ലോസ് ആഞ്ചലീസ്: 69-മത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് ദശാബ്ദക്കാലം ഹോളിവുഡ് സിനിമയില്‍ നിറഞ്ഞുനിന്ന വെറ്ററന്‍ താരം മോര്ഗന് ഫ്രീമാനെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരത്തിന് തിരഞ്ഞെടുത്തു. ദ ഡിസിഡന്റ്സ് ആണ് മികച്ച ചിത്രം. മികച്ച സംവിധായകനുള്ള പുരസ്കാരം ഹ്യൂഗോ എന്ന ചിത്രത്തിന്റെ മാര്ട്ടിന് സ്കോര്‍സെസെ തെരഞ്ഞെടുത്തു. മികച്ച നടനായി ദ ഡിസിഡന്റ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് ജോര്‍ജ് ക്ലൂണിയെയും നടിയായി ദ അയണ്‍ ലേഡിയിലെ അഭിനയത്തിനാണ് മെറില്‍ സ്ട്രിപും തെരഞ്ഞെടുക്കപ്പെട്ടു. ലിയനാര്‍ഡോ ഡിക്രാപിയോ, ബ്രാഡ് പിറ്റ് എന്നിവരുമായി കടുത്ത മത്സരം നേടിട്ടാണ് ജോര്‍ജ് ക്ലൂണി പുരസ്കാരം നേടിയത്. മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരം അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എ സെപ്പറേഷന്‍’ എന്ന ചിത്രത്തിന് ലഭിച്ചു.
ടെലിവിഷന്‍ പരമ്പര വിഭാഗത്തില്‍ ടൈറ്റാനിക് താരം കേറ്റ് വിന്‍സെലെറ്റ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഗാനത്തിന് മഡോണയ്ക്കും പുരസ്കാരമുണ്ട്. കോമഡി ആന്റ് മ്യൂസിക്കല്‍ വിഭാഗത്തിനും പ്രത്യേകമായാണ് പുരസ്കാരങ്ങള്‍. ഈ വിഭാഗത്തില്‍ ജീന്‍ ഡുജാര്‍ഡിന്‍, മിഷേല്‍ വില്യംസ് എന്നിവര്‍ മികച്ച നടനും നടിയുമായി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, film-festival, filmmakers, hollywood, world-cinema