Sunday, July 24th, 2011

ഓണത്തിന് ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ വീണ്ടും

poster-my-dear-kuttichathan-ePathram
തിരുവനന്തപുരം : ഇന്ത്യന്‍ സിനിമ യിലെ അദ്ഭുതമായി മാറിയ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ത്രിഡി സിനിമ വീണ്ടും തിയ്യേറ്ററുകളില്‍ എത്തുന്നു. ഇപ്രാവശ്യം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ ആണ് കാണികളെ വിസ്മയിപ്പിക്കാന്‍ കുട്ടിച്ചാത്തനും കൂട്ടുകാരും എത്തുന്നത്.

aravind-soniya-in-kuttichathan-ePathram

മാസ്റ്റര്‍ മുകേഷ്‌, അരവിന്ദ്‌(കുട്ടിച്ചാത്തന്‍), സോണിയ

ദേശീയ അവാര്‍ഡ്‌ ജേതാക്കളായ ബാല താരങ്ങള്‍ അരവിന്ദ്‌, സോണിയ, എന്നിവരും സുരേഷ്, മുകേഷ്‌ എന്നീ ബാല താരങ്ങളും കൊട്ടാരക്കര ശ്രീധരന്‍ നായര്‍, ആലുംമ്മൂടന്‍, ദിലീപ്‌ താഹില്‍  തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ജഗദീഷ്‌, സൈനുദ്ദീന്‍, രാജന്‍ പി. ദേവ് എന്നിവരുടെ ആദ്യകാല ചിത്രം കൂടിയാണ് കുട്ടിച്ചാത്തന്‍.

1984 ലാണ് 3ഡി യില്‍ ‘മൈഡിയര്‍ കുട്ടിച്ചാത്തന്‍’ ആദ്യം പ്രദര്‍ശനത്തിന് എത്തിയത്. പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി ചിത്രത്തെ സ്വീകരിച്ചു. പിന്നീട് 1997 ല്‍ ഡി. ടി. എസ്. സൗണ്ട് ട്രാക്ക്‌ ശബ്ദ വിന്യാസം മലയാളിക്ക് നല്‍കി കുട്ടിച്ചാത്തന്‍ വീണ്ടും ചരിത്രം എഴുതി.

രണ്ടാം വരവില്‍ ജഗതി ശ്രീകുമാര്‍, കലാഭവന്‍ മണി എന്നീ താരങ്ങളുടെ രംഗങ്ങളും പുതിയ ഗാനങ്ങളും അടക്കം പുതിയ കൂട്ടിച്ചേര്‍ക്കലു കളോടെ ആയിരുന്നു പ്രദര്‍ശിപ്പിച്ചത്.

prakash-raj-in-kuttichathan-ePathram

പ്രകാശ്‌ രാജ് പുതിയ പതിപ്പില്‍

പ്രകാശ്‌രാജ്, രംഗീല ഫെയിം ഊര്‍മ്മിള മധോന്‍കര്‍ തുടങ്ങിയ വരെ ഉള്‍പ്പെടുത്തി മുന്‍ പതിപ്പി നേക്കാള്‍ 25 മിനിട്ട് ദൈര്‍ഘ്യം കൂടുതലുള്ള മൂന്നാം പതിപ്പ്‌ ഓണത്തിന് കേരള ത്തില്‍ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ്‌ നവോദയ അപ്പച്ചന്‍ അറിയിച്ചു.

മലയാള ത്തില്‍ റിലീസ് ചെയ്തതിന് ശേഷം മുന്‍പ് ചെയ്തിരുന്ന പോലെ മറ്റു ഭാഷകളി ലേയ്ക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിക്കും.

രഘുനാഥ് പലേരി തിരക്കഥ എഴുതിയ കുട്ടിച്ചാത്തന് സംഗീതം നല്‍കിയത് ഇളയരാജാ. ഗാനരചന : ബിച്ചു തിരുമല. എഡിറ്റിംഗ് : ടി. ആര്‍. ശേഖര്‍. ക്യാമറ : ആശോക്‌ കുമാര്‍. സംവിധാനം ജിജോ. യൂണിവേഴ്‌സല്‍ മൂവി മേക്കേഴ്‌സ് റിലീസ്‌ ചെയ്യുന്നു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

1 അഭിപ്രായം to “ഓണത്തിന് ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ വീണ്ടും”

  1. uNNiKuTTaN says:

    ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ പഴയതായിരുന്നു നല്ല പടം…
    ”1997 ല്‍ ഡി. ടി. എസ്. സൗണ്ട് ട്രാക്ക്‌ ശബ്ദ വിന്യാസം മലയാളിക്ക് നല്‍കി കുട്ടിച്ചാത്തന്‍ വീണ്ടും ചരിത്രം എഴുതി”
    അന്നു ഹിന്ദിയില്‍ റിലീസ് ചെയ്ത പടം ഇപ്പോല്‍ മലയാളത്തില്‍ മൊഴിമാറ്റം (ഡബ്ബ്) ചെയ്ത് ആളെ പറ്റിച്ചു. ആലുമ്മൂടന്‍ അപ്രത്യക്ഷമായി. ജിജോ എന്ന സംവിധായകന്‍ ഇതില്‍ പരാജയപ്പെട്ടു!!!!!

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine