ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു ; ‘റോക്കട്രി : ദ നമ്പി എഫക്ട്’ മികച്ച ചിത്രം

August 25th, 2023

best-film-69-th-national-award-rocketry-the-nambi-effect-ePathram

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും മികച്ച ചിത്രമായി ‘റോക്കട്രി : ദ നമ്പി എഫക്ട്’ തെരഞ്ഞെടുക്കപ്പെട്ടു. ഐ. എസ്. ആര്‍. ഒ. ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍റെ ജീവിത കഥ വിവരിക്കുന്ന സിനിമ സംവിധാനം ചെയ്തു പ്രധാന വേഷം അഭിനയിച്ചിരിക്കുന്നത് പ്രമുഖ നടന്‍ ആര്‍. മാധവന്‍.

best-actor-allu-arjun-pushpa-the-rise-1-ePathram

തെലുഗ് ചിത്രം ‘പുഷ്പ ദ റൈസ്’ ലെ അഭിനയത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള അവാര്‍ഡ് നേടി. ഒരു തെലുഗ് സിനിമയിലെ അഭിനയിത്തിന് ആദ്യമായാണ് ഒരു നടന്‍ ദേശീയ പുരസ്‌കാരം നേടുന്നത്. ഗംഗു ഭായ് കതിയാ വാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ട്, മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനന്‍ എന്നിവര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.

ദേശീയ അവാര്‍ഡില്‍ എട്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കി മലയാളവും മുന്നിട്ടു നില്‍ക്കുന്നു.

special-jury-for-indrans-69-th-national-award-ePathram

മികച്ച മലയാള സിനിമ, മികച്ച നടനുള്ള ജൂറി പരാമർശം, നവാഗത സംവിധായകൻ, തിരക്കഥ, പരിസ്ഥിതി ചിത്രം (ഫീച്ചർ/ നോൺ ഫീച്ചർ), ഓഡിയോ ഗ്രഫി, ആനിമേഷൻ ചിത്രം എന്നിവയിലാണ് മലയാളത്തിന് പുരസ്കാരം ലഭിച്ചത്. ഏറ്റവും മികച്ച മലയാള സിനിമയായി തെരഞ്ഞെടുത്ത ‘#ഹോം’ എന്ന സിനിമയിലെ അഭിനയത്തിന് ഇന്ദ്രൻസിന് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.

നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി അവാര്‍ഡ് ‘മേപ്പടിയാൻ’ എന്ന സിനിമയിലൂടെ വിഷ്‍ണു മോഹന് ലഭിച്ചു. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന സിനിമയുടെ തിരക്കഥയിലൂടെ ഷാഹി കബീര്‍ മികച്ച തിരക്കഥാകൃത്ത് ആയി തെരഞ്ഞെടുക്കപ്പെട്ടു.

നോൺ ഫീച്ചർ വിഭാഗത്തിൽ കൃഷാന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ മികച്ച പരിസ്ഥിതി ചിത്രമായി. ആര്‍. എസ്. പ്രദീപ് സംവിധാനം ചെയ്ത ‘മൂന്നാം വളവ്’ ആണ് നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച പരിസ്ഥിതി ചിത്രം.

മികച്ച ഓഡിയോ ഗ്രഫിക്കുള്ള പുരസ്കാരം ‘ചവിട്ട്’ സിനിമയിലൂടെ അരുൺ അശോക് സോനു കരസ്ഥമാക്കി. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രം അതിഥി കൃഷ്ണ ദാസ് സംവിധാനം ചെയ്ത ‘കണ്ടിട്ടുണ്ട്’ എന്ന ചിത്രത്തിന് ലഭിച്ചു.

മികച്ച സംഗീത സംവിധായകൻ : ദേവിശ്രീ പ്രസാദ് (പുഷ്പ ദ റൈസ്), മികച്ച ഗായിക : ശ്രേയ ഘോഷാൽ,
ജനപ്രിയ സിനിമ : ആര്‍. ആര്‍. ആര്‍. മികച്ച പശ്ചാത്തല സംഗീതം, (എം. എം. കീരവാണി) മികച്ച സംഘട്ടന സംവിധാനം, ഛായാഗ്രഹണം, സ്‌പെഷ്യൽ എഫക്ട്‌സ് എന്നിവയും ആർ. ആർ. ആർ. സ്വന്തമാക്കി.

ദേശീയോദ്ഗ്രഥനത്തിനുള്ള അവാര്‍ഡ് നല്‍കിയത് വിവാദ സിനിമയായ കശ്മീർ ഫയൽസിന്. 28 ഭാഷ കളിൽ നിന്നും 280 സിനിമകള്‍ മാറ്റുരച്ചു. ഫീച്ചർ ഫിലിമിൽ 31 വിഭാഗങ്ങളും നോൺ ഫീച്ചർ വിഭാഗ ത്തിൽ 24 വിഭാഗങ്ങളും ഉണ്ടായിരുന്നു. * WiKi

 

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചുനക്കര രാമൻ കുട്ടി അന്തരിച്ചു

August 13th, 2020

poet-chunakkara-raman-kutty-passes-away-ePathram

തിരുവനന്തപുരം : കവിയും ഗാന രചയിതാവുമായ ചുനക്കര രാമൻകുട്ടി (84) അന്തരിച്ചു. തിരുമല രേണുകാ നിവാസില്‍ താമസിച്ചിരുന്ന ചുനക്കരയെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശി പ്പിച്ചി രുന്നു. ബുധനാഴ്ച രാത്രി പതിനൊന്നു മണി യോടെ ആയിരുന്നു അന്ത്യം. ആലപ്പുഴ ചുനക്കര യിലെ കാര്യാട്ടിൽ കുടുംബാംഗമാണ്.

നാടക ഗാനങ്ങളും ആകാശ വാണിയിലെ ലളിത ഗാന ങ്ങളും എഴുതി ശ്രദ്ധിക്ക പ്പെട്ടതിനു ശേഷമാണ് ആശ്രമം (1978) എന്ന സിനിമയിലെ ‘അപ്സര കന്യക’ എന്നു തുടങ്ങുന്ന ഗാനം രചിച്ചു കൊണ്ട് ചുനക്കര രാമൻകുട്ടി ചലച്ചിത്ര ഗാന രംഗത്ത് എത്തുന്നത്.

തുടര്‍ന്ന് എഴുപത്തി അഞ്ചോളം സിനിമ കളിലായി ഇരുനൂറോളം പാട്ടുകള്‍ എഴുതി. 2004 ൽ അഗ്നി സന്ധ്യ എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. 2015ൽ സംഗീത നാടക അക്കാദമി ഗുരു ശ്രേഷ്ഠ പുരസ്കാരം ലഭിച്ചു.

സംഗീത സംവിധായകൻ ശ്യാമു മായി ഒത്തു ചേർന്ന് ഒരുക്കിയ നിരവധി രചനകൾ എൺപതു കളിൽ സംഗീത പ്രേമി കളുടെ ഇഷ്ട ഗാനങ്ങൾ ആയിരുന്നു. അരോമ മണി യുടെ ‘എങ്ങനെ നീ മറക്കും’ എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു. എന്നാൽ ഈ സിനിമ യിലെ ‘ദേവതാരു പൂത്തു എന്‍ മനസ്സില്‍ താഴ്വരയില്‍’ എന്ന ഗാനമാണ് സര്‍വ്വ കാല ഹിറ്റ്‌.

ശരത് കാല സന്ധ്യാ ചിരി തൂകി നിന്നു, സിന്ദൂര തിലക വുമായ് പുള്ളി ക്കുയിലേ, ചന്ദനക്കുറിയുമായി വാ സുകൃത വനിയിൽ, ശ്യാമ മേഘമേ നിൻ യദു കുല സ്‌നേഹ ദൂതു മായി വാ, നീ അറിഞ്ഞോ മേലേ മാനത്ത് ആയിരം ഷാപ്പുകൾ തുറക്കുന്നെന്ന്, ഹൃദയ വനി യിലെ ഗായികയോ… തുടങ്ങി ഹിറ്റ് ഗാന ങ്ങളി ലൂടെ ചുനക്കര സംഗീത പ്രേമി കളുടെ മനസ്സിൽ മായാതെ നിൽക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

“നിങ്ങള്‍ നനയുമ്പോള്‍ എനിക്കെന്തിന് കുട”: ടൊവിനോയ്ക്ക് കയ്യടി

September 6th, 2019

tovino_epathram

തന്നെ കാണാന്‍ മഴ നനഞ്ഞ് കാത്തു നിന്ന ആരാധകരോട് ടൊവിനോ തോമസ് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കടയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ടൊവിനോയുടെ പ്രതികരണം-

“മഴ വന്നപ്പോള്‍ എല്ലാവരും പോയിക്കാണും എന്നാണ് കരുതിയത്. പക്ഷേ ഈ സ്നേഹം ഭയങ്കരമായ സന്തോഷമാണ് നല്‍കുന്നത്. നിങ്ങള്‍ മഴ കൊള്ളുമ്പോള്‍ എനിക്കെന്തിനാണ് കുട? ഒരു മഴ കൊണ്ടതു കൊണ്ട് ഒന്നും വരാന്‍ പോവുന്നില്ല അല്ലേ. വല്ലപ്പോഴുമല്ലേ മഴ കൊള്ളുന്നത്. മഴയത്ത് എന്നെ കാത്തുനിന്നതിന് നന്ദി”- ആരാധകര്‍ വന്‍കയ്യടിയോടെയാണ് ടൊവിനോയെ കേട്ടത്.

സഹായി കുട നീട്ടിയപ്പോള്‍ വേണ്ടെന്ന് ടൊവിനോ ആംഗ്യം കാണിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ എപ്പോള്‍, എവിടെ നടന്ന ഉദ്ഘാടനമാണെന്ന് വ്യക്തമല്ല.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

‘ഒരാളുടെ വികാരങ്ങളെ വില്‍ക്കുന്നത് നല്ലതല്ല’; നമിത പ്രമോദ്

July 28th, 2019

namitha-pramod_epathram

എന്തും ട്രോളാക്കുന്ന കാലമാണ് ഇതെന്നും എന്നാല്‍ അത് അത്ര നല്ല പ്രവണതയല്ലെന്നും നടി നമിത പ്രമോദ്. പുതിയ സിനിമയായ മാര്‍ഗം കളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള അഭിമുഖത്തിലാണ് നമിതയുടെ പ്രതികരണം.

‘അവര്‍ ചിന്തിക്കേണ്ട കാര്യം അവരെപ്പോലെ തന്നെ നമ്മളും മനുഷ്യരാണെന്നാണ്. അവര്‍ക്ക് ഒരുപക്ഷെ അതില്‍ നിന്നും സാമ്പത്തികം ലഭിച്ചേക്കാം. എന്നാലും ഒരാളുടെ വികാരങ്ങളെ ഒരിക്കലും വില്‍ക്കുന്നത് നല്ലതല്ല’- നമിത പറഞ്ഞു.

‘നായികമാരോ അല്ലെങ്കില്‍ വനിത ആര്‍ട്ടിസ്റ്റുകളോ വാ തുറക്കുമ്പോഴാണ് ഇവിടെ ഏറ്റവും കൂടുതല്‍ ട്രോള്‍ വരുന്നത്. സിനിമയിലും അഭിമുഖങ്ങളിലും ഞങ്ങള്‍ എപ്പോഴും ചിരിച്ചിരിക്കും. അതിനര്‍ത്ഥം ഞങ്ങള്‍ എപ്പോഴും സന്തോഷത്തോടെയാണെന്നല്ല’ നമിത വ്യക്തമാക്കി.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« ‘ഞാന്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ്’; റാങ്ക് ജേതാക്കളെ അനുമോദിച്ച ചടങ്ങില്‍ പൃഥ്വിരാജ്
ഹൊറര്‍ ചിത്രത്തിലൂടെ തമന്ന മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine