പാരിസ്: കാന്‍ ചലചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ‘പാം ഡി ഓര്‍’ പുരസ്കാരം മൈക്കല്‍ ഹനേക്കയുടെ ‘അമോര്‍’ എന്ന ചിത്രത്തിനു ലഭിച്ചു. മെക്സിക്കോയില്‍ നിന്നുള്ള കാര്‍ലോസ് റെയ്ഗാഡാണ് മികച്ച സംവിധായകന്‍. ‘ദ ഹണ്ട്’ എന്ന ചത്രത്തിലെ അഭിനയത്തിലെ മാഡ്സ് മിക്കെല്‍സന്‍ ആണ് മികച്ച നടന്‍. ‘ബിയോണ്ട് ദ ഹില്‍സ്’ ചിത്രത്തിലൂടെ ക്രിസ്റ്റിന ഫ്ളട്ടറും, കോസ്മിന സ്ട്രാറ്റനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു. മറ്റാവൊ ഗാരോണിന്റെ ആക്ഷേപഹാസ്യ ചിത്രമായ ‘റിയാലിറ്റിയാക്കാണ് മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ഗ്രാന്റ് പ്രൈസ്. കെന്‍ ലോച്ചിന്റെ ‘ദ ഏയ്ഞ്ചല്‍സ് ഷെയര്‍’ ആണ് മികച്ച മൂന്നാമത്തെ ചിത്രമായി ജൂറി തെരഞ്ഞെടുത്തത്.
2009ല്‍ ഇതേ പുരസ്കാരം ഹനേക്കയുടെ തന്നെ ‘വൈറ്റ് റിബണ്‍’ എന്ന ചിത്രത്തിനാണ് ലഭിച്ചത്. കൂടാതെ 2005ല്‍ മികച്ച സംവിധായകനുള്ള പുരസ്കാരവും ഹനേക്കക്ക് ലഭിച്ചിട്ടുണ്ട്. ദി സെവെന്‍ത് കോണ്ടിനെന്റല്‍, ബെന്നിസ് വീഡിയോ, ഫണ്ണി ഗെയിം, ദി പിയാനോ ടീച്ചര്‍, ലൌ, തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് മൈക്കല്‍ ഹനേക്ക. 80 വയസ്സ് കഴിഞ്ഞ വൃദ്ധ ദമ്പതി കളുടെ തീവ്രമായ പ്രണയമാണ് ‘അമോര്‍’ എന്ന ചിത്രത്തിന്റെ പ്രമേയം. ഇരുപതിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് അമോര്‍ പുരസ്കാരം നേടിയത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, film-festival, filmmakers, world-cinema