തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയും കേന്ദ്ര മാനവശേഷി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ എഡ്യൂക്കേഷണല്‍ ടെക്നോളജിയും സംഘടിപ്പിക്കുന്ന 17ാമതു ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണല്‍ ഓഡിയൊ വിഡിയൊ ഫെസ്റ്റിവല്‍ ഇന്നു മുതല്‍ 29വരെ തിരുവനന്തപുരത്തു തുടങ്ങി. കേരളം വേദിയാകുന്ന ഈ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 64 ഓഡിയൊ, വിഡിയൊ പ്രോഗ്രാമുകള്‍ മത്സര വിഭാഗത്തില്‍ മാറ്റുരയ്ക്കും.
മൂന്നു ദിവസം നീളുന്ന മേളയില്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മിച്ചു ഫെസ്റ്റിവലിലേക്കു തെരഞ്ഞെടുക്കപ്പെട്ട 64 ഓഡിയൊ വിഡിയൊ പ്രോഗ്രാമുകളും സംസ്ഥാന എസ്ഐഇടികള്‍ നിര്‍മിച്ച എഡ്യൂക്കേഷന ല്‍ പ്രോഗ്രാമുകളും പനോരമ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഓഡിയൊ വിഡിയൊ പ്രോഗ്രാമുകളെ പ്രീ പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി ആന്‍ഡ് സീനിയര്‍ സെക്കന്‍ഡറി, ടീച്ചര്‍ പ്രൊഡക്ഷന്‍, ആനിമേഷന്‍, സ്റ്റുഡന്‍റ് പ്രൊഡക്ഷന്‍ എന്നീ ഏഴു വിഭാഗങ്ങളായി തിരിച്ചാണു മത്സരം നടക്കുന്നത്. 29നു നടക്കുന്ന സമാപന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
സിഐഇടി ജോയിന്‍റ് ഡയറക്റ്റര്‍ രാജാറാം ശര്‍മ ചടങ്ങില്‍ അധ്യക്ഷനായിരിക്കും. എസ്ഐഇടി ഡയറക്റ്റര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, ഫെസ്റ്റിവല്‍ ഡയറക്റ്റര്‍ ഡോ. ലാല്‍ സിങ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ന് ഉച്ചയ്ക്ക് മൂന്നിനു വെള്ളയമ്പലം ആനിമേഷന്‍ സെന്‍ററില്‍ നടന്‍ മധു ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.കേന്ദ്ര മാനവവിഭവശേഷി വികസന ജോയിന്‍റ് സെക്രട്ടറി രാധാ ചൗഹാന്‍ അധ്യക്ഷനായിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, film-festival, filmmakers, world-cinema