എന്നെ ജീവനോടെ നില നിര്‍ത്തുകയും സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ദൈവങ്ങളായ എൻ്റെ ആരാധകര്‍ക്കും ആശുപത്രി യില്‍ ആയിരുന്നപ്പോള്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച സിനിമാ മേഖല യിലേയും രാഷ്ട്രീയ രംഗത്തെയും എല്ലാ സുഹൃത്തുക്കള്‍ക്കും അഭ്യുദയ കാംക്ഷികള്‍ക്കും പത്ര പ്രവര്‍ത്തകര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.
തനിക്ക് സുഖപ്രാപ്തി ആശംസിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടുള്ള രജനിയുടെ ട്വീറ്റ് വൈറലായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് സെപ്റ്റംബര്‍ 30 നാണ് രജനീ കാന്തിനെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഹൃദയ ത്തിലേക്ക് പോകുന്ന രക്തക്കുഴലുകളിലെ വീക്കം മാറ്റാനുള്ള സ്റ്റെൻഡ് ഇട്ടിട്ടുണ്ടെന്നുള്ള വിവരം ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. ഒക്ടോബർ നാലിന് വെള്ളിയാഴ്ചയാണ് അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്തത്. ചികിത്സയിലിരിക്കെ വിവരങ്ങള്‍ നേരിട്ട് അന്വേഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി, തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‍, അമിതാബ് ബച്ചൻ തുടങ്ങിയവർക്കും നന്ദി അറിയിച്ചു.
ടി. ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ എന്ന രജനി ചിത്രം ഈ വർഷം തന്നെ റിലീസ് ചെയ്യാൻ ഒരുങ്ങിയിരിക്കുകയാണ്. അമിതാഭ് ബച്ചന്‍, മഞ്ജു വാര്യര്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബാട്ടി ഉള്‍പ്പടെ യുള്ള വന്‍ താരങ്ങളാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: rajnikanth