സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് – നിധി കാക്കും ഭൂതം എന്ന 3D സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങുന്നു. സിനിമയുടെ ക്യാരക്ടര്‍ സ്കെച്ച് ഫേയ്സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് മോഹൻ ലാൽ ചിത്രീകരണ വിവരം അറിയിച്ചത്.
ഇന്ത്യയിലെ ആദ്യ 3D സിനിമ ‘മൈ ഡിയർ കുട്ടിച്ചാത്തൻ’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദം ആക്കിയാണ് മോഹൻ ലാൽ ബറോസ് ഒരുക്കുന്നത്.
വാസ്കോ-ഡി-ഗാമ യുടെ നിധി സൂക്ഷിപ്പുകാരന് എന്നു വിശേഷിപ്പിക്കുന്ന ഒരു ഭൂതമാണ് ബറോസ്. കേന്ദ്ര കഥാ പാത്രമായ ബറോസിന്റെ വേഷം അണിയുന്നത് മോഹൻ ലാൽ തന്നെയാണ്.
പതിമൂന്നു വയസ്സുകാരനായ ലിഡിയൻ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു എന്നതും ബറോസിന്റെ പ്രത്യേകതയാണ്. ഛായാഗ്രഹണം : സന്തോഷ് ശിവന്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ ബറോസ് നിര്‍മ്മിക്കുന്നു.
പോസ്റ്റര്‍ ഡിസൈന്‍ : Sethu Sivanandan ,
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actor, filmmakers, mohanlal