തിരുവനന്തപുരം : 2017 ലെ സംസ്ഥാന ചലച്ചിത്ര പുര സ്കാര ങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടന്‍ ഇന്ദ്രന്‍സ് – ചിത്രം : ആളൊരുക്കം. മികച്ച നടി പാര്‍ വ്വതി ചിത്രം ടേക്ക് ഓഫ്. മികച്ച സംവി ധായ കൻ ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രം : ഇൗ. മ. യൗ. മികച്ച സിനിമ യായി രാഹുൽ ജി. നായർ സംവിധാനം ചെയ്ത ‘ഒറ്റ മുറി വെളിച്ചം’ തെരഞ്ഞെടുത്തു.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി എ. കെ. ബാലന്‍ അവാര്‍ഡു വിവരങ്ങള്‍ പ്രഖ്യാ പിച്ചു.
മറ്റു പുരസ്കാരങ്ങള്‍ : മികച്ച സ്വഭാവ നടൻ അലൻ സിയർ (തൊണ്ടി മുതലും ദൃക്സാക്ഷിയും), മികച്ച സ്വഭാവ നടി പോളി വൽസൻ (ഈ. മ. യൗ, ഒറ്റ മുറി), മികച്ച നവാ ഗത സംവിധായകൻ : മഹേഷ് നാരായണൻ (ടേക് ഒാഫ്).
ഗാന രചയിതാവ്: പ്രഭാ വർമ്മ (ചിത്രം : ക്ലിന്റ് ‘ഒാള ത്തിൽ മേളത്താൽ…’), സംഗീത സംവിധായകൻ : എം. കെ. അർജ്ജുനൻ (ചിത്രം : ഭയാനകം). പശ്ചാ ത്തല സംഗീതം : ഗോപി സുന്ദർ (ടേക് ഒാഫ്).
പിന്നണി ഗായകൻ ഷഹബാസ് അമൻ (മായാനദി യിലെ ‘മിഴിയിൽ നിന്നും…’), ഗായിക സിത്താര കൃഷ്ണ കുമാർ (വിമാനം എന്ന സിനിമ യിലെ ‘വാനം അക ലുന്നുവോ’).
മികച്ച കുട്ടി കളുടെ ചിത്രം : സ്വനം (സംവിധാനം: ദിപേഷ് ടി.) ബാല താരങ്ങള്‍ : മാസ്റ്റർ അഭിനന്ദ് (സ്വനം), ബേബി നക്ഷത്ര (രക്ഷാധികാരി ബൈജു ഒപ്പ്).
മികച്ച കഥാ കൃത്ത് എം. എ. നിഷാദ് (കിണർ), തിരക്കഥ : എസ്. ഹരീഷ് – സഞ്ജു സുരേന്ദ്രൻ (ഏദൻ), സജീവ് പാളൂർ (തൊണ്ടി മുതലും ദൃക്സാക്ഷി യും). ക്യാമറ മാൻ മനേഷ് മാധവൻ (ഏദൻ), ചിത്ര സംയോ ജകൻ : അപ്പു ഭട്ടതിരി (ഒറ്റ മുറി വെളിച്ചം, വീരം), കലാ സംവി ധായകൻ: സന്തോഷ് രാമൻ (ടേക്ക് ഓഫ്).
മല്‍സര ത്തിന്നു വന്നിട്ടുള്ള 110 ചിത്ര ങ്ങളിൽ 58 എണ്ണം പുതുമുഖ സംവിധായകരുടേതാണ്. മൊത്തം പ്രഖ്യാ പിച്ച 37 അവാര്‍ഡു കളില്‍ 28 പേരും യുവ നിര യിലുള്ള വരാണ് എന്നതാണ് ഈ വർഷ ത്തെ സംസ്ഥാന പുര സ്‌കാര ങ്ങളുടെ സവിശേഷത.
- Image Credit : Mathrubhumi
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, actress, awards, filmmakers