ചലച്ചിത്രകാരൻ പ്രകാശ് കോളേരി (65) അന്തരിച്ചു. 1987 ല്‍ പുറത്തിറങ്ങിയ മിഴിയിതളില്‍ കണ്ണീരുമായി എന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ചു കൊണ്ടാണ് പ്രകാശ് കോളേരി ചലച്ചിത്ര രംഗത്ത് എത്തുന്നത്. തിരക്കഥാ കൃത്ത്, ഗാന രചയിതാവ്, സംഗീത സംവിധായകൻ എന്നീ നിലകളിലും പ്രകാശ് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്
ദീർഘ സുംഗലീ ഭവ, അവൻ അനന്ത പത്മനാഭൻ, വരും വരാതിരിക്കില്ല, വലതു കാല്‍ വെച്ച്, പാട്ടു പുസ്തകം എന്നീ ചിത്രങ്ങൾ ഒരുക്കിയത് പ്രകാശ് കോളേരി ആയിരുന്നു.
വയനാട്ടിലെ വീട്ടിനുള്ളില്‍ പ്രകാശിനെ മരിച്ച നില യില്‍ കണ്ടെത്തുകയായിരുന്നു എന്നാണു റിപ്പോർട്ട്.
മാതാ പിതാക്കളുടെ മരണ ശേഷം വയനാട് കോളേരി അരിപ്പം കുന്നേല്‍ വീട്ടില്‍ പ്രകാശ് തനിച്ചായിരുന്നു താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രകാശിനെ വീടിന് പുറത്തേക്ക് കാണാത്തതിനെ തുടര്‍ന്ന് അയല്‍ വാസികളും ബന്ധുക്കളും അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
* Image Credit: F B Profile
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, death, director, filmmakers, remembrance