ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും മികച്ച ചിത്രമായി ‘റോക്കട്രി : ദ നമ്പി എഫക്ട്’ തെരഞ്ഞെടുക്കപ്പെട്ടു. ഐ. എസ്. ആര്‍. ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത കഥ വിവരിക്കുന്ന സിനിമ സംവിധാനം ചെയ്തു പ്രധാന വേഷം അഭിനയിച്ചിരിക്കുന്നത് പ്രമുഖ നടന്‍ ആര്‍. മാധവന്‍.
തെലുഗ് ചിത്രം ‘പുഷ്പ ദ റൈസ്’ ലെ അഭിനയത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. ഒരു തെലുഗ് സിനിമയിലെ അഭിനയിത്തിന് ആദ്യമായാണ് ഒരു നടന്‍ ദേശീയ പുരസ്‌കാരം നേടുന്നത്. ഗംഗു ഭായ് കതിയാ വാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ട്, മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനന്‍ എന്നിവര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.
ദേശീയ അവാര്‍ഡില്‍ എട്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കി മലയാളവും മുന്നിട്ടു നില്‍ക്കുന്നു.
മികച്ച മലയാള സിനിമ, മികച്ച നടനുള്ള ജൂറി പരാമർശം, നവാഗത സംവിധായകൻ, തിരക്കഥ, പരിസ്ഥിതി ചിത്രം (ഫീച്ചർ/ നോൺ ഫീച്ചർ), ഓഡിയോ ഗ്രഫി, ആനിമേഷൻ ചിത്രം എന്നിവയിലാണ് മലയാളത്തിന് പുരസ്കാരം ലഭിച്ചത്. ഏറ്റവും മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്ത ‘#ഹോം’ എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡ് ‘മേപ്പടിയാൻ’ എന്ന സിനിമയിലൂടെ വിഷ്‍ണു മോഹന് ലഭിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന സിനിമയുടെ തിരക്കഥയിലൂടെ ഷാഹി കബീര്‍ മികച്ച തിരക്കഥാകൃത്ത് ആയി തെരഞ്ഞെടുക്കപ്പെട്ടു.
നോൺ ഫീച്ചർ വിഭാഗത്തിൽ കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ മികച്ച പരിസ്ഥിതി ചിത്രമായി. ആര്‍. എസ്. പ്രദീപ് സംവിധാനം ചെയ്ത ‘മൂന്നാം വളവ്’ ആണ് നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതി ചിത്രം.
മികച്ച ഓഡിയോ ഗ്രഫിക്കുള്ള പുരസ്കാരം ‘ചവിട്ട്’ സിനിമയിലൂടെ അരുൺ അശോക് സോനു കരസ്ഥമാക്കി. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം അതിഥി കൃഷ്ണ ദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിന് ലഭിച്ചു.
മികച്ച സംഗീത സംവിധായകൻ : ദേവിശ്രീ പ്രസാദ് (പുഷ്പ ദ റൈസ്), മികച്ച ഗായിക : ശ്രേയ ഘോഷാൽ,
ജനപ്രിയ സിനിമ : ആര്‍. ആര്‍. ആര്‍. മികച്ച പശ്ചാത്തല സംഗീതം, (എം. എം. കീരവാണി) മികച്ച സംഘട്ടന സംവിധാനം, ഛായാഗ്രഹണം, സ്‌പെഷ്യൽ എഫക്ട്‌സ് എന്നിവയും ആർ. ആർ. ആർ. സ്വന്തമാക്കി.
ദേശീയോദ്ഗ്രഥനത്തിനുള്ള അവാര്‍ഡ് നല്‍കിയത് വിവാദ സിനിമയായ കശ്മീർ ഫയൽസിന്. 28 ഭാഷ കളിൽ നിന്നും 280 സിനിമകള്‍ മാറ്റുരച്ചു. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗ ത്തിൽ 24 വിഭാഗങ്ങളും ഉണ്ടായിരുന്നു. * WiKi
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, indrans, malayalam, national award, telugu