ഹിറ്റുകളുടെ ഗോഡ് ഫാദര്‍ സിദ്ധീഖ് (63) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്നലെ (ചൊവ്വാഴ്ച) രാത്രി 9 മണിയോടെ ആയിരുന്നു അന്ത്യം. കരള്‍ രോഗത്തെ തുടര്‍ന്ന് ഒരുമാസമായി ചികിത്സയില്‍ ആയിരുന്നു.
ന്യുമോണിയ ബാധിച്ച് ആരോഗ്യ നില മോശമായി എങ്കിലും പിന്നീട് മെച്ചപ്പെട്ടു വരികയായിരുന്നു. അതിനിടെ ഞായറാഴ്ച ഉണ്ടായ ഹൃദയ ആഘാതത്തെ തുടര്‍ന്ന് ആരോഗ്യ നില വഷളാവുകയും രാത്രി മരണത്തിനു കീഴ്പ്പെടുകയും ചെയ്തു.
വിശേഷണങ്ങള്‍ ഏറെയുള്ള ഒരു കലാകാരനും സഹൃദയനായ ഒരു മനുഷ്യ സ്നേഹിയും ആയിരുന്നു മിമിക്രിയിലൂടെ കലാ രംഗത്ത് സജീവമായ എഴുത്തുകാരനും സംവിധായകനുമായ സിദ്ധീഖ്.
1989 ല്‍ റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ധീഖ് – ലാല്‍ കൂട്ടു കെട്ട് മലയാള സിനിമയുടെ ചരിത്രം മാറ്റി എഴുതുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു എന്നു പറയാം. റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളി വാല, മാന്നാര്‍ മത്തായി എന്നിവയാണ് സിദ്ധീഖ് – ലാല്‍ കൂട്ടുകെട്ട് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
ഹിറ്റ്ലര്‍, ഫ്രണ്ട്സ്, ക്രോണിക് ബാച്ചിലര്‍, ബോഡി ഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്റില്‍ മാന്‍, ഫുക്രി, ബിഗ് ബ്രദര്‍, ഭാസ്കര്‍ ദ റാസ്കല്‍, എങ്കള്‍ അണ്ണാ, സാധു മിരണ്ടാല്‍, കാവലന് (തമിഴ്), ബോഡി ഗാര്‍ഡ് (ഹിന്ദി) എന്നിവ സ്വതന്ത്രമായി സംവിധാനം ചെയ്തു.
- Image Credit : WiKiPeDia
- സിദ്ദീഖ് ലാലിനെ ഞെട്ടിച്ച മിമിക്രിക്കാരൻ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bollywood, death, filmmakers, remembrance, sidheek-lal