ചെന്നൈ: നടനും തമിഴ് സിനിമാ സംവിധായകനുമായ മണിവര്‍ണ്ണന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ വച്ച് ആയിരുന്നു അന്ത്യം.തമിഴ്, തെലുങ്ക്, ഹിന്ദി,മലയാളം തുടങ്ങിയ വിവിധ ഭാഷകളിലായി നാനൂറ്റമ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മണീ വര്‍ണ്ണന്‍ അമ്പത് സിനിമകളും സംവിധാനം ചെയ്യുകയും ഏതാനും ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതുകയും ചെയ്തിട്ടുണ്ട്. വില്ലന്‍ വേഷങ്ങളിലും ഹാസ്യ നടനായും സ്വഭാവനടനായും മണിവര്‍ണ്ണന്‍ സിനിമയില്‍ നിറഞ്ഞു നിന്നു. മുതല്‍വന്‍, ഉള്ളത്തെ അള്ളിത്താ, പാര്‍ത്താലേ പരവശം, എങ്കള്‍ അണ്ണ, എനക്ക്20 ഉനക്ക് 18, വസീഗര, പ്രിയമാന തോഴി, ശിവാജി, വേലായുധം, ആയുധം സെയ്‌വോം, പഞ്ചതന്ത്രം തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ശ്രദ്ദേയമായ വേഷം ചെയ്തിട്ടുണ്ട്. കമല ഹാസന്‍, രജനികാന്ത്, വിക്രം, വിജയ് തുടങ്ങിയവര്‍ക്കൊപ്പം മണിവര്‍ണ്ണന്‍ അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ ഫാന്റം പൈലിയില്‍ അണ്ണാച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളത്തിലും ശ്രദ്ധനേടിയിരുന്നു.
ഭാരതി രാജയുടെ അസിസ്റ്റന്റായാണ് സിനിമ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. അമൈതിപ്പട എന്ന ചിത്രം സംവിധാനം ചെയ്ത്കൊണ്ട് സ്വതന്ത്രനായി. ഗവണ്മെന്റ് മാപ്പിളൈ ചിന്നത്തമ്പി പെരിയ തമ്പി, തോഴര്‍ പാണ്ഡ്യന്‍, വീരപതക്കം തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. 1954 -ല്‍ കോയമ്പത്തൂരിലെ സുലൂറില്‍ ആണ് മണിവര്‍ണ്ണന്‍ ജനിച്ചത്. സെങ്കമലമാണ്‍` ഭാര്യ. ജ്യോതി, രഘു എന്നിവര്‍ മക്കളാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, mohanlal, obituary, rajnikanth