രാജ്യാന്തര മേളകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ആകാശത്തിന്റെ നിറം എന്ന മലയാള ചിത്രം തീയേറ്ററുകളിലേക്ക്. പൃഥ്‌വി രാജ് നായകനാകുന്ന ചിത്രം ഡോ.ബിജുവാണ് സംവിധാനം ചെയ്തത്. അമല പോളാണ് ചിത്രത്തില്‍ നായിക. ഇന്ദ്രജിത്തും, നെടുമുടി വേണുവും അഭിനയിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും ആന്റമാനില്‍ ചിത്രീകരിച്ചിരിക്കുന്ന ആകാശത്തിന്റെ നിറം വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ആന്റമാനിലെ ഒരു സങ്കല്പ ദ്വീപില്‍ കഴിയുന്നവര്‍ക്കിടയിലേക്ക് മറ്റൊരു ഇടത്തുനിന്നും എത്തിപ്പെടുന്ന മോഷ്ടാവും അവരുടെ ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ കുറച്ച് കഥാപാത്രങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഷാങ്ങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മത്സരവിഭാഗത്തില്‍ ഏഷ്യയില്‍ നിന്നുമുള്ള ഏക ചിത്രമായിരുന്നു ആകാശത്തിന്റെ നിറം.
ആന്‍്റ്റമാന്‍ ദ്വീപിന്റെ സൌന്ദര്യത്തെ തെല്ലും വിട്ടുകളയാതെ സെല്ലുലോയിഡിലേക്ക് പകര്‍ത്തിയത് എം.ജെ. രാധാകൃഷ്ണന്‍ ആണ് . ഓ.എന്‍.വി. രവീന്ദ്ര ജെയിന്‍ കൂട്ടു കെട്ടാണ് സംഗീതം.സന്തോഷ് രാമന്‍ കലാസംവിധാനം ചെയ്തിരിക്കുന്നു. പൂര്‍ണ്ണമായും ആന്റമാനില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമകൂടിയാണ് ആകാശത്തിന്റെ നിറം.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: prithviraj, world-cinema