ശങ്കരാഭരണം എന്ന സിനിമയിലൂടെ ലോക പ്രശസ്തനായ സംവിധായകൻ കെ. വിശ്വനാഥ് (92) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കി ഒരുക്കിയ ശങ്കരാഭരണം എന്ന സര്‍വ്വ കാല ഹിറ്റ് സിനിമക്ക് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണ കമലം പുരസ്കാരം നേടിയിരുന്നു.
മലയാളത്തില്‍ ഡബ്ബ് ചെയ്ത് റിലീസ് ചെയ്ത ശങ്കരാഭരണം ഒരു വര്‍ഷക്കാലം കേരളത്തിലെ തിയ്യേറ്ററുകളില്‍ നിറഞ്ഞോടി. ഗാനങ്ങള്‍ എല്ലാം തെലുങ്ക് തന്നെ ആയിരുന്നു എങ്കിലും മലയാളികള്‍ ഹൃദയത്തില്‍ ഏറ്റു വാങ്ങിയ ചിത്രമായിരുന്നു ശങ്കരാഭരണം. കമല്‍ ഹാസന്‍റെ അഭിനയ മികവും നൃത്ത പ്രാവീണ്യവും എടുത്തു കാട്ടിയ സാഗര സംഗമം, സ്വാതി മുത്യം അടക്കം തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി അമ്പതിൽ പ്പരം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്നു.
ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതി ദാദാ സാഹേബ് ഫാൽക്കേ അവാർഡ് (2017), പദ്മശ്രീ (1992) എന്നിവ നൽകി രാജ്യം ആദരിച്ചു. അഞ്ച് ദേശീയ അവാർഡുകൾ, ആറ് സംസ്ഥാന നന്ദി അവാർഡുകൾ, പത്ത് സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡുകൾ എന്നിവ അദ്ദേഹത്തിനും സിനിമകള്‍ക്കും ലഭിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: death, filmmakers, obituary