൊക്കാളി’ എന്ന ഡൊക്യൂമെന്ററി അവഗണിച്ചു. ഡൊക്യൂമെന്ററിക്കു ലാബ് ലെറ്റര്‍ നിര്‍ബന്ധമില്ല. എന്നിട്ടും ലെറ്റര്‍ നല്‍കിയിരുന്നു. പിന്നെയെന്തു കൊണ്ടാണ് അവാര്‍ഡിനു പരിഗണിക്കാതിരുന്നതെന്നും അതിനാല്‍ ശക്തമായ പ്രതിഷേധമുണ്ടെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതായും നടന്‍ സലിംകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, cinema-politics, controversy, filmmakers, salim-kumar