കേരളാ പോലീസിന് എന്റെ സല്യൂട്ട് : കമല്‍ ഹാസന്‍

April 13th, 2020

kamal-hasan-announce-his-political-party-ePathram
ചെന്നൈ : കൊവിഡ്-19 പ്രതിരോധ ത്തിന് കൂടുതല്‍ ശക്തി പകര്‍ന്നു നല്‍കു വാനായി കേരളാ പൊലീസ് ഒരുക്കിയ ‘നിര്‍ഭയം’ എന്ന സംഗീത ദൃശ്യ ആവിഷ്കാര ത്തിന്ന് അഭിനന്ദനം അറിയിച്ച് കമല്‍ ഹാസന്‍.

”എക്സലന്റ്… യൂണിഫോമിലുള്ള പോലീസുകാരന്‍ പാടുന്നത് എന്നത് ഏറെ സന്തോഷം നല്‍കുന്നു. ഇത്തരം ആശയ ങ്ങള്‍ കൊണ്ടു വന്നതിന് പോലീസിലെ ഉന്നത ഉദ്യോഗ സ്ഥരെ ഞാൻ അഭിനന്ദി ക്കുന്നു. കേരളാ പോലീസിന് എന്റെ സല്യൂട്ട്”.

‘വിറച്ചതില്ല നമ്മളെത്ര യുദ്ധ ഭൂമി കണ്ടവര്‍…’ എന്ന ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയ യില്‍ വൈറലായി മാറിയിരിക്കുകയാണ്. കഴിഞ്ഞ വെള്ളി യാഴ്‌ച വൈകുന്നേര മാണ് കേരളാ പോലീസി ന്റെ ഫേയ്സ് ബുക്ക്യൂ ട്യൂബ് പേജു കളിലൂടെ ഗാനം റിലീസ് ചെയ്തത്.

കൊച്ചി മെട്രോ പൊലീസ് സ്റ്റേഷന്‍ സി. ഐ. അനന്ദ ലാല്‍ ആലാപനവും ആല്‍ബ ത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചു. ഗാന രചന : ഡോ. മധു വാസുദേവന്‍. സംഗീതം : ഋത്വിക് എസ്. ചന്ദ്.

കമലിനു നന്ദി അറിയിച്ചു കൊണ്ട് കേരളാ പൊലീസ് മേധാവി ലോക് നാഥ് ബെഹ്‌റ മറു പടി അയച്ചു. ഈ ദുര്‍ഘട സാഹചര്യ ത്തില്‍ വിവിധ മേഖല കളി ലായി സേവനം ചെയ്തു വരുന്ന കേരള പൊലീസിലെ ഓരോരുത്തർക്കും ആത്മ വിശ്വാസം പകരുന്നതാണ് കമല്‍ ഹാസന്‍ അയച്ച അഭിനന്ദന സന്ദേശം.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കും : കമൽഹാസൻ

December 22nd, 2018

kamal-hasan-announce-his-political-party-ePathram
ചെന്നൈ : 2019 ലെ ലോക്സഭാ തെര ഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മൽസരിക്കും എന്ന് കമൽ ഹാസൻ. തമിഴ് നാടിന്റെ വികസന ത്തില്‍ ആയിരിക്കും താൻ ശ്രദ്ധ ചെലുത്തുക. അത്തരത്തിലുള്ള രാഷ്ട്രീയ പാർട്ടി കളു മായി സഖ്യം ചേരുവാനും തയ്യാറാണ് എന്നും കമൽ ഹാസൻ പറഞ്ഞു.

സഖ്യ ത്തിനു നേതൃത്വം നല്‍കുക യാണോ അതോ സഖ്യ ത്തിന്റെ ഭാഗ മാവുക യാണോ എന്ന കാര്യം ഇപ്പോൾ പറയുവാൻ കഴിയില്ല. തമിഴ്‌ നാടിന്റെ ഡി. എന്‍. എ. യില്‍ മാറ്റം വരു ത്തു വാന്‍ ശ്രമി ക്കുന്ന പാര്‍ട്ടി കളു മായി സഖ്യം ചേരില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സ്ഥാനാര്‍ ത്ഥികളെ തെര ഞ്ഞെ ടുക്കു വാന്‍ ഉടന്‍ തന്നെ കമ്മറ്റികള്‍ രൂപീ കരിക്കും. 2018 ഫെബ്രുവരി യിലാണ് കമൽ ഹാസൻ മക്കള്‍ നീതി മയ്യം രാഷ്ട്രീയ പാര്‍ട്ടി രൂപീ കരിച്ചത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മക്കള്‍ നീതി മയ്യം : കമല്‍ ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

February 22nd, 2018

makkal-needhi-maiam-flag-kamal-hasan-party-ePathram
മധുര : കമല്‍ ഹാസന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാ പിച്ചു. മക്കള്‍ നീതി മയ്യം (ജനങ്ങളുടെ നീതി കേന്ദ്രം) എന്നാണ് പാര്‍ട്ടി യുടെ പേര്. ബുധ നാഴ്ച വൈകുന്നേരം മധുര യിലെ ഒത്തക്കട മൈ താനത്ത് വൻ ജനാ വലി യെ സാക്ഷി യാക്കി യാണു ‘മക്കൾ നീതി മയ്യം’പ്രഖ്യാപനം നടന്നത്.

വെള്ള യില്‍ കറുപ്പു പശ്ചാത്തല ത്തിൽ നക്ഷത്ര വും ചുവപ്പും വെളുപ്പും നിറ ങ്ങളി ലുള്ള ആറു കൈ കളും ചേര്‍ത്തു പിടിച്ച അടയാള വു മായി പാര്‍ട്ടി പതാകയും പുറത്തി റക്കി. പതാക യിലെ കൈകള്‍ ദക്ഷിണേ ന്ത്യന്‍ സംസ്ഥാന ങ്ങളെ സൂചി പ്പിച്ചു കൊണ്ടുള്ളതാണ് എന്നറി യുന്നു.

kamal-hasan-announce-his-political-party-ePathram

‘‘ഇത്രയും കാലം എന്നെ നിങ്ങൾ താര മായി കണ്ടു. ഇനി മുതൽ വീട്ടിലെ വിളക്കായി കാണണം. ആ വിളക്ക് അണ യാതെ കാക്കണം… ഇത്രയും കാലം അനീതിയെ നിശ്ശബ്ദം സഹിച്ചു. ഇന്നു നമ്മൾ സംസാ രി ക്കുന്ന ദിവസ മാണ് നാളെ മുതൽ പ്രവർത്തിച്ചു തുടങ്ങും. എട്ടു ഗ്രാമങ്ങളെ ദത്ത് എടുത്തു വികസന ത്തിന്റെ മാതൃക കാണിച്ചു കൊടുക്കും’’  ജനങ്ങൾക്കു വേണ്ടി രൂപീകരിച്ച പാർട്ടിയാണിത്. ഇൗ കക്ഷിയിൽ മുഴുവൻ പ്രവർത്തകരും നേതാക്കള്‍ ആണെന്നും പാര്‍ട്ടി പ്രഖ്യാപനം നിർവ്വ ഹിച്ചു കൊണ്ട് കമല്‍ ഹാസന്‍ പറഞ്ഞു.

വോട്ട് ചെയ്യാൻ ജനങ്ങൾക്കു പണമോ സമ്മാന ങ്ങളോ നൽകില്ല. ഇനിയാരും പണം വാങ്ങി വോട്ട് ചെയ്യരുത്. ഇടതോ വലതോ എന്നതല്ല, ജന നന്മക്ക് വേണ്ടി നില കൊള്ളുക എന്നതാണു കാര്യം. ജാതി മത സംഘർഷ ങ്ങൾ അവസാനി പ്പിക്കുവാൻ സമയ മായി എന്നും അദ്ദേഹം തന്റെ പാര്‍ട്ടി പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺ ഫറൻസി ലൂടെ റാലിയെ അഭി സംബോധന ചെയ്തു. കമലിന്റെ പാർട്ടി മത നിര പേക്ഷതക്കും ബഹു സ്വരതയ്ക്കും വേണ്ടി നില കൊള്ളുമെന്നു പ്രത്യാ ശി ക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഡല്‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌ രിവാള്‍, ഡൽഹി മുൻ നിയമ മന്ത്രിയും എം. എൽ. എ. യുമായ സോമനാഥ് ഭാരതി, തമിഴ്നാട് കർഷക സംഘം നേതാവ് പി. ആർ. പാണ്ഡ്യന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« താജ്മഹല്‍ ശിവ ക്ഷേത്രമല്ല : പുരാ വസ്തു വകുപ്പ്
നീരവ് മോദിയുടെ 44 കോടിയുടെ വസ്തുക്കൾ കണ്ടുകെട്ടി »



  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു
  • തമിഴക വെട്രി കഴകം : വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അംഗീകാരം
  • ജീവനാംശത്തിനായി ക്രിമിനൽ കേസ് നൽകാം : സുപ്രീം കോടതി
  • ഭീകരാക്രമണം : വീരമൃത്യു വരിച്ച അഞ്ച് സൈനികരുടെ വിവരങ്ങള്‍ കരസേന പുറത്തു വിട്ടു
  • മുലപ്പാലിന്‍റെ വാണിജ്യ വൽക്കരണം : മുന്നറിയിപ്പുമായി ഭക്ഷ്യ സുരക്ഷാ അഥോറിറ്റി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine