അതിമാനുഷ കഥാപാത്രങ്ങളെ നിരന്തരമായി അവതരിപ്പിച്ച് മലയാള ചലച്ചിത്ര പ്രേക്ഷകരെ നിരാശരാക്കിയ മോഹൻലാലിന് തന്റെ സിനിമകളിലെ ആയോധന മികവിന് ഒരു അംഗീകാരം തായ്ലാൻഡിൽ നിന്നും ലഭിക്കുന്നു. തായ്ക്വോൺഡോ എന്ന ആയോധന കലയുടെ ആഗോള ആസ്ഥാനമായി അറിയപ്പെടുന്ന കുക്കിവോൺ ആണ് നടൻ മോഹൻലാലിന് ബ്ലാക്ക് ബെൽറ്റ് നൽകി ആദരിക്കുന്നത്. മോഹൻലാൽ യോദ്ധ പോലുള്ള തന്റെ നിരവധി സിനിമകളിൽ മോഹൻലാൽ നാടൻ ഗുസ്തി മുതൽ നിരവധി ആയോധന കലകൾക്ക് പ്രോൽസാഹനം നൽകിയതാണ് ഈ ബഹുമതിക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കാൻ കാരണമായത് എന്ന് കേരള തായ്ക്വോൺഡോ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി. അജി അറിയിച്ചു.
2009ൽ മോഹൻ ലാലിന് സൈന്യം ലെഫ്റ്റ്നന്റ് കേണൽ പദവി നൽകി ആദരിച്ചിരുന്നു. 2010ൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മോഹൻ ലാലിന് ഡോക്ടറേറ്റ് നൽകിയതും ഏറെ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.
മോഹന്‍ലാലിനോട് ഡോക്ടറേറ്റ് നൽകിയ ശേഷം ശങ്കരാചാര്യരെ കുറിച്ച് പത്തു മിനിറ്റ് സംസാരിക്കാന്‍ പറഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം അപ്പോഴേ നാടു വിട്ടു പോകുമായിരുന്നുവെന്ന് അന്ന് സുകുമാർ അഴീക്കോട് പറഞ്ഞിരുന്നു. മോഹന്‍ലാലിന് ഡിലിറ്റ് നല്‍കിയത് സംസ്‌കൃത സര്‍വകലാശാല എങ്ങോട്ടു പോകുന്നുവെന്നതിന്റെ തെളിവാണ് എന്നും ഇത്തരം അസംബന്ധങ്ങള്‍ നടത്തുന്നവര്‍ ഭരിക്കുന്ന കാലത്തോളം ആ സര്‍വകലാശാലയിലേക്ക് താന്‍ സന്ദർശനം നടത്തില്ലെന്നും അദ്ദേഹം കത്തെഴുതുകയും ചെയ്തു.
ലെഫ്. കേണല്‍ യൂണിഫോം പരസ്യങ്ങളില്‍ അഭിനയിച്ച് വരുമാനം ഉണ്‌ടാക്കുവാന്‍ മോഹന്‍ലാല്‍ ഉപയോഗിച്ചതിനെയും ഡോ. സുകുമാര്‍ അഴീക്കോട് നിശിതമായി വിമര്‍ശിച്ചു. ഒരു ആഭരണ ശാലയുടെ ഉദ്‌ഘാടനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടതിനെ പരാമര്‍ശിച്ചായിരുന്നു ഈ വിമര്‍ശനം.
- സ്വ.ലേ.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, controversy, mohanlal
മുഖം മോശമായതിനു കണ്ണാടിയെ കുറ്റം പറയുന്നതുപോലെയാണു കഥ മോശമായതിനു മോഹന്‍ ലാലിനെ പഴിക്കുന്നത്.(പ്രേഷകരെ നിരാശരാക്കിയെന്ന കുറ്റപ്പെടുത്തല്‍ ) അഭിനയം മോശമായീയെന്ന് ആരെങ്കിലും പറഞ്ഞോ? എങ്കില്‍ ശരി.