തിരുവനന്തപുരം: മലയാള സിനിമ യിലെ സമഗ്ര സംഭാവന യ്ക്കുള്ള 2010-ലെ ജെ. സി. ഡാനിയേല്‍ പുരസ്കാര ത്തിന് പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് നവോദയ അപ്പച്ചന്‍ അര്‍ഹനായി.
ഇന്ത്യന്‍ സിനിമക്ക് അഭിമാനിക്കാവുന്ന ഒട്ടേറെ നേട്ടങ്ങള്‍ സമ്മാനിച്ച നവോദയാ സ്റ്റുഡിയോ യുടെ സ്ഥാപകന്‍ കൂടിയാണ് എം. സി. പുന്നൂസ് എന്ന അപ്പച്ചന്‍. ദക്ഷിണേന്ത്യ യിലെ ആദ്യ സിനിമാ സ്‌കോപ് ചിത്രമായ തച്ചോളി അമ്പു, ദക്ഷിണേന്ത്യ യിലെ ആദ്യ 70 എം.എം. ചിത്രമായ പടയോട്ടം, ഇന്ത്യയിലെ ആദ്യ ത്രിമാന (3D) ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ തുടങ്ങി മലയാള സിനിമ യുടേ ചരിത്ര ത്തില്‍ നാഴിക ക്കല്ലുകള്‍ ആയി മാറിയ നിരവധി സംഭാവനകള്‍ നല്‍കിയ നവോദയ അപ്പച്ചന്‍, ഉദയാ – നവോദയാ എന്നീ ബാനറു കളിലായി നൂറിലധികം സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പ്രശസ്ത നിര്‍മ്മാതാവായിരുന്ന കുഞ്ചാക്കോ യുടെ സഹോദരനാണ്.
കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തി നുള്ളില്‍ മലയാള സിനിമ യ്ക്ക് നിര്‍മ്മാതാവ് എന്ന നിലയില്‍ നല്‍കിയ സംഭാവന കള്‍ പരിഗണിച്ചാണ് നവോദയ അപ്പച്ചനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, filmmakers