കൊല്‍ക്കത്ത : പ്രശസ്ത ചല ച്ചിത്ര കാരന്‍ മൃണാള്‍ സെന്‍ (95) അന്തരിച്ചു. കൊല്‍ക്കത്ത യിലെ ഭവാനി പുരി ലെ വസതി യില്‍ വെച്ചാ യിരുന്നു അന്ത്യം. വാർ ദ്ധ്യക സഹജ മായ അസുഖ ങ്ങളെ തുടർന്ന് ദീർഘ കാല മായി ചികില്‍സ യില്‍ ആയിരുന്നു അദ്ദേഹം.
ബംഗ്ലാദേശിലെ ഫരീദ്പൂരിൽ 1923 മെയ് 14 നാണ് മൃണാള്‍ സെന്‍ ജനിച്ചത്. ഹൈസ്കൂൾ പഠന ത്തിനു ശേഷം ബംഗ്ലാ ദേശിൽ നിന്നും കൊല്‍ ക്കൊത്ത യിലേക്ക് എത്തി. കൊല്‍ക്കത്ത സര്‍വ്വ കലാ ശാല യിലെ പഠന കാലത്ത് ഇന്ത്യന്‍ പീപ്പിള്‍സ് തിയ്യറ്റര്‍ അസ്സോസ്സിയേ ഷനില്‍ (ഇപ്‍റ്റ) സജീവമായി.
1955 ല്‍ പുറത്തിറങ്ങിയ രാത്ത് ബോരെ യാണ് സംവി ധാനം ചെയ്ത ആദ്യ ചിത്രം. നീൽ ആകാഷേർ നീചെ, ബൈഷേയ് ശ്രവൺ, ഭുവൻ ഷോം, മൃഗയ, അകലർ സാന്ദനെ, കൽക്കത്ത 71 എന്നിവ യാണ് പ്രശസ്ത സിനിമ കൾ. 27 ഫീച്ചർ ചിത്രങ്ങൾ, 14 ലഘുചിത്രങ്ങൾ, 5 ഡോക്യു മെന്ററികൾ തുടങ്ങിയവ സംവിധാനം ചെയ്തു.
ബംഗാളി ഭാഷ യിലുള്ള ചിത്ര ങ്ങള്‍ ആയി രുന്നു എങ്കിലും ലോക വ്യാപകമായി സെന്നി ന്റെ സിനിമ കള്‍ക്ക് ആരാധകര്‍ ഉണ്ട്. വെനീസ്, ബർലിൻ, കാൻ, കെയ്റോ, മോസ്കോ, ഷിക്കാഗോ, മോൺട്രിയൽ തുട ങ്ങിയ രാജ്യാന്തര ചലച്ചിത്ര മേള കളിൽ അദ്ദേഹത്തി ന്റെ ചിത്ര ങ്ങള്‍ പ്രദര്‍ശി പ്പിക്കു കയും പുരസ്കാര ങ്ങള്‍ നേടുകയും ചെയ്തു.
നിരവധി തവണ ദേശീയ അവാര്‍ഡു കള്‍ കരസ്ഥമാക്കിയ മൃണാള്‍ സെന്നിനെ 1981 ലെ പത്മ ഭൂഷണ്‍, 2005 ലെ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് എന്നിവ നല്‍കി ആദരി ച്ചിരുന്നു. 1998 മുതൽ 2003 വരെ പാർല മെന്റിൽ നാമ നിർദ്ദേശം ചെയ്യപ്പെട്ട അംഗമായിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: director, filmmakers, obituary, remembrance, world-cinema