
കൊച്ചി: മലയാളികളുടെ പ്രിയങ്കരനായ ഹാസ്യ നടന്‍ ശ്രീനിവാസന്‍ (69) അന്തരിച്ചു. ചിരിയും ചിന്തയും ഒരു പോലെ കൈകാര്യം ചെയ്ത അതുല്യ ചലചിത്ര പ്രതിഭയായിരുന്നു. തിരക്കഥാകൃത്തും, സംവിധായകനും, അഭിനേതാവും എല്ലാമായിരുന്ന ശ്രീനിവാസന്‍ 225 ലേറെ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സംസ്ഥാന സിനിമാ പുരസ്കാരങ്ങളും, ദേശീയ പുരസ്കാരവും, 2 ഫിലിം ഫെയര്‍ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പ്രമുഖ ചലചിത്ര പ്രവര്‍ത്തകരായ വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ മക്കളാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, death, obituary, sreenivasan






















