മുബൈ : പ്രമുഖ അഭിനേതാവ് ഇര്‍ഫാന്‍ ഖാന്‍ (53) അന്തരിച്ചു. വൻ കുടലിലെ അണു ബാധയെ ത്തുടർന്ന് ആശുപത്രി യിൽ തീവ്ര പരിചരണ വിഭാഗ ത്തിൽ ചികിത്സ യില്‍ ആയിരുന്നു. ബോളി വുഡിലും ഹോളി വുഡിലും ശ്രദ്ധേയ മായ വേഷങ്ങള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച അഭിനേതാവാണ് ഇര്‍ഫാന്‍ ഖാന്‍.
‘ഇന്ത്യൻ സിനിമയുടെ അന്താരാഷ്ട്ര മുഖം’ എന്നായി രുന്നു ഇർഫാനെ കുറിച്ച് മാധ്യമ ങ്ങള്‍ വിശേഷി പ്പിക്കുക. അഭിനയത്തിലെ അടക്കവും കഥാപാത്ര ങ്ങള്‍ അവതരി പ്പിക്കു ന്നതിലെ വൈവിധ്യവും ആയിരുന്നു അദ്ദേഹത്തെ പെട്ടെന്നു ശ്രദ്ധേയനാക്കിയത്.
രാജസ്ഥാന്‍ സ്വദേശിയായ ഇർഫാൻ ഖാൻ, ഡല്‍ഹി യിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ യിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തി യാക്കി. മുബൈ യില്‍ ചേക്കേറുകയും നിരവധി ടെലി വിഷൻ പരമ്പര കളില്‍ വേഷമിടുകയും ചെയ്തു.
മീരാ നായരുടെ സലാം ബോംബെ യാണ് ആദ്യ ചിത്രം. ‘പാൻസിംഗ് തോമര്‍’ എന്ന സിനിമ യിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. 2011 -ല്‍ പദ്മശ്രീ നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു.
- pma