തിരുവനന്തപുരം : 2011ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ തിരുവനനന്തപുരത്ത് പ്രഖ്യാപിച്ചു. രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം. പ്രണയം സംവിധാനം ചെയ്ത ബ്ലസ്സിയാണ് മികച്ച സംവിധായകൻ. ദിലീപാണ് മികച്ച നടന്‍ – ചിത്രം വെള്ളരിപ്രാവിന്റെ ചങ്ങാതി. സാള്‍ട്ട് ആൻഡ് പെപ്പറിലെ അഭിനയത്തിനു ശ്വേതാ മേനോനെ മികച്ച നടിയായി തിരഞ്ഞെടുത്തു. ‘ന്യൂ ജനറേഷൻ‘ സൂപ്പര്‍ സ്റ്റാറായ ഫഹദ് ഫാസിലാണ് മികച്ച രണ്ടാമത്തെ നടൻ. സാള്‍ട്ട് ആൻഡ് പെപ്പറാണ് കലാ മൂല്യമുള്ള ജനപ്രിയ ചിത്രം. മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ആദിമദ്ധ്യാന്തം സംവിധാനം ചെയ്ത ഷെറിക്കാണ്. തിരക്കഥ : സഞ്ജയ് ബോബി – ചിത്രം ട്രാഫിക്, രണ്ടാമത്തെ നടി നിലമ്പൂര്‍ ആയിഷ, ബാലതാരം മാളവിക, സംഗീത സംവിധായകന്‍ ശരത് – ചിത്രം ഇവന്‍ മേഘരൂപൻ, മികച്ച ഗായകന്‍ സുദീപ്, ഗായിക ശ്രേയാ ഘോഷാല്‍ – ചിത്രം രതി നിര്‍വ്വേദം, മികച്ച ഛായാഗ്രാഹകന്‍ : എം. ജെ. രാധാകൃഷ്ണൻ - ആകാശത്തിന്റെ നിറം. മികച്ച സിനിമാഗ്രന്ഥത്തിനുള്ള പുരസ്കാരം ജി. പി. രാമചന്ദ്രനും, മികച്ച ഗ്രന്ഥത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരം സി. എസ്. വെങ്കിടേശ്വരനും ലഭിച്ചു.
തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് ആണ് ജൂറി അദ്ധ്യക്ഷൻ. 41 കഥാ ചിത്രങ്ങളും ആറു കഥേതര ചിത്രങ്ങളുമാണ് മത്സരത്തില്‍ പങ്കെടുത്തത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, fahad-fazil, swetha-menon