തിരുവനന്തപുരം : 27 -ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐ. എഫ്. എഫ്. കെ.) തിരുവനന്തപുരം നിശാ ഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമായി. ആസ്വാദനത്തിനും മനസ്സിന്‍റെ ഉല്ലാസത്തിനും ഒപ്പം ലോകത്ത് ആകമാനം ഉള്ള മനുഷ്യ അവസ്ഥകളെ പ്രതിഫലിപ്പിക്കുന്നതു കൂടിയാണ് ചലച്ചിത്ര മേള എന്ന് ഐ. എഫ്. എഫ്. കെ. സ്വിച്ച് ഓൺ ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കൊവിഡ് പരിമിതികൾ മറി കടന്ന് സിനിമകളുടേയും ആസ്വാദകരുടേയും വലിയ പങ്കാളിത്തം കൊണ്ടു ചരിത്ര പരമായ സാംസ്‌കാരിക ഉത്സവ മായി ഇത്തവണത്തെ ചലച്ചിത്ര മേള മാറുകയാണ് എന്നു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സാംസ്‌കാരിക വകുപ്പു മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പൊതു വിദ്യാ ഭ്യാസ- തൊഴിൽ വകുപ്പു മന്ത്രി വി. ശിവൻ കുട്ടി ഐ. എഫ്. എഫ്. കെ. ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്തു.
ഫെസ്റ്റിവൽ ഡയറക്ടറും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രണ്‍ജിത്, ജൂറി ചെയർമാനും ജർമ്മൻ സംവിധായിക യുമായ വീറ്റ് ഹെൽമർ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ, സെക്രട്ടറി സി. അജോയ്, മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനു ശേഷം പുർബയൻ ചാറ്റർജിയുടെ സിതാർ കച്ചേരിയും അരങ്ങേറി. ശേഷം ഉദ്ഘാടന ചിത്രമായ ടോറി ആന്‍റ് ലോകിത പ്രദർശിപ്പിച്ചു. IFFK-2022, Inauguration, PRD
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, film-festival, filmmakers