മുംബൈ : ബോളിവുഡിലെ റൊമാന്റിക് ഹീറോ ഋഷി കപൂർ (67) അന്തരിച്ചു. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ആശു പത്രി യില്‍ എത്തിച്ചു എങ്കിലും മരണ ത്തിനു കീഴടങ്ങി. അര്‍ബുദ ബാധിത നായി ചികിത്സ യില്‍ ആയിരുന്നു.
സൂപ്പര്‍ ഹിറ്റ് ചിത്രമായ ബോബി (1973) യിലൂ ടെ യാണ് ഋഷി കപൂറിന് റൊമാന്റിക് ഹീറോ പരിവേഷം നല്‍കി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കര നാക്കി മാറ്റിയത്. അതിനു മുന്‍പേ ബാല നടനായി ശ്രീ 420, മേരാ നാം ജോക്കര്‍ എന്നീ സിനിമ കളിലും അഭിനയിച്ചിരുന്നു.
ബോബി, ലൈലാ മജ്നു, അമര്‍ അക്ബര്‍ ആന്റണി, ഹം കിസീ സെ കം നഹി, സർഗ്ഗം, കർസ്, പ്രേം രോഗ്, നാഗിന, ചാന്ദ്‌നി, റാഫൂ ചക്കര്‍, ഹണി മൂൺ, ഹീന, യേ വാദാ രഹാ തു, ബോൽ രാധാ ബോൽ, ദീവാന തുടങ്ങി തൊണ്ണൂ റോളം സിനിമ കള്‍ അദ്ദേഹ ത്തിന്റെ ക്രഡിറ്റില്‍ ഉണ്ട്.
- pma