ലണ്ടന്‍: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെ ഏഷ്യയിലെ ഏറ്റവും സെക്സിയായ വനിതയായി തിരഞ്ഞെടുത്തു. ലണ്ടന്‍ ആസ്ഥാനമാക്കിയ വീക്ക്‍ലി ന്യൂസ് പേപ്പര്‍ ‘ഈസ്റ്റണ്‍ ഐ’ ആണ് തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കിയത്. കഴിഞ്ഞതവണ കത്രീന കൈഫായിരുന്നു ഈ പട്ടം നേടിയത്. ദ്ര്ഷ്ടി ധാമി, സനയ ഇറാനി എന്നീ അഭിനേത്രികളാണ് ഒന്നും രണ്ടും സ്ഥാനത്ത്. കടുത്ത മത്സരത്തില്‍ കത്രീന നാലാംസ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടു. കഴിഞ്ഞ ദിവസം മുംബൈയില്‍ സദാചാര പോലീസ് ചമഞ്ഞ യുവാവില്‍ നിന്നും അടിയേറ്റ ഗൌഹര്‍ ഖാന്‍ ആണ് അഞ്ചാം സ്ഥാനത്ത്.
മത്സരത്തില്ാകെ 10 മില്യണ്‍ വോട്ടുകളാണ് രേഖപ്പെടുത്തിയത്. ലോകത്താകമാനം ഉള്ളവര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെ താന്‍ ജേതാവായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. ലോകത്തിലെ ഏറ്റവും ആകര്‍ഷകയായ വനിത എന്നത് പോലെ തന്നെ പ്രിയങ്ക ഒരു നല്ല ഹൃദയത്തിന് ഉടമയാണെന്ന് ജഡ്ജിംഗ് പാനല്‍ അദ്ധ്യക്ഷന്‍ അസ്ജദ് നാസിര്‍ പറഞ്ഞു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, awards, bollywood, controversy