കേരളത്തിന് മികച്ച നേട്ടവുമായി 71 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയ രാഘവൻ മികച്ച സഹ നടൻ ആയും ‘ഉള്ളൊഴുക്ക്’ എന്ന സിനിമയിലൂടെ ഉർവ്വശി മികച്ച സഹ നടി ആയും തെരഞ്ഞെടുത്തു.
മലയാളത്തിലേക്ക് എത്തിയ മറ്റു പുരസ്കാരങ്ങൾ : മികച്ച മലയാള ചിത്രം ഉള്ളൊഴുക്ക്. ഈ ചിത്രം ഒരുക്കിയ ക്രിസ്റ്റോ ടോമി മികച്ച സംവിധായകന്‍. മികച്ച എഡിറ്റർ : മിഥുൻ മുരളി (പൂക്കാലം). മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ : മോഹന്‍ദാസ് (ചിത്രം 2018). റെക്കോർഡിംഗ് ആൻഡ് മിക്സിങ് പ്രത്യേക ജൂറി പുരസ്‌കാരം : എം. ആര്‍. രാജാ കൃഷ്ണന്‍ (ചിത്രം : അനിമല്‍).
മികച്ച നടനുള്ള പുരസ്കാരം ഷാരൂഖ് ഖാൻ (ചിത്രം : ജവാൻ) വിക്രാന്ത് മാസെ (ചിത്രം : ട്വല്‍ത്ത് ഫെയില്‍) എന്നിവർ പങ്കിട്ടു. മികച്ച നടി റാണി മുഖര്‍ജി (ചിത്രം : മിസ്സിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ). വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. 2023ൽ പുറത്തിറങ്ങിയ സിനിമകൾ പരിഗണിച്ചാണ് പുരസ്കാരം നിർണ്ണയിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, actress, awards, national award