ന്യൂഡല്‍ഹി : തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. അമേരിക്കയിൽ വെച്ചാണ് അന്ത്യം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഐ. സി. യു. വില്‍ പ്രവേശിപ്പിച്ച ആദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു.
പ്രശസ്ത തബല വാദകൻ ഉസ്താദ് അല്ലാഹ് രഖാ ഖാൻ്റെ മകനായി 1951-ല്‍ മുംബൈയിലാണ് സാക്കിര്‍ ഹുസൈൻ ജനിച്ചത്. പിതാവ് തന്നെയായിരുന്നു. അദ്ദേഹത്തിൻറെ ഗുരു.
12-ാം വയസ്സു മുതല്‍ കച്ചേരികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. മുംബൈ സെന്റ് സേവ്യേഴ്സ് കോളേജിലെ പഠനം പൂര്‍ത്തിയാക്കിയ സക്കീര്‍ ഹുസൈന്‍ 1970 ല്‍ അമേരിക്കയില്‍ സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം പതിനെട്ടാമത്തെ വയസില്‍ കച്ചേരി അവതരിപ്പിച്ചു.
പ്രമുഖരായ സംഗീതജ്ഞര്‍ക്കൊപ്പം തബല വായിച്ചു തുടങ്ങിയ സക്കീര്‍ ഹുസൈന്‍ താളവാദ്യ വിദഗ്ധന്‍, സംഗീത സംവിധായകന്‍ (മലയാളത്തിൽ വാന പ്രസ്ഥം), ചലച്ചിത്ര നടന്‍ (ഹീറ്റ് ആന്റ് ഡസ്റ്റ്, ദി പെര്‍ഫക്റ്റ് മര്‍ഡര്‍, മിസ് ബ്യൂട്ടിസ് ചില്‍ഡ്രന്‍, സാസ് എന്നീ സിനിമകൾ) തുടങ്ങിയ മേഖലകളിൽ തിളങ്ങി.
പത്മശ്രീ, പത്മഭൂഷണ്‍, പത്മ വിഭൂഷണ്‍ എന്നീ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
പോപ്പ് ബാന്‍ഡ് ‘ദി ബീറ്റില്‍സ്’ ഉള്‍പ്പെടെ നിരവധി പാശ്ചാത്യ സംഗീതജ്ഞരുമായി സഹകരിച്ചു. തബല എന്ന വാദ്യോപകരണത്തെ ലോക പ്രശസ്തി യിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
അമേരിക്കയിലെ പരമ്പരാഗത കലാകാരന്‍മാര്‍ക്കും സംഗീതജ്ഞര്‍ക്കും നല്‍കുന്ന ഏറ്റവും ഉയർന്ന ബഹുമതി യുണൈറ്റഡ് നാഷണല്‍ എന്‍ഡോവ് മെന്റ് ഫോര്‍ ആര്‍ട്‌സ് നാഷണല്‍ ഹെറിറ്റേജ് ഫെലോഷിപ്പ് കരസ്ഥമാക്കി.
ലോകരാജ്യങ്ങളിലെ താളവാദ്യ വിദഗ്ധരെ ഒരുമിപ്പിച്ച് പ്ലാനറ്റ് ഡ്രം എന്ന പേരില്‍ അമേരിക്കന്‍ സംഗീതജ്ഞൻ മിക്കി ഹാര്‍ട്ട് തയ്യാറാക്കിയ സംഗീത ആല്‍ബത്തില്‍ ഇന്ത്യയില്‍ നിന്നും തബലയിൽ സക്കീര്‍ ഹുസ്സൈൻ, കൂടെ ഘടം വിദഗ്ധന്‍ വിക്കു വിനായക റാം എന്നിവരും ഭാഗമായി.
1991ലെ ലോകത്തിലെ മികച്ച സംഗീത ആല്‍ബ ത്തിനുള്ള ഗ്രാമി പുരസ്‌കാരം ഈ ആല്‍ബത്തിലൂടെ ആദ്യമായി സക്കീര്‍ ഹുസൈന്‍ കരസ്ഥമാക്കി. നാലു തവണ ഗ്രാമി അവാര്‍ഡ് നേടിയ പ്രതിഭ യായിരുന്നു ഉസ്താദ് സക്കീർ ഹുസ്സൈൻ. കഥക് നര്‍ത്തകിയും അദ്ധ്യാപികയുമായ അന്റോണിയ മിനെക്കോളയാണ് ഭാര്യ. മക്കൾ : അനിസ ഖുറേഷി ഇസബെല്ല ഖുറേഷി എന്നിവർ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: music-maestro, remembrance, ചരമം, പ്രവാസി, സംഗീതം, സിനിമ